- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുർമീതിന്റെ ബലാത്സംഗ അറ തേടി എത്തിയ പൊലീസ് ചെന്നെത്തിയത് ജലത്തിനടിയിൽ ഒരുക്കിയ ആഡംബര വില്ലയിൽ; ഈഫൽ ടവറിന്റെയും താജ് മഹലിന്റെയും ഡിസ്‌നിലാൻഡിന്റെയും ചെറുമാതൃകകൾ കണ്ടാൽ ആരും അതിശയിച്ച് പോകും: 700 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ കൊട്ടാരം ആരെയും അതിശയിപ്പിക്കുന്നത്
സിർസ: ബലാത്സംഗ കേസിൽ അകത്തായ കള്ളസ്വാമി ഗുർമീത് റാം റഹീമിന്റെ കൊട്ടാരത്തിലെ കാഴ്‌ച്ചകൾ കണ്ടാൽ ആരും അതിശയിച്ച് പോകും. സ്വാമി സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന അറ തേടി എത്തിയ പൊലീസ് ചെന്നെത്തിയത് തികച്ചും ഒരു അത്ഭുത ലോകത്ത്. പുരാണകഥയിലെ ഇന്ദ്ര പ്രസ്ഥത്തെ വെല്ലുന്ന കൊട്ടാരത്തിലെ കാഴ്ചകൾ കണ്ട പൊലീസിന് ഇതുവരെ അമ്പരപ്പ് മാറിയിട്ടില്ല. 700 ഏക്കറിൽ പരന്ന് കിടക്കുന്ന കൊട്ടാരം അക്ഷരാർത്ഥത്തിൽ മായക്കാഴ്ചയാണ് പൊലീസിന് മുന്നിൽ സൃഷ്ടിച്ചത്. ഹരിയാനയിലെ സിർസയിലെ ആശ്രമത്തിലെ അത്ഭുതങ്ങളാണ് അന്വേഷണ സംഘത്തെ അമ്പരപ്പിച്ചത്. ആശ്രമത്തിലെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന 'രഹസ്യ അറ' തേടിയെത്തിയ പൊലീസും മാധ്യമങ്ങളും എത്തിച്ചേർന്നത് മറ്റൊരു മായാലോകത്ത്. ജലത്തിനടിയിലുള്ള ഒരു വില്ലയിലാണ് അവർ എത്തിയത്. അത്യാഡംബര റിസോർട്ടുകളും പാരീസിലെ ഈഫൽ ടവറിന്റെയും താജ് മഹലിന്റെയും ഡിസ്‌നിലാൻഡിന്റെയും ചെറുമാതൃകകൾ ആശ്രമത്തിനുള്ളിലുണ്ടായിരുന്നു. ഇതിനു പുറമേ നിരവധി അത്ഭുതങ്ങളും കൊട്ടാരത്തിനുള്ളിൽ ഉണ്ടായിരുന്നു. എല്ലാം കണ്ട
സിർസ: ബലാത്സംഗ കേസിൽ അകത്തായ കള്ളസ്വാമി ഗുർമീത് റാം റഹീമിന്റെ കൊട്ടാരത്തിലെ കാഴ്‌ച്ചകൾ കണ്ടാൽ ആരും അതിശയിച്ച് പോകും. സ്വാമി സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന അറ തേടി എത്തിയ പൊലീസ് ചെന്നെത്തിയത് തികച്ചും ഒരു അത്ഭുത ലോകത്ത്. പുരാണകഥയിലെ ഇന്ദ്ര പ്രസ്ഥത്തെ വെല്ലുന്ന കൊട്ടാരത്തിലെ കാഴ്ചകൾ കണ്ട പൊലീസിന് ഇതുവരെ അമ്പരപ്പ് മാറിയിട്ടില്ല.
700 ഏക്കറിൽ പരന്ന് കിടക്കുന്ന കൊട്ടാരം അക്ഷരാർത്ഥത്തിൽ മായക്കാഴ്ചയാണ് പൊലീസിന് മുന്നിൽ സൃഷ്ടിച്ചത്. ഹരിയാനയിലെ സിർസയിലെ ആശ്രമത്തിലെ അത്ഭുതങ്ങളാണ് അന്വേഷണ സംഘത്തെ അമ്പരപ്പിച്ചത്. ആശ്രമത്തിലെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന 'രഹസ്യ അറ' തേടിയെത്തിയ പൊലീസും മാധ്യമങ്ങളും എത്തിച്ചേർന്നത് മറ്റൊരു മായാലോകത്ത്. ജലത്തിനടിയിലുള്ള ഒരു വില്ലയിലാണ് അവർ എത്തിയത്. അത്യാഡംബര റിസോർട്ടുകളും പാരീസിലെ ഈഫൽ ടവറിന്റെയും താജ് മഹലിന്റെയും ഡിസ്‌നിലാൻഡിന്റെയും ചെറുമാതൃകകൾ ആശ്രമത്തിനുള്ളിലുണ്ടായിരുന്നു.
ഇതിനു പുറമേ നിരവധി അത്ഭുതങ്ങളും കൊട്ടാരത്തിനുള്ളിൽ ഉണ്ടായിരുന്നു. എല്ലാം കണ്ട പൊലീസുകാർക്ക് ഇതുവരെയ്ക്കും അമ്പരപ്പ് മാറിയിട്ടില്ല. സിനിമാ തീയേറ്റർ, എം.എസ്.ജി ഫുഡ് പാർക്ക്, സെവൻ സ്റ്റാർ സ്പാ, വനിതകൾക്കു വേണ്ടിയുള്ള ജിം, നീന്തൽകുളങ്ങളും അവർക്കു മുന്നിൽ തുറക്കപ്പെട്ടു.
പിന്നീടാണ് അതിശയിക്കുന്ന മറ്റൊരു ലോകത്ത് എത്തിയത്. ദേര അനുയായികളായ വിദേശകൾക്കു വേണ്ടി നിർമ്മിച്ചിച്ചുകൊണ്ടിരുന്ന ജലത്തിനടിയിലുള്ള വില്ലയിലാരുന്നു അവ. ഗുർമീത് അറസ്റ്റിലായതോടെ വില്ലയുടെ നിർമ്മാണം മുടങ്ങി. ദേരയിലെ സമ്പന്നർക്കു വേണ്ടി നിരവധി വില്ലകൾ പണിയാൻ ഗുർമീത് പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
അതേസമയം, സ്ത്രീകളെ 'ശിക്ഷിച്ചിരുന്ന' അദ്ദേഹത്തിന്റെ രഹസ്യ കേന്ദ്രം ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ദേരാ ആശ്രമത്തിൽ പൊലീസ് റെയ്ഡ് തുടരുകയാണ്. ആശ്രമത്തിന്റെ ഉള്ളിലും പുറത്തും വൻ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.