- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാരിയുടുത്ത് ചെയ്യാൻ പറ്റാത്തതായി എന്തുണ്ടീ ലോകത്ത്; സാരി ധരിച്ച് കരണം മറിഞ്ഞ് ഹോളി ആഘോഷിച്ച് യുവതി; പരുൾ അറോറയുടെ ഹോളി ആഘോഷത്തിന്റെ വീഡിയോ കാണാം
കോവിഡിന്റെ രണ്ടാം തരംഗം വലിയ ഭീഷണി ഉയർത്തുമ്പോഴും ഇന്ത്യയിൽ ഹോളി ആഘോഷങ്ങളുടെ നിറം മങ്ങുന്നില്ല. സൈബർ ലോകത്ത് ഹോളി നാളിൽ ആവേശം ഉയർത്തുന്നത് ഒരു യുവതിയുടെ ഹോളി ആഘോഷത്തിന്റെ വീഡിയോയാണ്. ജിംനാസ്റ്റിക് താരമായ പരുൾ അറോറയുടെ ഹോളി ആഘോഷത്തിന്റെ വീഡിയോ സൈബർ ലോകത്ത് തരംഗമാകുകയാണ്. സാരിയുടുത്തും നിറങ്ങൾ വാരിയെറിഞ്ഞും മലക്കം മറിയുന്ന സ്ലോ മോഷൻ വീഡിയോ വീഡിയോ ആണ് അറോറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഹൃതിക് റോഷനും ടൈഗർ ഷ്രോഫും അഭിനയിച്ച 'വാർ' എന്ന സിനിമയിലെ ' ജയ് ജയ് ശിവശങ്കർ' എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ ചെയ്തിരിക്കുന്നത്. വീഡിയോ വളരെ പെട്ടെന്നാണ് സൈബർ ലോകത്ത് വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. ജിംനാസ്റ്റിക്‌സിൽ ദേശീയതലത്തിൽ സ്വർണമെഡൽ ജേതാവാണ് പരുൾ അറോറ.
പ്രമുഖ ഫിറ്റ്നസ് മോഡലും ജിംനാസ്റ്റുമായ പരുൾ അറോറയുടെ സാരിയുടുത്തുള്ള ജിംനാസ്റ്റിക് പ്രകടനം ഇതിന് മുമ്പും സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. സാരിയണിഞ്ഞ് ബാക്ക് ഫ്ലിപ്പും കാർട്ട്വീൽസും ചെയ്യുന്ന പരുളിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എഴുത്തുകാരിയായ അപർണ ജെയിൻ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് വിഡിയോ വൈറലായത്. സെപ്റ്റംബറിൽ ടെറസിൽ വെച്ച് സ്യൂട്ടണിഞ്ഞ യുവാവിനൊപ്പം സാരിയുടുത്ത് തലകുത്തി മറിഞ്ഞ പരുളിന്റെ വിഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജിംനാസ്റ്റിക്‌സിൽ ദേശീയ ഗോൾഡ് മെഡൽ ജേതാവാണ് പരുൾ അറോറ. ഹരിയാന സ്വദേശിയയായ പേരിൽ അറോറയുടെ ഇൻസ്റ്റഗ്രാമിൽ ജിംനാസ്റ്റിക്, യോഗ വിഡിയോകൾ ധാരാളമുണ്ട്. സാരിയുടുത്ത് 100 മീറ്റർ നടക്കാൻ പോലും ഞങ്ങൾ ബുദ്ധിമുട്ടുമ്പോൾ കുട്ടികരണം ഒക്കെ മറിയുന്നത് അഹങ്കാരമല്ലേ എന്നാണ് വീഡിയോ കണ്ട പല സ്ത്രീകളുടെയും കമന്റ്.