- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴഞ്ഞുവീണ മന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വില്ലനായി സുരക്ഷാ സംഘത്തിന്റെ തോക്ക്; കാന്തം വലിച്ചെടുത്ത തോക്ക് വരുത്തിവച്ചത് 15 ലക്ഷം രൂപയുടെ നഷ്ടം; മോദി സർക്കാരിന്റെ വാർഷികാഘോഷം ചർച്ചയായത് ഇങ്ങനെ
ലഖ്‌നൗ: പ്രസംഗത്തിനിടെ കുഴഞ്ഞുവീണ മന്ത്രിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മന്ത്രിയുടെ തോക്ക് വില്ലനായി. ആശുപത്രിയിൽ മന്ത്രിയെ എത്തിച്ചപ്പോൾ സുരക്ഷാ സംഘത്തിന്റെ കയ്യിലുണ്ടായിരുന്ന തോക്ക് എം.ആർ.ഐ സ്‌കാനിങ് യന്ത്രത്തിൽ കുടുങ്ങിയതോടെ യന്ത്രത്തിന്റെ പ്രവർത്തനം നിലച്ചു. 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ ഗ്രാമീണ വ്യവസായ ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിയായ സത്യദേവ് പചൗരിയുടെ സുരക്ഷാ അംഗത്തിന്റെ കയ്യിലുണ്ടായിരുന്ന തോക്കാണ് ലഖ്‌നൗ ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ എം.ആർ.ഐ യന്ത്രത്തിൽ കുടുങ്ങിയത്. നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങിൽ സംസരിച്ചുകൊണ്ടിരുന്ന മന്ത്രി കുഴഞ്ഞു വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇദ്ദേഹത്തെ എം.ആർ.ഐ സ്‌കാനിംഗിന് കൊണ്ടു വന്നപ്പോൾ മന്ത്രിക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ പക്കലുണ്ടായിരുന്ന തോക്കാണ് വില്ലനായത്. യന്ത്രത്തിലെ കാന്തിക വലയം ഈ തോക്ക് വലിച്ചെടുക്ക
ലഖ്‌നൗ: പ്രസംഗത്തിനിടെ കുഴഞ്ഞുവീണ മന്ത്രിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മന്ത്രിയുടെ തോക്ക് വില്ലനായി. ആശുപത്രിയിൽ മന്ത്രിയെ എത്തിച്ചപ്പോൾ സുരക്ഷാ സംഘത്തിന്റെ കയ്യിലുണ്ടായിരുന്ന തോക്ക് എം.ആർ.ഐ സ്‌കാനിങ് യന്ത്രത്തിൽ കുടുങ്ങിയതോടെ യന്ത്രത്തിന്റെ പ്രവർത്തനം നിലച്ചു. 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ.
ഉത്തർപ്രദേശിലെ ഗ്രാമീണ വ്യവസായ ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിയായ സത്യദേവ് പചൗരിയുടെ സുരക്ഷാ അംഗത്തിന്റെ കയ്യിലുണ്ടായിരുന്ന തോക്കാണ് ലഖ്‌നൗ ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ എം.ആർ.ഐ യന്ത്രത്തിൽ കുടുങ്ങിയത്.
നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങിൽ സംസരിച്ചുകൊണ്ടിരുന്ന മന്ത്രി കുഴഞ്ഞു വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇദ്ദേഹത്തെ എം.ആർ.ഐ സ്‌കാനിംഗിന് കൊണ്ടു വന്നപ്പോൾ മന്ത്രിക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ പക്കലുണ്ടായിരുന്ന തോക്കാണ് വില്ലനായത്. യന്ത്രത്തിലെ കാന്തിക വലയം ഈ തോക്ക് വലിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഒരു വൻ ശബ്ദത്തോടെ യന്ത്രത്തിന്റെ പ്രവർത്തനം നിലച്ചു.
കോടികൾ വിലയുള്ള യന്ത്രം പഴയ പടിയാകാൻ ഇനി 15 ദിവസത്തെ അറ്റകുറ്റപ്പണി വേണമെന്നാണ് അധികൃതർ പറയുന്നത്. ഏകദേശം 15 ലക്ഷത്തോളം രൂപ ഇതിന് ചെലവ് വരും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. തോക്കുമായി എം.ആർ.ഐ സ്‌കാനിങ് നടക്കുന്ന മുറിയിലേക്ക് പ്രവേശിക്കരുതെന്ന് വിലക്കിയിരുന്നതായും മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ഇത് ലംഘിച്ചതാണ് സംഭവത്തിന് ഇടയാക്കിയതെന്നും ആശുപത്രി അധികൃതർ പറയുന്നു.