- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഥുനിന്റെ ഭാര്യയെ ശരവണൻ കളിയാക്കി; പ്രതികാരം തീർക്കൽ കൈവിട്ടപ്പോൾ കൊല്ലപ്പെട്ടതുകൊടുംകുറ്റവാളികൾ; ശരവണനേയും കൂട്ടാളികളേയും പിടികൂടാൻ വലവരിച്ച് പൊലീസ്
തൃശൂർ: ക്രിസ്മസ് ദിനത്തിൽ നെടുമ്പാളിലുണ്ടായ ഇരട്ടക്കൊലപാതകത്തിന് കാരണം ഭാര്യയെ കളിയാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങൾ. മുരിയാട് പനിയത്ത് വിശ്വജിത്ത് (33), മണ്ണംപേട്ട തെക്കെക്കര രായപ്പൻ വീട്ടിൽ മെൽവിൻ (35) എന്നിവരാണു വെള്ളിയാഴ്ച അഞ്ചോടെ നെടുമ്പാളിൽ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ വെട്ടേറ്റ കണ്ണംപുത്തൂർ സ്വദേശി മിഥു
തൃശൂർ: ക്രിസ്മസ് ദിനത്തിൽ നെടുമ്പാളിലുണ്ടായ ഇരട്ടക്കൊലപാതകത്തിന് കാരണം ഭാര്യയെ കളിയാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങൾ. മുരിയാട് പനിയത്ത് വിശ്വജിത്ത് (33), മണ്ണംപേട്ട തെക്കെക്കര രായപ്പൻ വീട്ടിൽ മെൽവിൻ (35) എന്നിവരാണു വെള്ളിയാഴ്ച അഞ്ചോടെ നെടുമ്പാളിൽ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ വെട്ടേറ്റ കണ്ണംപുത്തൂർ സ്വദേശി മിഥുൻ, തലോർ പനയംപാടം സ്വദേശി ശ്രീജിത്ത് എന്നിവർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.
ഗുണ്ടാ സംഘങ്ങൾ തമ്മിലെ കുടിപ്പകയാണ് ഇതിന് കാരണമെന്നാണ് പൊലീസ് വിലയിരുത്തൽ. മിഥുന്റെ ഭാര്യയെ ദിവസങ്ങൾക്കു മുൻപു ശരവണൻ എന്നയാൾ കളിയാക്കിയതു സംബന്ധിച്ച തർക്കമാണു പ്രശ്‌നങ്ങൾക്ക് കാരണം. ഇതേ തുടർന്നു മിഥുനും സുഹൃത്തുക്കളും ശരവണനെ വഴിയിൽ തടഞ്ഞുനിർത്തി. തുടർന്നു ശരവണൻ വെള്ളിയാഴ്ച മിഥുനെ വീട്ടിൽ കയറി ആക്രമിച്ചു. ഉച്ചതിരിഞ്ഞു മൂന്നോടെ മിഥുന്റെ സുഹൃത്തുക്കളായ വിശ്വജിത്ത്, ശ്രീജിത്ത്, മെൽവിൻ എന്നിവർ ക്രിസ്മസ് ആഘോഷിക്കാൻ മിഥുന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു.
ഇവർ വന്നതു തന്നെ ആക്രമിക്കാനാണെന്ന ധാരണയിൽ ശരവണൻ തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി.നെടുമ്പാൾ ജൂബിലി നഗറിലെത്തിയ ശരവണനും കൂട്ടരും മിഥുനേയും സംഘത്തേയും പ്രശ്‌നം ഒത്തുതീർപ്പാക്കാം എന്നുപറഞ്ഞ് വീട്ടിൽനിന്നു വിളിച്ചിറക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറിനിന്ന ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടാകുകയും പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയുമാണുണ്ടായത്. സംഭവത്തിനുശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. വെട്ടേറ്റ് കിടന്ന ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തുംമുമ്പേ രണ്ടുപേരും മരിച്ചിരുന്നു.
കൊലപാതകത്തിനു പിന്നിൽ പ്രദേശത്തെ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് പൊലീസിന്റെ നിഗമനം. ആനന്ദപുരം സ്വദേശികളും സഹോദരങ്ങളുമായ മക്കു രതീഷ്, സഹോദരൻ രഞ്ജിത്ത്, പറപ്പൂക്കര സ്വദേശികളായ ശരവണൻ കൊക്കൻ സന്തോഷ് എന്നിവരെയും ഇവരുടെ കൂട്ടാളികളെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്. പ്രതികൾ ജില്ല വിട്ടതായാണു സൂചന. വടിവാൾ, പേനക്കത്തി, കമ്പിവടി എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം.
പുതുക്കാട് സിഐ എൻ. മുരളീധരന്റെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യംചെയ്തു തുടങ്ങി. പ്രതികളെ ഉടൻ പിടികൂടുമെന്നും പുതുക്കാട് സിഐ എൻ. മുരളീധരൻ പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത് ഫോറൻസിക്, വിരലടയാള, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്നു ലഭിച്ച ആയുധങ്ങളിലെ രക്തസാമ്പിളുകൾ പരിശോധനയ്‌ക്കെടുത്തു.
കൊല്ലപ്പെട്ട വിശ്വജിത്തുകൊലക്കേസ് ഉൾപ്പെടെ 16 ഓളം കേസുകളിൽ പ്രതിയാണ്. ഗുണ്ടാ ആക്ട് പ്രകാരം തടവ് അനുഭവിച്ചിട്ടുള്ളയാളുമാണ്. മെൽവിന്റെ പേരിലും നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്.