കോഴിക്കോട്: ഗവൺമെന്റ് ലോ കോളേജ് ആദ്യകാല ഗുരുനാഥന്മാരെ  ആദരിക്കൽ ചടങ്ങ് 'ഗുരുവന്ദനം' 24-ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. ലോ കോളേജിന്റെ ചരിത്രത്തിൽ നിയമജ്ഞരെ വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച പ്രിൻസിപ്പാൾമാരെയും ഗുരുനാഥന്മാരെയുമാണ്  ആദരിക്കുന്നത്. ചടങ്ങിൽ അതിഥികൾ അദ്ധ്യാപന രംഗത്തെ അവരുടെ വിലയേറിയ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെക്കുകയും ചെയ്യും.

പ്രിൻസിപ്പാൾ ഡോ.കെ.ആർ.രഘുനാഥൻ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ അസോസിയേറ്റ് പ്രൊഫസർ സി തിലകാനന്ദൻ സ്വാഗതവും, പി ടി എ വൈസ് പ്രസിഡന്റ് അഡ്വ. മനോജ് കുമാർ, യൂണിയൻ ചെയർമാൻ ദിഖിൽ എൻ സി എന്നിവർ ആശംസ അർപ്പിക്കുകയും അസോസിയേറ്റ് പ്രൊഫസർ വിജി എസ് നന്ദി രേഖപ്പെടുത്തുകയും ചെയ്യും.