- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾദൈവത്തിനെതിരായ കോടതി വിധിയിൽ ഭ്രാന്ത് പിടിച്ച് ദേരാ സച്ചാ സൗദ അനുയായികളുടെ പേക്കൂത്ത്; സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 30 പേർ കൊല്ലപ്പെട്ടു; ഇരുനൂറ്റിയമ്പതോളം പേർക്ക് പരിക്ക്; പഞ്ചാബിനും ഹരിയാനയ്ക്കും പിന്നാലെ ഡൽഹിയിലും അക്രമം; ഗുർമീത് ഭക്തരുടെ അഴിഞ്ഞാട്ടത്തിന് നഷ്ടപരിഹാരമായി ദേരായുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി
ഛണ്ഡീഗഡ്:മാനഭംഗ കേസിൽ ഗുർമീത് റാം റഹിമിനെ കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ പഞ്ചാബിലും ഹരിയാനയിലും സംഘർഷം രൂക്ഷമായി.കോടതി വളപ്പിന് പുറത്തുണ്ടായ ആക്രമണത്തിൽ 30 ദേരാ അനുയായികൾ കൊല്ലപ്പെട്ടു. 250 ലേറെ പേർക്ക് പരുക്കേറ്റു. ആക്രമകാരികൾ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും തീയിട്ടു. മാലോട്ട് റെയിൽവെ സ്റ്റേഷനും, പെട്രോൾ പമ്പിനും അക്രമകാരികൾ തീയിട്ടു. ഭട്ടിണ്ടയിലും, സമാനസംഭവങ്ങളുണ്ടായി. മൻസ ,ഫിറോസ്പൂർ, ഭട്ടിണ്ട എന്നിവിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. പഞ്ച് കുളയിൽ സൈന്യത്തിന് നേരെ കല്ലേറുണ്ടായി..ഇതോടെ സൈന്യം സുരക്ഷ ശക്തമാക്കി.സൈന്യത്തിന് നേരേ കല്ലെറിഞ്ഞവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഹരിയാനയുമായി അതിർത്തി പങ്കിടുന്ന സം്സ്ഥാന പാതകളെല്ലാം അടച്ചു. അതേസമയം സംഘർഷം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. ഡൽഹിയിൽ ഏഴിടങ്ങളിൽ സംഘർഷമുണ്ടായി. ദേരാ അനുയായികൾ തലസ്ഥാനത്ത് സർക്കാർ ബസ് കത്തിച്ചു.ഡൽഹി അനന്തവിഹാറിൽ രേവ എക്സപ്രസിന്റെ രണ്ട് കോച്ചുകൾക്ക് റാം റഹീം അനുയായികൾ തീയിട്ടു. ഗസ്സിയാബാദിലെ ലോണിൽ ഡ
ഛണ്ഡീഗഡ്:മാനഭംഗ കേസിൽ ഗുർമീത് റാം റഹിമിനെ കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ പഞ്ചാബിലും ഹരിയാനയിലും സംഘർഷം രൂക്ഷമായി.കോടതി വളപ്പിന് പുറത്തുണ്ടായ ആക്രമണത്തിൽ 30 ദേരാ അനുയായികൾ കൊല്ലപ്പെട്ടു. 250 ലേറെ പേർക്ക് പരുക്കേറ്റു. ആക്രമകാരികൾ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും തീയിട്ടു. മാലോട്ട് റെയിൽവെ സ്റ്റേഷനും, പെട്രോൾ പമ്പിനും അക്രമകാരികൾ തീയിട്ടു. ഭട്ടിണ്ടയിലും, സമാനസംഭവങ്ങളുണ്ടായി. മൻസ ,ഫിറോസ്പൂർ, ഭട്ടിണ്ട എന്നിവിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. പഞ്ച് കുളയിൽ സൈന്യത്തിന് നേരെ കല്ലേറുണ്ടായി..ഇതോടെ സൈന്യം സുരക്ഷ ശക്തമാക്കി.സൈന്യത്തിന് നേരേ കല്ലെറിഞ്ഞവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
ഹരിയാനയുമായി അതിർത്തി പങ്കിടുന്ന സം്സ്ഥാന പാതകളെല്ലാം അടച്ചു. അതേസമയം സംഘർഷം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. ഡൽഹിയിൽ ഏഴിടങ്ങളിൽ സംഘർഷമുണ്ടായി. ദേരാ അനുയായികൾ തലസ്ഥാനത്ത് സർക്കാർ ബസ് കത്തിച്ചു.ഡൽഹി അനന്തവിഹാറിൽ രേവ എക്സപ്രസിന്റെ രണ്ട് കോച്ചുകൾക്ക് റാം റഹീം അനുയായികൾ തീയിട്ടു. ഗസ്സിയാബാദിലെ ലോണിൽ ഡിടിസി ബസ്സിന് പ്രവർത്തകർ തീയിട്ടു. സർക്കാർ ഓഫീസുകൾക്ക് നേരെയും സ്ഥാപനങ്ങൾക്ക് നേരെയും വ്യാപക ആക്രമണം ഉണ്ടായി.
സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതിനിടെ, കനത്ത സുരക്ഷാ സന്നാഹത്തോടെ ഗുർമീത് റാം റഹീമിനെ റോഹ്തക് ജയിലിലേക്കു മാറ്റി. അക്രമം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചതിനെ തുടർന്ന് വ്യോമമാർഗമാണ് ഇയാളെ ജയിലിലെത്തിച്ചത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുകൾ നശിപ്പിച്ച് ഗുർമീത് ഭക്തർ അഴിഞ്ഞാട്ടം തുടരുന്ന സാഹചര്യത്തിൽ, നഷ്ടപരിഹാരമായി ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി നിർദ്ദേശം നൽകി.
15 വർഷം മുമ്പുള്ള ബലാത്സംഗ കേസിന്റെ വിധിയാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി പ്രഖ്യാപിച്ചത്. ഗുർമീതിന്റെ അനുയായിയായ ഒരു സ്ത്രീ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത.ഐപിസി 376 ാം വകുപ്പ് പ്രകാരം ബലാൽസംഗത്തിനും, 506 ാം വകുപ്പ് പ്രകാരം ക്രിമിനൽ ഭീഷണിക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.
ഹരിയാനയിലെ സിർസ പട്ടണത്തിൽവച്ച് അനുയായിയായ സ്ത്രീയെ ഇയാൾ ബലാൽസംഗം ചെയ്തു എന്നായിരുന്നു പരാതി. എന്നാൽ തനിക്ക് ലൈംഗിക ശേഷിയില്ലെന്നായിരുന്നു കോടതിയിൽ ഗുർമീത് റാം റഹീം അവകാശപ്പെട്ടത്.
വിധിപ്രസ്താവ വേളയിൽ 23 സെക്ടറിലെ നാം ചർച്ച ഘറിലേക്ക് ദേരാ സച്ചാ സൗദാ പ്രവർത്തകരുടെ ഒഴുകിയെത്തി. രണ്ട് ലക്ഷത്തിലധികം അനുയായികളാണ് കോടതി വളപ്പിലേക്ക് ഒഴുകി എത്തിയത്. സിരാഖ്പുർ- പഞ്ച്കുല െഹെവേയിൽ പൊലീസ് ഓട്ടോറിക്ഷകളും ബസുകളും തടഞ്ഞു ദേഹപരിശോധനയടക്കം നടത്തുന്നുണ്ട്. പ്രവർത്തകരുടെ ഒഴുക്കിനു തടയിടാൻ ഏറെ പണിപ്പെട്ട പൊലീസ് സിറാക്ക്പുരിലെ പ്രധാന ജങ്ഷനിൽ വാഹനങ്ങൾ തടഞ്ഞു. എന്നാൽ, നഗരത്തിലേക്കു പ്രവർത്തകർ കാൽനടയായി മുന്നേറിയതോടെ ഈ നീക്കം പാളി.
2002 ലാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം ഗുർമീത് റാം റഹിമിനെതിരേ സിബിഐ. പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. ഹരിയാനയിലെ സിർസയിലുള്ള ദേരാ ക്യാമ്പസിൽ രണ്ടു വനിതാ അനുയായികളെ പീഡിപ്പിച്ചെന്നാണു ദേരാ സച്ചാ സൗദ തലവനെതിരായ ആരോപണം. 2007 ലാണു സിബിഐ. കുറ്റപത്രം സമർപ്പിച്ചത്. വിധിപ്രഖ്യാപന വേളയിൽ കോടതിയിൽ നേരിട്ടു ഹാജരാകാൻ 23 സെക്ടർ തലവനോടു കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
സുരക്ഷ കണക്കിലെടുത്ത് നഗരത്തിലെത്തുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്തു സ്റ്റേഡിയത്തിലേക്കു മാറ്റുമെന്നു ചണ്ഡിഗഡ് ഭരണകൂടം ചൊവ്വാഴ്ച അറിയിച്ചു. 15.32 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്റ്റേഡിയത്തിന് ഇരുപതിനായിരത്തിലധികം ആളുകളെ ഉൾക്കൊള്ളാനാകും. സ്ഥിതിഗതികൾ സാധാരണ നില െകെവരിക്കുന്നതുവരെ ആളുകളെ സ്റ്റേഡിയത്തിൽനിന്നു പുറത്തുവിടില്ലെന്നും അധികൃതർ അറിയിച്ചു.