- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാർക്ക് എച്ച്1ബി വിസ വേണമെങ്കിൽ തൊഴിൽ ഉടമ ആദ്യമേ ഇലക്ട്രോണിക്സ് അപ്ലിക്കേഷൻ നൽകണം; ആരെ ജോലിക്ക് വിടണമെന്ന് നിശ്ചയിക്കുന്നത് പോലും അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ; ഇന്ത്യയിലെ ഐടി കമ്പനികളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് എച്ച്1ബി വിസക്ക് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി അമേരിക്ക
ന്യൂയോർക്ക്: എച്ച്1ബി വിസകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ ഐടി കമ്പനികളെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളി വിടാനൊരുങ്ങുകയാണ് യുഎസ് . ഇത് പ്രകാരം യുഎസിലെ സ്ഥാപനങ്ങൾക്ക് എച്ച്1ബി വിസ വേണമെങ്കിൽ തൊഴിൽ ഉടമ ആദ്യമേ ഇലക്ട്രോണിക്സ് അപ്ലിക്കേഷൻ നൽകണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിന് പുറമെ കമ്പനികൽലേക്ക് ആരെ ജോലിക്ക് വിടണമെന്ന് നിശ്ചയിക്കുന്നത് പോലും അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരായിരിക്കും.എച്ച്1ബി വിസകളുടെ ഫയലിങ് സീസണായ ഏപ്രിൽ മുതലായിരിക്കും പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നത്. ഇതനുസരിച്ച് എച്ച്1ബി വിസയിലൂടെ വിദേശികളെ തങ്ങളുടെ കമ്പനികളിൽ നിയമിക്കാനാഗ്രഹിക്കുന്ന കമ്പനി ഉടമകൾ വാർഷിക എച്ച്1ബി ലോട്ടറിക്കായി നേരത്തെ ഇലക്ട്രോണിക്കലായി രജിസ്ട്രർ ചെയ്തിരിക്കണം. ഇതിൽ വിജയിക്കുന്നവർ പൂർണ അപേക്ഷകൾ അഥവാ പെറ്റീഷൻസ് സമർപ്പിക്കുകയും വേണം. എന്നാൽ ഇപ്പോഴുള്ള സംവിധാനം അനുസരിച്ച് എല്ലാ സപ്പോർട്ടിങ് എവിഡൻസുകളും സഹിതം ലോട്ടറിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മാത്രമാണ് പെറ്റീഷനുകൾ സമർപ്പിക്കേണ്ടത്.ഈ വിസ
ന്യൂയോർക്ക്: എച്ച്1ബി വിസകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ ഐടി കമ്പനികളെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളി വിടാനൊരുങ്ങുകയാണ് യുഎസ് . ഇത് പ്രകാരം യുഎസിലെ സ്ഥാപനങ്ങൾക്ക് എച്ച്1ബി വിസ വേണമെങ്കിൽ തൊഴിൽ ഉടമ ആദ്യമേ ഇലക്ട്രോണിക്സ് അപ്ലിക്കേഷൻ നൽകണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിന് പുറമെ കമ്പനികൽലേക്ക് ആരെ ജോലിക്ക് വിടണമെന്ന് നിശ്ചയിക്കുന്നത് പോലും അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരായിരിക്കും.എച്ച്1ബി വിസകളുടെ ഫയലിങ് സീസണായ ഏപ്രിൽ മുതലായിരിക്കും പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നത്.
ഇതനുസരിച്ച് എച്ച്1ബി വിസയിലൂടെ വിദേശികളെ തങ്ങളുടെ കമ്പനികളിൽ നിയമിക്കാനാഗ്രഹിക്കുന്ന കമ്പനി ഉടമകൾ വാർഷിക എച്ച്1ബി ലോട്ടറിക്കായി നേരത്തെ ഇലക്ട്രോണിക്കലായി രജിസ്ട്രർ ചെയ്തിരിക്കണം. ഇതിൽ വിജയിക്കുന്നവർ പൂർണ അപേക്ഷകൾ അഥവാ പെറ്റീഷൻസ് സമർപ്പിക്കുകയും വേണം. എന്നാൽ ഇപ്പോഴുള്ള സംവിധാനം അനുസരിച്ച് എല്ലാ സപ്പോർട്ടിങ് എവിഡൻസുകളും സഹിതം ലോട്ടറിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മാത്രമാണ് പെറ്റീഷനുകൾ സമർപ്പിക്കേണ്ടത്.ഈ വിസക്കുള്ള ഡോക്യുമെന്റേഷൻ എന്നത് ഐടി സർവീസ് കമ്പനികളെ പോലുള്ള എംപ്ലോയർമാരെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയതാണ്.
വിദേശ തൊഴിലാളികളെ ഹയർ ചെയ്യുന്ന സ്പോൺസറിങ് കമ്പനികൾക്ക് പുതിയ മാറ്റങ്ങളുടെ ഫലമായി അഡ്‌മിനിസ്ട്രേറ്റീവ് ചെലവുകൾ കുറയ്ക്കാൻ സാധിക്കും. പുതിയ മാറ്റത്തിന് യുഎസ് പ്രസിഡന്റിന്റെ എക്സിക്യൂട്ടിവ് ഓഫീസിന്റെ യൂണിറ്റുകളിലൊന്നായ യുഎസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബഡ്ജെറ്റ് യൂണിറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. പുതിയ നീക്കത്തിലൂടെ യുഎസ് ഗവൺമെന്റിന്റെ ഇമിഗ്രേഷൻ ആമായ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിനെ ഇവിടെ ആര് ജോലി ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് കൂടുതൽ അധികാരം ലഭിക്കുമെന്നനാണ് ട്രംപ് ഭരണകൂടം കണക്ക് കൂട്ടുന്നത്.
റെഗുലർ ക്യാപിന് കീഴിൽ അഥവാ ജനറൽ ക്വാട്ടക്ക് കീഴിൽ പ്രതിവർഷം 65,000 എച്ച് 1 ബി വിസകളാണ് അനുവദിക്കുന്നത്. മാസ്റ്റേർസ് ക്യാപിന് കീഴിൽ അധികമായി 20,000 ഇത്തരം വിസകൾ കൂടി അനുവദിക്കുന്നുമുണ്ട്. യുഎസ് യൂണിവേഴ്സിറ്റികളിൽ നിന്നും അഡ്വാൻസ്ഡ് ഡിഗ്രിയുള്ളവർക്കാണിത് അനുവദിക്കുന്നത്. ഇത് പ്രകാരം സ്പോൺസറിങ് എംപ്ലോയീസ് ഏപ്രിൽ ആദ്യവാരം അപേക്ഷകൾ സമർപ്പിക്കണം. 2018-19 സീസണിൽ യുഎസ് ഏജൻസിക്ക് 1.9ലക്ഷം അപേക്ഷളായിരുന്നു ലഭിച്ചിരുന്നത്. ഈ വിസകളിൽ 60 ശതമാനത്തിലധികവും നേടുന്ന ഇന്ത്യക്കാരാണ്. അതിനാൽ ഇതിന് മുകളിൽ വരുത്തുന്ന ഏത് നിയന്ത്രണവും ബാധിക്കുന്നതും ഇന്ത്യക്കാരെയായിരിക്കും.