- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗ വീരനും പത്മശ്രീ വേണം! സിവിലിയൻ ബഹുമതിക്ക് ആൾദൈവത്തിനായി കിട്ടയത് 4208 ശിപാർശകൾ; അഞ്ചെണ്ണം സ്വയം അയച്ചും ഗുർമീത് റാം റഹിം
ന്യൂഡൽഹി: വിവാദ ആൾദൈവം ഗൂർമീത് റാം റഹീം സിംഗിന് പത്മശ്രീ പുരസ്‌കാരം നൽകണമെന്ന് ശിപാർശ ചെയ്തത് നാലായിരത്തിലധികം പേർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ശിപാർശകൾ ലഭിച്ചത്. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെടുന്നതിന് മുമ്പാണ് ഗുർമീതിനായി പത്മശ്രീ ശിപാർശ ലഭിച്ചത്. പത്മ പുരസ്‌കാരം നൽകുന്നതിന് പൊതുജനങ്ങളിൽ നിന്ന് ശിപാർശ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഈ വർഷം ഗുർമീതിനായി 4208 ശിപാർശകൾ ലഭിച്ചത് ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഗുർമീതിനായി ഒരു ശിപാർശ പോലും ലഭിച്ചിരുന്നില്ല. ശിപാർശകൾ കേന്ദ്രസർക്കാർ പരിശോധിച്ചാണ് പുരസ്‌കാര ജേതാക്കളെ നിർണ്ണയിക്കുന്നത്. ഗുർമീത് റാം റഹീം സിംഗിന്റെ ദേരാ സച്ചാ സൗദയുടെ ആസ്ഥാനം നിലനിൽക്കുന്ന സിർസയിൽ നിന്നുമാണ് നാലായിരത്തോളം ശിപാർശകളും ലഭിച്ചത്. തനിക്ക് അനുകൂലമായ ശിപാർശകളിൽ അഞ്ച് ശിപാർശകൾ ഗുർമീത് തന്നെയാണ് നൽകിയത്. മൂന്ന് ശിപാർശകൾ തന്റെ സിർസയിലെ വിലാസത്തിൽ നിന്നുമാണ് ആൾദൈവം നൽകിയത്. ഹിസാറിലേയും രാജസ്ഥാനിലേയും
ന്യൂഡൽഹി: വിവാദ ആൾദൈവം ഗൂർമീത് റാം റഹീം സിംഗിന് പത്മശ്രീ പുരസ്‌കാരം നൽകണമെന്ന് ശിപാർശ ചെയ്തത് നാലായിരത്തിലധികം പേർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ശിപാർശകൾ ലഭിച്ചത്. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെടുന്നതിന് മുമ്പാണ് ഗുർമീതിനായി പത്മശ്രീ ശിപാർശ ലഭിച്ചത്.
പത്മ പുരസ്‌കാരം നൽകുന്നതിന് പൊതുജനങ്ങളിൽ നിന്ന് ശിപാർശ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഈ വർഷം ഗുർമീതിനായി 4208 ശിപാർശകൾ ലഭിച്ചത് ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഗുർമീതിനായി ഒരു ശിപാർശ പോലും ലഭിച്ചിരുന്നില്ല. ശിപാർശകൾ കേന്ദ്രസർക്കാർ പരിശോധിച്ചാണ് പുരസ്‌കാര ജേതാക്കളെ നിർണ്ണയിക്കുന്നത്.
ഗുർമീത് റാം റഹീം സിംഗിന്റെ ദേരാ സച്ചാ സൗദയുടെ ആസ്ഥാനം നിലനിൽക്കുന്ന സിർസയിൽ നിന്നുമാണ് നാലായിരത്തോളം ശിപാർശകളും ലഭിച്ചത്. തനിക്ക് അനുകൂലമായ ശിപാർശകളിൽ അഞ്ച് ശിപാർശകൾ ഗുർമീത് തന്നെയാണ് നൽകിയത്. മൂന്ന് ശിപാർശകൾ തന്റെ സിർസയിലെ വിലാസത്തിൽ നിന്നുമാണ് ആൾദൈവം നൽകിയത്. ഹിസാറിലേയും രാജസ്ഥാനിലേയും വിലാസങ്ങളിൽ നിന്നുമാണ് മറ്റ് രണ്ട് ശിപാർശകൾ.