- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലിൽ ആയിട്ടും കള്ളസ്വാമിക്ക് വെപ്പാട്ടിയെ മറക്കാൻ വയ്യ;വളർത്തു മകൾ എന്ന പേരിൽ കൊണ്ടു നടക്കുന്ന യുവതിയെ ജയിലിൽ ഒപ്പം താമസിക്കാൻ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ട് റാം റഹീം;പൊലീസ് പൊക്കുമെന്നായപ്പോൾ ഹണീപ്രീത് രാജ്യം വിട്ടതായും സൂചന
ജയിലിൽ ആയിട്ടും കള്ള സ്വാമിക്ക് വെപ്പാട്ടിയായ വളർത്തു മകളെ മറക്കാൻ വയ്യ. വളർത്തു മകളായ ഹണി പ്രീത് സിങഇനെ ജയിലിൽ ഒപ്പം താമസിക്കാൻ അനുവദിക്കണമെന്ന് റാം റഹീം കോടതിയോട് ആവശ്യപ്പെട്ടു. അതേ സമയം സ്വാമിയുടെ എല്ലാം എല്ലാം ഹണി പ്രീത് ആണെന്ന് പൊലീസ് മനസിലാക്കിയതോടെ ഇവർ നാടുവിട്ടതായാണ് സൂചന. ദിവസങ്ങളായി ഇവർ ഒളിവിലാണ്. കുറ്റക്കാരനാണെന്ന് വിധിച്ച ഗുർമീതിനെ ജയിലിലേക്ക് മാറ്റുമ്പോൾ അന്ന് ഹണീപ്രീതും ഗുർമീതിനെ കൊണ്ടുപോയ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അന്ന് ഗുർമീതിനെ അവിടെ നിന്നും രക്ഷപ്പെടുത്താൻ പദ്ധതിയിട്ടെന്ന് ആരോപിച്ച് ഹണിപ്രീതിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പിന്നീട് ഇവരെ കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. അതിനിടെ ഇവരെ തിരക്കി പൊലീസ് ഇന്ത്യ-നേപ്പാൾ അതിർത്തിയിലും തിരച്ചിൽ നടത്തി. ഇവർ നേപ്പാളിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല. അതിർത്തിയിൽ നിന്നും ലഭിച്ച പഞ്ചാബ് രജി്‌സ്‌ട്രേഷനിലുള്ള വാഹനത്തെ ചുറ്റിപ്പറ്റി അന്വേ
ജയിലിൽ ആയിട്ടും കള്ള സ്വാമിക്ക് വെപ്പാട്ടിയായ വളർത്തു മകളെ മറക്കാൻ വയ്യ. വളർത്തു മകളായ ഹണി പ്രീത് സിങഇനെ ജയിലിൽ ഒപ്പം താമസിക്കാൻ അനുവദിക്കണമെന്ന് റാം റഹീം കോടതിയോട് ആവശ്യപ്പെട്ടു. അതേ സമയം സ്വാമിയുടെ എല്ലാം എല്ലാം ഹണി പ്രീത് ആണെന്ന് പൊലീസ് മനസിലാക്കിയതോടെ ഇവർ നാടുവിട്ടതായാണ് സൂചന. ദിവസങ്ങളായി ഇവർ ഒളിവിലാണ്.
കുറ്റക്കാരനാണെന്ന് വിധിച്ച ഗുർമീതിനെ ജയിലിലേക്ക് മാറ്റുമ്പോൾ അന്ന് ഹണീപ്രീതും ഗുർമീതിനെ കൊണ്ടുപോയ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അന്ന് ഗുർമീതിനെ അവിടെ നിന്നും രക്ഷപ്പെടുത്താൻ പദ്ധതിയിട്ടെന്ന് ആരോപിച്ച് ഹണിപ്രീതിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പിന്നീട് ഇവരെ കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. അതിനിടെ ഇവരെ തിരക്കി പൊലീസ് ഇന്ത്യ-നേപ്പാൾ അതിർത്തിയിലും തിരച്ചിൽ നടത്തി. ഇവർ നേപ്പാളിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല. അതിർത്തിയിൽ നിന്നും ലഭിച്ച പഞ്ചാബ് രജി്‌സ്‌ട്രേഷനിലുള്ള വാഹനത്തെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചു.
അതേസമയം ജയിലിൽ കഴിയുന്ന ഗുർമീതിന് തോട്ടക്കാരന്റെ പണി ലഭിച്ചു. കോടീശ്വരനായ റാം റഹിമിന്റെ ഒരു ദിവസത്തെ ശമ്പളം 40 രൂപയാണ്. എന്നാൽ ഇതുവരെയും സ്വാമി ജയിലിലെ സാഹചര്യങ്ങളോട് ഇണങ്ങിയിട്ടില്ല. സെല്ലിൽ അദ്ദേഹത്തിന് നൽകിയിട്ടുള്ള രണ്ട് 'ആഡംബരങ്ങൾ' രണ്ട് കമ്പിളിപ്പുതപ്പുകളും കോട്ടൺ കിടക്കയുമാണ്. രോഹ്തകിലെ സുനാരിയ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
ജയിലിലെ കുടിവെള്ളത്തിന് പകരം കാന്റീനിൽ നിന്നും മിനറൽ വാട്ടർ വാങ്ങിയാണ് ഗുർമീത് കുടിക്കുന്നത്. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തുന്നുവെന്ന് വ്യക്തമല്ല. അതുപോലെ എട്ടടി നീളവും വീതിയുമുള്ള സെല്ലിൽ പാർക്കാനും മടി കാണിക്കുന്നതായാണ് റിപ്പോർട്ട്. സദാസമയവും ചുമരുകളോട് സംസാരിച്ച് സമയം തള്ളി നീക്കുകയാണ് ഗുർമീത്. ഇതുവരെ ഇയാൾക്ക് ജയിലിലെ ജോലികൾ ഏൽപ്പിച്ചു തുടങ്ങിയിട്ടില്ല. അതിനിടെ രണ്ട് ജയിൽ വാസികളെ ഇയാളെ സഹായിക്കാനായി നിയോഗിച്ചിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി 20 വർഷമാണ് ഗുർമീതിന് ജയിൽ ശിക്ഷ വിധിച്ചത്. ഇയാൾ ഉൾപ്പെട്ട രണ്ട് കൊലപാതകക്കേസുകളുടെ വിചാരണയും അവസാന ഘട്ടത്തിലാണ്.