- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം; മാസത്തിലൊരിക്കൽ തൊഴാൻ പോകാറുണ്ട്; വൈകാതെ നേരിട്ട് ചെന്ന് ഥാർ ജീപ്പ് ഏറ്റുവാങ്ങണമെന്നാണ് ആഗ്രഹം; ആദ്യം നടന്ന ലേലത്തിൽ പങ്കെടുക്കാൻ താൽപര്യം അറിയിച്ചിരുന്നു; 43 ലക്ഷത്തിന് ഥാർ സ്വന്തമാക്കിയ പ്രവാസി വ്യവസായിക്ക് പറയാനുള്ളത്
ദുബായ്: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാർ പുനർ ലേലത്തിൽ പോയത് 43 ലക്ഷം രൂപയ്ക്കാണ്. 14 പേർ പങ്കെടുത്ത ലേലത്തിൽ അങ്ങാടിപ്പുറം സ്വദേശിയാ വിഘ്നേഷ് ദുബായിൽ വ്യവസായിക്കാണ് വാഹനം ലഭിച്ചത്. സോഷ്യൽ മീഡിയയിലും മറ്റും ഏറെ വൈറലായിരുന്നു ഗുരുവായൂരപ്പന്റെ ഥാർ.
ഥാർ ഉയർന്ന വില കൊടുത്തു വാങ്ങിയതിനെ കുറിച്ച് വിഘ്നേഷ് പറയുന്നത് ഗുരുവായൂരപ്പന്റെ അനുഗ്രഹമെന്നാണ്. ദുബായിലെ മലയാളി ബിസിനസുകാരനാണ് മലപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാർ. ഗുരുവായൂരപ്പന്റെ വലിയ ഭക്തനാണ്. മാസത്തിലൊരിക്കൽ തൊഴാൻ പോകാറുണ്ട്. വൈകാതെ നേരിട്ട് ചെന്ന് ഥാർ ജീപ്പ് ഏറ്റുവാങ്ങണമെന്നാണ് ആഗ്രഹം. ആദ്യം നടന്ന ലേലത്തിൽ പങ്കെടുക്കാൻ താൽപര്യം അറിയിച്ചു ഇമെയിൽ അയച്ചിരുന്നെങ്കിലും പങ്കെടുക്കാനായില്ല. ദുബായ് ബുർജുമാൻ ബിസിനസ് സെന്ററിലെ കമ്പനി ഓഫീസിലിരുന്ന് അദ്ദേഹം പറഞ്ഞു.
പിതാവ് വിജയകുമാറും പ്രൊജക്ട് മാനേജർ അനൂപുമാണ് ലേലത്തിൽ പങ്കെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. സംഖ്യാശാസ്ത്രത്തിൽ ഏറെ വിശ്വസിക്കുന്നയാളാണ് താനെന്നും കമ്പനിയുടെ പുതിയ സംരംഭത്തിന് തുടക്കമിട്ട വേളയിൽ തന്നെ വാഹനം സ്വന്തമാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും വിഘ്നേഷ് പറഞ്ഞു. റിയൽ എസ്റ്റേറ്റ്, റെന്റ് എ കാർ തുടങ്ങിയ ബിസിനസുകളാണ് വിഘ്നേഷിന് യുഎഇയിലുള്ളത്.
മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽവഴിപാടായി നൽകിയ ഥാർ ജീപ്പാണ് ഇന്നലെ പുനർലേലം ചെയ്തത്. രാവിലെ 11 മണിക്ക് ക്ഷേത്രം തെക്കേ നടപന്തലിലായിരുന്നു പുനർലേലം. നാൽപതിനായിരം രൂപയായിരുന്നു നിരതദ്രവ്യം. ഥാർ ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഇത് ദേവസ്വം ബോർഡിന് കൂടുതൽ ലാഭം ഉണ്ടാക്കുകയും ചെയ്തു.
ഗുരുവായൂരിൽ നടത്തിയ ലേലത്തിൽ വാഹനം ആദ്യം സ്വന്തമാക്കിയത് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദ് ആയിരുന്നു. എന്നാൽ ഒരാൾ മാത്രമായി ലേലം പൂർത്തിയാക്കാൻ കഴിയില്ലെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടി. മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ കാർ പൊതുലേലത്തിലാണ് ബഹ്റൈനിലുള്ള പ്രവാസി വ്യവസായിയും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമൽ മുഹമ്മദ് അലി സ്വന്തമാക്കിയത്.
ലേലം താൽക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനൽകുന്നതിൽ പുനരാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രതികരിച്ചതോടെ ലേലതീരുമാനത്തിൽ ആശയക്കുഴപ്പമായി. ഖത്തറിൽ വ്യവസായിയായ അമൽ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്റെ പ്രതിനിധി മാത്രമാണ് അന്ന് ലേലത്തിൽ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂർ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോൾ പതിനായിരം രൂപ അമലിന്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാൻ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.
പുനർലേലത്തിൽ 14 പേർ പങ്കെടുത്തു. ലേലവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്നെയാണ് ലേലത്തിന് കൂടുതൽ ശ്രദ്ധ നൽകിയതും. ലേലത്തിൽ കൂടുതൽ തുക പറഞ്ഞ അങ്ങാടിപ്പുറത്തുകാരന് അത് നൽകാൻ ദേവസ്വവും തീരുമാനിക്കുകയുമായിരുന്നു. കാർ ലേലത്തിൽ പിടിച്ചയാൾ 43 ലക്ഷത്തിന് പുറമേ ജി എസ്ടി കൂടി അടയ്ക്കേണ്ടതാണ്.
മറുനാടന് മലയാളി ബ്യൂറോ