തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് താലികെട്ടിയ ശേഷം വരനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വധുവിന്റെ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചൂടുള്ള വിഷയം. ഗുരുവായൂർ സന്നിധിയിൽ വെച്ച് ഈ തേപ്പുനാടകന്റെ സാക്ഷിയാകേണ്ടി വന്ന പാവം വരൻ ഇപ്പോൾ പ്രതികാരം ചെയ്തിരിക്കയാണ്. മറ്റൊന്നുമല്ല, ഒരു മഹാദുരന്തരം തലയിൽ നിന്നും ഒഴിവായതിന്റെ ആഘോഷത്തിലാണ് വരനായ ഷിജിൽ. കുടുംബക്കാർക്കും കുട്ടികൾക്കുമൊപ്പം കേക്ക് മുറിച്ചാണ് ഷിജിൽ തേപ്പുകാരി പെണ്ണ് തലയിൽ നിന്നും ഒഴിവായത് ആഘോഷിച്ചത്.

റിസപ്ഷന് വേണ്ടി സംഘടിപ്പിച്ചിരുന്ന കേക്ക് മുറിച്ചായിരുന്നു വരന്റെ ആഘോഷം. ഒരു തേപ്പുകാരി പോയാൽ ആരും വിഷമിക്കരുത് ഇങ്ങനെ നല്ല സന്തോഷത്തോടെ സമാധാനമായി സാധാരണ ജീവിതത്തിലേക്ക് വരണമെന്ന് ഗുരുവായൂർ തേപ്പ് സ്റ്റോറിയിലെ ദൃക്‌സാക്ഷിയുടെ ഈ ക്ലൈമാക്‌സ് തെളിയിക്കുന്നു. -- എന്ന മഹാ ദുരന്തം തലയിൽ നിന്നൊഴിഞ്ഞതിന്റ ഒരു ചെറിയ സെലിബ്രേഷൻ എന്നാണ് ഷിജിൽ പങ്കുവച്ചത്.

ഞായറാഴ്ച രാവിലെയായിരുന്നു കൊടുങ്ങല്ലൂർ സ്വദേശിയായ ഷിജിലും മുല്ലശ്ശേരി സ്വദേശിയായ യുവതിയുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞ് മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഇരുവരും നടയിൽ നിന്ന് തൊഴാൻ നിൽക്കുമ്പോൾ കെട്ടിയ താലി ഊരി വരന്റെ കയ്യിൽ കൊടുത്ത് കാമുകന്റെയൊപ്പം പോകുകയായിരുന്നു വധു.

ക്ഷേത്രനടയിൽ താലിചാർത്തി നിൽക്കുമ്പോഴായിരുന്നു വധു തന്റെ കാമുകനെ കണ്ടത്. ഇക്കാര്യം വധു മറ്റാരുമറിയാതെ വരന്റെ ചെവിയിൽ പറഞ്ഞു. ഇതോടെയാണ് പ്രശ്നം തുടങ്ങിയത്. പിന്നെ കൂട്ടയടി. നിമിഷങ്ങൾക്കുള്ളിൽ താലി ഊരിവാങ്ങിയ വരൻ വിവാഹം ഒഴിവാക്കി. വധുവിന്റെ കാമുകൻ എത്തിയത് അറിഞ്ഞ് ഫോട്ടോയും വീഡിയോയും എടുക്കുന്നത് നിർത്തിവെയ്ക്കാൻ പറഞ്ഞ് വരന്റെ ബന്ധുക്കൾ വധുവിന്റെ ആളുകളെ വളഞ്ഞു. പിന്നെ ഉന്തും തള്ളും. കല്യാണം വേണ്ടെന്നുപറഞ്ഞ് വരന്റെ ബന്ധുക്കൾ താലിമാലയും മറ്റ് സ്വർണാഭരണങ്ങളും ഊരിവാങ്ങി. വിവാഹസാരിയും ചെരുപ്പും അടുത്തിടെ വധുവിന് വാങ്ങിക്കൊടുത്ത വിലകൂടിയ മൊബൈൽ ഫോണും ഒമ്പതു പവൻ തൂക്കമുള്ള താലിമാലയും വരൻ ഊരിവാങ്ങി. പിന്നെ പൊലീസെത്തി. അവർക്ക് മുമ്പിൽ കല്ല്യാണം വേണ്ടെന്ന് വരന്റെ ആളുകൾ നിലപാട് എടുത്തു. അതോടെ വിവാഹം മുടങ്ങി.

കല്യാണ റിസപ്ഷനും കേക്ക്മുറിയും ഫോട്ടോ എടുപ്പുമെല്ലാം വെള്ളത്തിലായെങ്കിലും റിസപ്ഷനുവേണ്ടി ഓർഡർ ചെയ്ത കേക്ക് കുടുംബത്തിലെ കുട്ടികളും ബന്ധുക്കളും എല്ലാം ആയി ആഘോഷിക്കാനായിരുന്നു വരന്റെ തീരുമാനം. വിവാഹം മുടങ്ങിയപ്പോൾ അഭിമാനക്ഷതവും ചതിയും പറഞ്ഞ് വരന്റെ ആളുകളും വധുവിന്റെ ബന്ധുക്കളും തമ്മിൽ സംഘർഷമായിരുന്നു. സംഭവം അറിഞ്ഞു എത്തിയ ഗുരുവായൂർ പൊലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അവിടെ നടന്ന ചർച്ചയിൽ വരന്റെ അച്ഛൻ 15 ലക്ഷം രൂപ നഷ്ടപരിഹാരം തങ്ങൾക്ക് ലാഭിക്കണമെന്ന് ആവശ്യപ്പെട്ടു ചർച്ചയ്‌ക്കൊടുവിൽ 8 ലക്ഷം രൂപയ്ക്ക് തീരുമാനമായി ഒരു മാസത്തിനുള്ളിൽ നൽകാമെന്ന് വധുവിന്റെ അച്ഛൻ സമ്മതിച്ചു കരാർ ഒപ്പിട്ട് ഒത്തുതീർപ്പാക്കുകയായിരുന്നു.

മൂന്നുതരം പായസവുമായി സദ്യ തയ്യാറാക്കിയിരുന്നു. ആരും അത് കഴിച്ചില്ല. ഹർത്താലായതിനാൽ പുറത്തുനിന്ന് ഭക്ഷണം കിട്ടിയതുമില്ല. കുട്ടികളും പ്രായമായവരുമടക്കം 200 ഓളം പേർ വരന്റെ കൂടെ എത്തിയിരുന്നു.