- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട കൊള്ളയടിക്കാൻ തോക്കുചൂണ്ടി എത്തിയയാളെ വെടിവച്ച് വീഴ്ത്തി കടക്കാരൻ; കൊലപാതകക്കുറ്റത്തിന് കേസെടുക്കില്ലെന്ന് പൊലീസ്
'വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കുക'യെന്നതുപോലെയായിരുന്നു ആ കള്ളന്റെ അവസ്ഥ. തോക്കുവിൽക്കുന്ന കടയിൽ മോഷണം നടത്തുന്നതിന് തോക്കുമായെത്തിയ കള്ളനെ കടയുടമ വെടിവച്ചുവീഴ്‌ത്തി. ജോർജിയയിലെ മേബിൾടണിലുള്ള ഡിക്‌സി ഗൺ ആൺ പോൺ എന്ന ഷോപ്പിലാണ് സംഭവം. 64-കാരനായ കടയുടമ, സായുധനായ അക്രമിക്കെതിരെ തന്റെ തോക്കുപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. രണ്ടുപേരാണ് കടയിലേക്ക് ഇരച്ചുകയറിയത്. കടയിലെ ജീവനക്കാരനുനേരെ നോക്കുചൂണ്ടിയ ഇവരിൽ പ്രധാനിയുടെ നേർക്ക് കടയുടമ വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഇയാൾ സംഭവസ്ഥലത്തുവച്ച് മരിച്ചു. കൂടെയുണ്ടായിരുന്നയാൾ ജീവനുകൊണ്ടോടി രക്ഷപ്പെടുകയും ചെയ്തു. സാധനങ്ങൾ വാങ്ങാൻ വന്ന രണ്ടുപേർകൂടി കടയിലുണ്ടായിരുന്നു. വെടിവെക്കുകയല്ലാതെ തനിക്ക് വേറെ പോംവഴിയുണ്ടായിരുന്നില്ലെന്ന് പൊലീസിനോട് കടയുടമ പറഞ്ഞു..ക്രിസ്മസ് പിറ്റേന്ന് നടന്ന സംഭവത്തിൽ കടയുടമയ്‌ക്കെതിരെ കേസ്സെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്നയാൾക്കുവേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. 30 വർഷമായി തോക്കുവ്യാപാരം നടത്തുന
'വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കുക'യെന്നതുപോലെയായിരുന്നു ആ കള്ളന്റെ അവസ്ഥ. തോക്കുവിൽക്കുന്ന കടയിൽ മോഷണം നടത്തുന്നതിന് തോക്കുമായെത്തിയ കള്ളനെ കടയുടമ വെടിവച്ചുവീഴ്‌ത്തി. ജോർജിയയിലെ മേബിൾടണിലുള്ള ഡിക്‌സി ഗൺ ആൺ പോൺ എന്ന ഷോപ്പിലാണ് സംഭവം. 64-കാരനായ കടയുടമ, സായുധനായ അക്രമിക്കെതിരെ തന്റെ തോക്കുപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു.
രണ്ടുപേരാണ് കടയിലേക്ക് ഇരച്ചുകയറിയത്. കടയിലെ ജീവനക്കാരനുനേരെ നോക്കുചൂണ്ടിയ ഇവരിൽ പ്രധാനിയുടെ നേർക്ക് കടയുടമ വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഇയാൾ സംഭവസ്ഥലത്തുവച്ച് മരിച്ചു. കൂടെയുണ്ടായിരുന്നയാൾ ജീവനുകൊണ്ടോടി രക്ഷപ്പെടുകയും ചെയ്തു. സാധനങ്ങൾ വാങ്ങാൻ വന്ന രണ്ടുപേർകൂടി കടയിലുണ്ടായിരുന്നു.
വെടിവെക്കുകയല്ലാതെ തനിക്ക് വേറെ പോംവഴിയുണ്ടായിരുന്നില്ലെന്ന് പൊലീസിനോട് കടയുടമ പറഞ്ഞു..ക്രിസ്മസ് പിറ്റേന്ന് നടന്ന സംഭവത്തിൽ കടയുടമയ്‌ക്കെതിരെ കേസ്സെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്നയാൾക്കുവേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. 30 വർഷമായി തോക്കുവ്യാപാരം നടത്തുന്ന തനിക്ക് ഇന്നേവരെ ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും കടയുടമ പൊലീസിനോട് പറഞ്ഞു.