- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ സ്‌കൂൾ ബസ് ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷം വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി; ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിച്ചു കൊണ്ടു പോയത് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ: പൊലീസ് അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ പട്ടാപ്പകൽ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെയാണ് സ്‌കൂൾ വാനിൽ നിന്നും ആക്രമികൾ എടുത്തു കൊണ്ടു പോയത്. ബൈക്കിൽ വന്ന ആക്രമികൾ ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷമാണ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകുന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെ ഡൽഹി ഷഹ്ദരയിലാണ് സംഭവം. കുട്ടികളെ കയറ്റി സ്‌കൂളിലേക്ക് പോവുകയായിരുന്ന വാൻ ഷഹ്ദരയിലെ ഐബിഎച്ച്എസ് ആശുപത്രിക്ക് സമീപത്ത് വെച്ച് ആയുധധാരികളായ രണ്ടംഗ സംഘം തടഞ്ഞുനിർത്തുകയായിരുന്നു. വണ്ടിയിൽ നിന്നും കുട്ടിയെ കടത്തി കൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞതിനാണ് ഡ്രൈവറെ ആക്രമികൾ വെടിവെച്ച് കൊന്നത്. ശേഷം ഇവർ കുട്ടിയുമായി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കറുത്ത നിറത്തിലുള്ള ബൈക്ക് ആയിരുന്നു അക്രമിസംഘം ഉപയോഗിച്ചതെന്നും യുപി ഭാഗത്തേക്കാണ് ഇവർ പോയതെന്നും ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഷഹ്ദരയ്ക്ക് സമീപം സ്വകാര്യ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയെയാണ് തട്ടിക്കൊണ്ട് പ
ന്യൂഡൽഹി: ഡൽഹിയിൽ പട്ടാപ്പകൽ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെയാണ് സ്‌കൂൾ വാനിൽ നിന്നും ആക്രമികൾ എടുത്തു കൊണ്ടു പോയത്. ബൈക്കിൽ വന്ന ആക്രമികൾ ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷമാണ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകുന്നത്.
ഇന്ന് രാവിലെ എട്ട് മണിയോടെ ഡൽഹി ഷഹ്ദരയിലാണ് സംഭവം. കുട്ടികളെ കയറ്റി സ്‌കൂളിലേക്ക് പോവുകയായിരുന്ന വാൻ ഷഹ്ദരയിലെ ഐബിഎച്ച്എസ് ആശുപത്രിക്ക് സമീപത്ത് വെച്ച് ആയുധധാരികളായ രണ്ടംഗ സംഘം തടഞ്ഞുനിർത്തുകയായിരുന്നു. വണ്ടിയിൽ നിന്നും കുട്ടിയെ കടത്തി കൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞതിനാണ് ഡ്രൈവറെ ആക്രമികൾ വെടിവെച്ച് കൊന്നത്.
ശേഷം ഇവർ കുട്ടിയുമായി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കറുത്ത നിറത്തിലുള്ള ബൈക്ക് ആയിരുന്നു അക്രമിസംഘം ഉപയോഗിച്ചതെന്നും യുപി ഭാഗത്തേക്കാണ് ഇവർ പോയതെന്നും ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു.
സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഷഹ്ദരയ്ക്ക് സമീപം സ്വകാര്യ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയെയാണ് തട്ടിക്കൊണ്ട് പോയത്. കുട്ടിയുടെ ബന്ധുക്കളോ പരിചയക്കാരോ ആവാം തട്ടിക്കൊണ്ടു പോവലിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
പണമോ മറ്റെന്തെങ്കിലും ആവശ്യങ്ങളോ ഉന്നയിച്ച് ബന്ധുക്കൾക്ക് ഇതുവരെ അക്രമി സംഘത്തിന്റെ ഭാഗത്ത് നിന്നും ഫോൺ സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.