- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടകിലെ സംഘർഷത്തിനു കാരണക്കാർ തങ്ങളെന്ന റിപ്പോർട്ടിൽ ആശങ്ക; ആശ്വാസവുമായി മന്ത്രി ഗുണ്ടുറാവു; സമാധാനം കാംക്ഷിച്ച് ആയിരക്കണക്കിനു മലയാളികൾ
സോമവാർപ്പേട്ട (കർണാടക): കുടകിലെ മലയാളികൾക്ക് കർണാടക സിവിൽ സപ്ലൈസ് മന്ത്രി ദിനേഷ് ഗുണ്ടുറാവുവിന്റെ ക്ലീൻ ചിറ്റ്. ടിപ്പു സുൽത്താൻ ജയന്തിയോടനുബന്ധിച്ച് മടിക്കേരിയിലുണ്ടായ സംഘർഷത്തിന്റെ കാരണക്കാർ കേരളീയരാണെന്ന കർണാടക ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് നിഷേധിച്ചു കൊണ്ടാണ് മന്ത്രി മലയാളികളെ സ്വാന്ത്വനപ്പെടുത്തിയത്. ടിപ്പു സുൽത്ത
സോമവാർപ്പേട്ട (കർണാടക): കുടകിലെ മലയാളികൾക്ക് കർണാടക സിവിൽ സപ്ലൈസ് മന്ത്രി ദിനേഷ് ഗുണ്ടുറാവുവിന്റെ ക്ലീൻ ചിറ്റ്. ടിപ്പു സുൽത്താൻ ജയന്തിയോടനുബന്ധിച്ച് മടിക്കേരിയിലുണ്ടായ സംഘർഷത്തിന്റെ കാരണക്കാർ കേരളീയരാണെന്ന കർണാടക ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് നിഷേധിച്ചു കൊണ്ടാണ് മന്ത്രി മലയാളികളെ സ്വാന്ത്വനപ്പെടുത്തിയത്.
ടിപ്പു സുൽത്താൻ ജയന്തിയാഘോഷത്തോടനുബന്ധിച്ച് മടിക്കേരിയിലുണ്ടായ സംഘർഷത്തിന്റെ കാരണക്കാർ അവിടത്തെ മലയാളികളാണെന്നായിരുന്നു ആരോപണം. കൂർഗിലെ ഹൈന്ദവ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, ടിപ്പു ഫാൻസ് അസോസിയേഷൻ എന്നീ സംഘടനകളിലെ പ്രവർത്തകർ അയ്യാരത്തോളം പേരെ സംഘടിപ്പിച്ച് അക്രമം നടത്തിയെന്നായിരുന്നു ആരോപണം. നവംബർ 10 ന് നടന്ന സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കുടകിലെ 38 ശതമാനം വരുന്ന മലയാളികളിൽ ഈ റിപ്പോർട്ട് ഒട്ടേറെ ആശങ്ക പടർത്തി. കൂർഗിലെ ടൂറിസം, വാണിജ്യം, വ്യവസായം എന്നീ മേഖലകൾ ഇതോടെ സ്തംഭിച്ചു. മലയാളികളായ ആയിരക്കണക്കിന് ആളുകളിൽ ഭീതി നിലനിൽക്കെയായിരുന്നു മന്ത്രി ദിനേഷ് ഗുണ്ടുറാവുവിന്റെ സന്ദർശനം.
കുടകിൽ കഴിഞ്ഞ മാസം നടന്ന കലാപത്തിൽ കേരളത്തിൽ നിന്നും അയ്യായിരത്തോളം മലയാളികൾ സംഘടിച്ചെത്തിയെന്ന ആരോപണത്തെ മന്ത്രി പൂർണ്ണമായും നിഷേധിച്ചു. അയ്യായിരത്തോളം പേർ സംഘടിച്ചെന്നായിരുന്നു റിപ്പോർട്ട്. അതിൽ മലയാളികളും കൂർഗികളും ഉൾപ്പെട്ടിട്ടുണ്ട്. മറിച്ചുള്ള പ്രചാരണം വിലകുറഞ്ഞ രാഷ്ട്രീയ താത്പര്യം വച്ചുള്ളതാണെന്ന് അദ്ദേഹം മലയാളി സമൂഹത്തോട് പറഞ്ഞു. കേരളത്തിൽ നിന്നുള്ള ആളുകൾ കുടകിൽ വരുന്നതിനും ഉപജീവനം നയിക്കുന്നതിനും ഒരു പ്രശ്‌നവുമില്ല. അപൂർവ്വം ചിലർ ചെയ്യുന്ന പ്രവൃത്തിയുടെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്താൻ കർണ്ണാടക സർക്കാർ മുതിരില്ല. കർണ്ണാടകത്തിലെ മറ്റേതു പ്രദേശത്തേക്കാളും മലയാളികൾ അധിവസിക്കുന്ന കുടക് ജില്ലയിൽ കുടക് -മലയാളി ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതില്ലാതാക്കാൻ മലയാളികളോ കൂർഗികളോ ശ്രമിച്ചില്ല. മത സാമുദായിക സൗഹാർദ്ദത്തിന് മലയാളി - കൂർഗ് ബന്ധം ശ്ലാഘനീയമാണ്. നാലോ അഞ്ചോ പേർ വിചാരിച്ചാൽ തകർക്കാവുന്നതല്ല ഈ ബന്ധമെന്നും മന്ത്രി ദിനേഷ് ഗുണ്ടറാവു പറഞ്ഞു. കുടകിന്റെ ടൂറിസം മേഖലയും കാർഷിക വാണിജ്യ രംഗത്തെ വളർച്ചയും മലയാളി - കൂർഗി ബന്ധത്തിന്റെ ഉത്തമ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കുടക് ഇപ്പോൾ ശാന്തമാണ്. ആ ശാന്തത നിലനിർത്താൻ മലയാളികളും കൂർഗികളും ഒന്നിച്ചു നിൽക്കും. ചിലരുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കു വേണ്ടി കുഴപ്പങ്ങൾ ഉണ്ടാക്കാൻ ആരേയും അനുവദിക്കില്ല. കൂർഗ് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഗുണ്ടുറാവു മലയാളികളെ ആശ്വാസവാക്കുകളോടെയാണ് സാന്ത്വനിപ്പിച്ചത്. കുടകിലെ ഒരു കൂട്ടം ഉദ്യോഗസ്ഥവൃന്ദം മറ്റാരുടേയോ താത്പര്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളതെന്ന് ആരോപണമുയർന്നിരുന്നു. റിപ്പോർട്ട് ഏകപക്ഷീയവും മലയാളീവിരുദ്ധവുമായതിനാൽ മലയാളി സമൂഹം ഏറെ ഉത്ക്കണ്ഠാകുലരായിരുന്നു. കുടകിന്റെ ഇന്നത്തെ അഭിവയോധികിക്ക് കാരണക്കാർ മലയാളികൾ കൂടിയാണെന്നും അവരെ ഒഴിച്ചു നിർത്തിയുള്ള ഒരു കുടകിനെക്കുറിച്ച് സങ്കൽപ്പിക്കാനാവില്ലെന്നും 'മറുനാടൻ മലയാളിയോട്' മന്ത്രി പറഞ്ഞു. കുടകിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർ ഇപ്പോൾ വിരളമാണ്. കർണ്ണാടകത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ ഏറെ സ്ഥാനമുള്ള കുടക് ഇപ്പോൾ ശാന്തമാണെങ്കിലും സന്ദർശകർ എത്തിത്തുടങ്ങിയിട്ടില്ല.
ലോകപ്രശസ്തമായ ദുബാരേ ആനത്താവളം, നിസർഗ്ഗദാമ, അബ്ബി ഫാള്‌സ്, തലക്കാവേരി, ഭാഗമണ്ഡലം, എന്നീ കേന്ദ്രങ്ങളെല്ലാം സഞ്ചാരികളെ കാത്തിരിപ്പാണ്. സാധാരണ ഗതിയിൽ ജനങ്ങൾ നിറഞ്ഞൊുകുന്ന ഈ മേഖലകൾ ഇപ്പോൾ വിജനമാണ്. മന്ത്രി ദിനേഷ് ഗുണ്ടുറാവുവിന്റെ സന്ദർശനത്തോടെ കുടക് ഭീതിയിൽ നിന്നും ഉണർന്നിരിക്കയാണ്. വരും ദിവസങ്ങളിൽ പഴയതു പോലെ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികളായ ഹോട്ടൽ കച്ചവട സ്ഥാപനങ്ങളിലെ ഉടമകളും തൊഴിലാളികളും. എല്ലാറ്റിനും മുൻനിരയിൽ പ്രവർത്തിക്കാൻ മലയാളികളും കുടകരും പി.സി. എന്നു വിളിക്കുന്ന കുടക് ജില്ലാ കോൺഗ്രസ്സ് കോഡിനേഷൻ ചെയർമാൻ പി.സി. അസ്സനാർ ഹാജിയും സമാധാന ശ്രമത്തിനിറങ്ങിയിട്ടുണ്ട്. തിങ്കളാഴ്ചയോടെ കുടക് പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പി.സി. മന്ത്രി ദിനേഷ് ഗുണ്ടുറാവുവിന്റെ സന്ദർശനത്തിലൂടെ പ്രതീക്ഷ അർപ്പിച്ചിരിക്കയാണ് ഈ പ്രവാസി സമൂഹം