- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർത്തിയായ സിനിമ റിലീസ് ചെയ്യാൻ സ്ഥലം ഈട് നൽകി വായ്പ എടുത്തു; ആറുമാസത്തിന് ശേഷം പണം തിരികെ നൽകിയെങ്കിലും സ്ഥലം വിട്ടുനൽകിയില്ല; കേസ് കോടതിയിലെത്തിയപ്പോൾ വിധിയും നിർമ്മാതാവിനെതിര്; വീട് വിട്ട് ഇറങ്ങാതിരുന്ന നിർമ്മാതാവിനെ ഒഴിപ്പിക്കാൻ വെടിവെപ്പ്; കോഴിക്കോട് വെടിവെപ്പിൽ രണ്ടു പേർ അറസ്റ്റിൽ
കോഴിക്കോട്: സിനിമയെടുത്ത് കടക്കെണിയിലായ കിടപ്പാടം കൂടി നഷ്ടമായ നിർമ്മാതാവിനെ ഒഴിപ്പിക്കാൻ വെടിവെപ്പും ഗുണ്ടാ ആക്രമണവും.കിടപ്പാടം കൂടി നഷ്ടപ്പെട്ടതോ വീട് വീട്ടൊഴിഞ്ഞ് എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനിന്ന നിർമ്മാതാവിനെയും കുടുംബത്തെയും ഒഴിപ്പിക്കാനാണ് ഒരുസംഘം വീട്ടിലെത്തി ആക്രമണം അഴിച്ചുവിട്ട് വെടിവെപ്പ് നടത്തിയത്.സംഭവത്തിൽ രണ്ടുപേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.തോക്കും കസ്റ്റഡിയിലെടുത്തു. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു.
2016ൽ പുറത്തിറങ്ങിയ 'വൈഡൂര്യം' എന്ന സിനിമയുടെ നിർമ്മാതാവ് നന്മണ്ട പന്ത്രണ്ടുമഠത്തിൽ വിൽസണു നേരെയാണു മൂന്നംഗസംഘം ആക്രമണം നടത്തിയത്. മുക്കം ചെറുവാടി ചൗത്തടിക മുനീർ (38), ഓമശ്ശേരി പുത്തൂര് കരിമ്പാരു കുഴിയിൽ ഷാഫി (32) എന്നിവരാണു കസ്റ്റഡിയിലായത്.സംഭവത്തെക്കുറിച്ച് പറയുന്നത്് ഇങ്ങനെ;
2010ൽ സിനിമ നിർമ്മിക്കാൻ 2.65 കോടിയോളം രൂപ വിൽസണു ചെലവായിരുന്നു. പടം പൂർത്തിയായ ശേഷം റിലീസ് ചെയ്യാൻ 50 ലക്ഷത്തോളം രൂപ ആവശ്യമായതിനെ തുടർന്ന് വായ്പയെടുത്തു. തൃശൂരിൽ വിൽസന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി രജിസ്റ്റർ ചെയ്തു നൽകിയിരുന്നു. സിനിമ പരാജയപ്പെട്ടതോടെ വിൽസൺ കുരുക്കിലായി. വായ്പക്കാരന്റെ ഭാര്യയുടെ പേരിലാണു സ്ഥലം രജിസ്റ്റർ ചെയ്തു കൊടുത്തത്.
ആറു മാസത്തിനുശേഷം 87.72 ലക്ഷം രൂപയ്ക്കു സ്ഥലം വിറ്റു പണം തിരികെ നൽകിയെങ്കിലും നന്മണ്ടയിലെ സ്ഥലം വിൽസണു തിരികെ കൊടുത്തില്ല. തുടർന്നു പ്രശ്‌നം കോടതിയിലെത്തുകയും ചെയ്തു.രണ്ടു ദിവസം മുൻപ് വിൽസണെതിരെ കോടതി വിധി വന്നു. പോവാൻ ഇടമില്ലാതായതോടെ വിൽസണും ഭാര്യയും വിദ്യാർത്ഥികളായ രണ്ടു മക്കളും വീട്ടുപറമ്പിൽ സാധനസാമഗ്രികളുമായി ഇരിക്കുകയായിരുന്നു.
കപകൽ വാടകവീട് കണ്ടെത്താനും കഴിഞ്ഞില്ല. രാത്രി ഒൻപതരയോടെ സ്ഥലത്തെത്തിയ മൂന്നംഗ സംഘം വിൽസണോട് ഇറങ്ങിപ്പോവാനാവശ്യപ്പെടുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ആദ്യം ഒരുവട്ടം ആകാശത്തേക്ക് വെടിവച്ചു. രണ്ടുതവണ ചുറ്റും വെടിവയ്ക്കുകയും ചെയ്തു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ