- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുവാഹത്തി - ബിക്കാനീർ എക്സ്‌പ്രസ് ട്രെയിൻ പാളം തെറ്റി; നാല് പേർ മരിച്ചു, 20 പേർക്ക് പരിക്ക്; അപകടം പശ്ചിമ ബംഗാളിലെ മൈനഗുരിയിൽ; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ
കൊൽക്കത്ത: ബിക്കാനീർ ഗുവാഹത്തി എക്സ്‌പ്രസ് ട്രെയിൻ പാളം തെറ്റി. പശ്ചിമ ബംഗാളിലെ മൈനഗുരിയിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ട്രെയിൻ അപകടം ഉണ്ടായത്. നാലു പേർ മരിച്ചു. 20 യാത്രക്കാർക്കു പരുക്കേറ്റതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റവരെ ജൽപായ്ഗുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്‌നയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ന്യൂ ഡൊമോഹാനി, ന്യൂ മയ്‌നാഗുരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്.ന്യൂ ദൊമോഹനി സ്റ്റേഷനിൽ നിന്ന് വൈകീട്ട് 4.53 ന് പുറപ്പെട്ട ട്രെയിൻ അധികം വൈകാതെ അപകടത്തിൽ പെടുകയായിരുന്നു. ഇന്നലെ ബിക്കാനീർ ജംക്ഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഇന്ന് വൈകിട്ട് ഗുവാഹത്തിയിൽ എത്തേണ്ടതായിരുന്നു.പാറ്റ്‌നയിൽ നിന്ന് 98 യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നതായി പാറ്റ്‌നയിലെ ചീഫ് റിസർവേഷൻ സൂപ്പർവൈവർ വ്യക്തമാക്കി.
നാല് ബോഗികൾ പാളം തെറ്റിയെന്നാണ് വിവരം. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. റെയിൽവേ ബോർഡ് ചെയർപഴ്‌സനും റെയിൽവേ ബോർഡ് സുരക്ഷാ വിഭാഗം ഡിജിയും ഡൽഹിയിൽ നിന്ന് അപകടസ്ഥലത്തേക്കു തിരിച്ചു.നാട്ടുകാരും റെയിൽവേയും ജില്ലാ ഭരണകൂടവും രക്ഷാപ്രവർത്തനം തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ