കോതമംഗലം: നീയെന്താടാ നോക്കുന്നത് എന്ന് ചോദിച്ച് ആദ്യത്തെ അടി. എന്തിനാ തല്ലുന്നതെന്ന് ചോദിച്ചപ്പോൾ അറിയണോടാ എന്ന് ചോദിച്ച് തുരുരാ അടിയും ഇടിയും. ദൃശ്യം ചിത്രീകരിച്ചപ്പോൾ മൊബൈൽ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചു. അവശരായപ്പോൾ തടഞ്ഞുവച്ചും പീഡനം. രക്ഷയായത് പൊലീസ് സംഘത്തിന്റെ അപ്രതീക്ഷത രംഗപ്രവേശം. ഇന്നലെ രാത്രി കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ റാണിക്കല്ലിൽ തട്ടുകടയിൽ ചായകുടിക്കാനെത്തിയ തനിക്കും ബന്ധുവിനും നേരെ ഉണ്ടായ ആക്രണത്തെക്കുറിച്ച് സിനിമപ്രവർത്തകനായ വൈക്കം സ്വദേശി നിയാസ് നവാസിന്റെ ഹൃസ്വവിവരണം ഇങ്ങിനെ. ബന്ധുവായ പല്ലാരിമംഗലം സ്രാമ്പിക്കൽ അബ്ദുൾ റഹ്മാനൊപ്പമാണ് നിയാസ് ഇവിടുത്തെ തട്ടുകടയിൽ ചായകുടിക്കാനെത്തിയത്. സംഭവത്തെക്കുറിച്ച് നിയാസ് വ്യക്തമാക്കിയ വിവരങ്ങൾ ചുവടെ.

ചായകുടി കഴിഞ്ഞ് പോകാനായി ബൈക്ക് സ്റ്റാർട്ടാക്കാൻ തുടങ്ങിയപ്പോൾ കടയിലുണ്ടായിരുന്ന ചെറുപ്പക്കാരിലൊരാൾ അടുത്തേക്ക് വിളിച്ചു. അടുത്തേക്ക് ചെന്നപ്പോൾ നീ ആരുവിളിച്ചാലും വരുമൊടാ എന്നായി വിളിച്ച ആൾ. ഈ സമയം കുറച്ച് പേർകൂടി കടയിൽ നിന്നും ഇറങ്ങി.
അസഭ്യം വിളിച്ച് എന്നേ തട്ടലും തോണ്ടലും തുടങ്ങി. ഇതിനിടെ ഒരു സംഘം ആളുകൾ അബ്ദുൾ റഹ്മാന്റെ അടുത്തേക്ക് നീങ്ങി.നീ എന്താടാ നോക്കി നിൽക്കുന്നതെന്ന് ചോദിച്ച ്അവനെ അടിക്കാൻ തുടങ്ങി.തടയാൻ ശ്രമിച്ചപ്പോൾ എന്നേയും ആക്രമിച്ചു. ഞങ്ങൾക്ക് അധിക സമയം പിടിച്ചുനിൽക്കാനായില്ല.തളർന്ന് വീണിട്ടും അവർ വിട്ടില്ല.

വീണ്ടും മുക്കാൽ മണിക്കൂറോളം തടഞ്ഞുവച്ച് അസഭ്യം വിളിക്കലും ദേഹോപദ്രവും തുടർന്നു. ഈ സമയം ഇതുവഴി മന്ത്രിക്ക് എസ്‌കോർട്ട് പോയി മടങ്ങുകയായിരുന്ന ഊന്നുകൽ സ്‌റ്റേഷനിലെ പൊലീസ് സംഘം ഇവിടെ ജീപ്പ് നിർത്തി. ഇതോടെ അവർ ഞങ്ങളെ ഉപേക്ഷിച്ച് ഓടി ഇരുളിൽ മറഞ്ഞു. തുടർന്ന് വിവവരമറിയിച്ചപ്പോൾ ആശുപത്രിയിൽ പോയി ചികത്സതേടാൻ പൊലീസ് സംഘം നിർദ്ദേശിച്ചു.

തുടർന്ന് നേര്യമംഗലത്തെത്തി ബന്ധുവിനെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി ആശുപത്രിയിൽ ചികത്സ തേടുകയായിരുന്നു. ദേഹമാസകലം മർദ്ധനേറ്റതിനെത്തുടർന്ന് ഇരുവരും ക്ഷീണിതരാണ്.ദേഹത്ത് ചതവും നീർക്കെട്ടുമുള്ളതിനാൽ അബ്ദുൾ റഹ്മാനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യാതൊരു പ്രേകോപനവുമില്ലാതെ യുവാക്കളുടെ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നെന്നാണ് അബ്്ദുൾ റഹിമാനും വ്യക്തമാക്കി.ഐരാപുരം സി ഇ റ്റി മാനേജ്‌നെന്റ് സയൻസ് ആന്റ ് ടെക്‌നോളജിയിലെ ഫാഷൻ ഡിസൈനിങ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് അബ്ദുൾ റഹ്മാൻ. നേര്യമംഗലത്തെ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. വൈക്കം ഒഴിവ്പറമ്പ് കുടുമ്പാംഗമായ നിയാസ് കൊച്ചിയിൽ സിനിമ പ്രൊഡക്ഷൻ മേഖലയിലെ ജീവനക്കാരനാണ്. ഹൈറേഞ്ച് യാത്രയിൽ വിനോദ സഞ്ചാരികളടക്കം നിരവധിപേർ ചരിത്രസ്മാരകമായ റാണിക്കല്ല് കാണാൻ ഇവിടെ സമയം ചിലവഴിക്കാറുണ്ട്.ഈ സാഹചര്യത്തിൽ യുവാക്കളുടെ കൂട്ടംചേരലും ആക്രമണവും ഏറെ പ്രാധാന്യത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്.

റോഡിന്റെ ഇരുവശവും വനമായതിനാൽ ലക്ഷ്യം സാധിച്ച ശേഷം അക്രമികൾക്ക് രക്ഷപെടുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നത് സ്ഥിതഗികൾ കൂടുതൽ ഭീതിജനകമാക്കിയിട്ടുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. മർദ്ദനമേറ്റവരുടെ പരാതിയിൽ അക്രമികളെ കണ്ടെത്താൻ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.