- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗതിയിൽ വന്ന ബൈക്ക് കാറിൽ ഇടിച്ച ശേഷം നിർത്താതെ പോയി; മകനെ സ്കൂളിലാക്കിയ ശേഷം അയാളെ പിന്തുടർന്ന് പടിച്ചു; വാക്കു തർക്കത്തിന് ഒടുവിൽ കന്നട സൂപ്പർ താരത്തിന് കുത്തേറ്റു; നടൻ ഗുരു ജഗ്ഗേഷ് അപകട നില തരണം ചെയ്തു
ബെംഗളൂരു: റോഡിൽ വച്ചുണ്ടായ വാക്ക് തകർക്കത്തെ തുടർന്ന് കന്നട നടൻ ഗുരു ജഗ്ഗേഷിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ബംഗളൂരുവിലെ മറാട്ടാഹള്ളി റോഡിൽ വച്ചായിരുന്നു സംഭവം. അമിതവേഗത്തിൽ വാഹനമോടിച്ച ഒരാളെ ചോദ്യം ചെയ്തതാണ് മുതിർന്ന നടൻ ജഗ്ഗേഷിന്റെ മകനും രാഷ്ട്രീയ നേതാവും കൂടിയായ ഗുരു ജഗ്ഗേഷിനെ കുത്തിപ്പരിക്കേൽപ്പിക്കാൻ കാരണം. നടൻ അപകട നില തരണം ചെയ്തു. മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു ഗുരു ജഗ്ഗേഷ്. ഈ സമയത്താണ് അമിതവേഗത്തിൽ വന്ന ഒരു ബൈക്ക് അദ്ദേഹത്തിന്റെ കാറിൽ തട്ടിയത്. ബൈക്കോടിച്ചിരുന്ന വ്യക്തി നിർത്തിയില്ല. മകനെ സ്‌കൂളിൽ വിട്ട ശേഷം ഗുരു ജഗ്ഗേഷ് അയാളെ പിന്തുടർന്ന് കണ്ടുപിടിച്ചു. തർക്കം മുറുകിയപ്പോൾ അയാൾ കയ്യിലിരുന്ന കത്തിയെടുത്ത് ഗുരുവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. വയറിലാണ് അയാൾ കുത്താൻ ശ്രമിച്ചത് എന്നാൽ ഗുരു കൈത്തട്ടിമാറ്റിയപ്പോൾ കത്തി തുടയിൽ കൊണ്ടു. പിന്നീട് അയാൾ ഗുരുവിന്റെ തുടയിൽ ആവർത്തിച്ച് കുത്തി. ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഗുരുവിപ്പോൾ. സിസിടിവി ദൃശ്യങ്ങളുടെയും
ബെംഗളൂരു: റോഡിൽ വച്ചുണ്ടായ വാക്ക് തകർക്കത്തെ തുടർന്ന് കന്നട നടൻ ഗുരു ജഗ്ഗേഷിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ബംഗളൂരുവിലെ മറാട്ടാഹള്ളി റോഡിൽ വച്ചായിരുന്നു സംഭവം.
അമിതവേഗത്തിൽ വാഹനമോടിച്ച ഒരാളെ ചോദ്യം ചെയ്തതാണ് മുതിർന്ന നടൻ ജഗ്ഗേഷിന്റെ മകനും രാഷ്ട്രീയ നേതാവും കൂടിയായ ഗുരു ജഗ്ഗേഷിനെ കുത്തിപ്പരിക്കേൽപ്പിക്കാൻ കാരണം. നടൻ അപകട നില തരണം ചെയ്തു. മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു ഗുരു ജഗ്ഗേഷ്. ഈ സമയത്താണ് അമിതവേഗത്തിൽ വന്ന ഒരു ബൈക്ക് അദ്ദേഹത്തിന്റെ കാറിൽ തട്ടിയത്. ബൈക്കോടിച്ചിരുന്ന വ്യക്തി നിർത്തിയില്ല.
മകനെ സ്‌കൂളിൽ വിട്ട ശേഷം ഗുരു ജഗ്ഗേഷ് അയാളെ പിന്തുടർന്ന് കണ്ടുപിടിച്ചു. തർക്കം മുറുകിയപ്പോൾ അയാൾ കയ്യിലിരുന്ന കത്തിയെടുത്ത് ഗുരുവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. വയറിലാണ് അയാൾ കുത്താൻ ശ്രമിച്ചത് എന്നാൽ ഗുരു കൈത്തട്ടിമാറ്റിയപ്പോൾ കത്തി തുടയിൽ കൊണ്ടു. പിന്നീട് അയാൾ ഗുരുവിന്റെ തുടയിൽ ആവർത്തിച്ച് കുത്തി.
ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഗുരുവിപ്പോൾ. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.