സിർസ: ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. 12 വർഷങ്ങൾക്ക് മുമ്പ് ഗുർമീതിന്റെ നിർബന്ധ പ്രകാരം ദാനം ചെയ്ത കുഞ്ഞിനെ കാണാനില്ല എന്ന ആരോപണവുമായാണ് ഒരു യുവതി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ട് മാസം പ്രായമുള്ളപ്പോൾ ഗുർമീത് നിർബന്ധിപ്പിച്ച് ദാനം ചെയ്ത കുട്ടിയെ കാണാനില്ലെന്നാണ് യുവതി പറയുന്നത്.

ആശ്രമത്തിനുള്ളിലെ സേവനങ്ങൾക്കായി കുഞ്ഞുങ്ങളെ ദാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പരസ്യം ഇറക്കിയായിരുന്നു കുഞ്ഞുങ്ങളെ പിടിക്കൽ. എന്നാൽ ഗുർമീതിന്റെ നിർബന്ധ പ്രകാരമാണ് താൻ കുഞ്ഞിനെ ആശ്രമത്തിന് നൽകിയതെന്നും, കുട്ടിയെ കാണാനില്ലെന്നും യുവതി ആരോപിക്കുന്നു.

ദേരാ ആസ്ഥാനത്ത് 600 അസ്ഥികൂടങ്ങൾ മറവു ചെയ്തിട്ടുള്ളതായും, സിർസയിലെ ശ്മശാന വളപ്പിൽ വൃക്ഷതൈകൾ നട്ടതായും ഉള്ള ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ആശ്രമത്തിലെ പുരുഷന്മാർ സ്വവർഗ്ഗ പ്രണയികൾ ആയിരുന്നെന്ന് വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു.