- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച്1 ബി വിസ: ഇന്ത്യൻ ഐടി കമ്പനികൾ എന്തിനാണ് ആശങ്കപ്പെടുന്നത്?
ന്യൂഡൽഹി: എച്ച് 1 ബി വിസ നിരക്ക് വർധിപ്പിക്കാൻ അമേരിക്ക ഒരുങ്ങുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ ഐടി കമ്പനികളോടുള്ള അമേരിക്കൻ അധികാരികളുടെ വിവേചനപരമായ സമീപനങ്ങൾ രാജ്യത്തെ ഐടി പ്രൊഫഷനുകളിൽ ആശങ്ക പടർത്തിയിരിക്കുകയാണ്. ഐടി പ്രൊഫഷണലുകൾക്ക് യുഎസിൽ മരണ മണി മുഴങ്ങിയിരിക്കുകയാണ്. റിപബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് ഐടി മേഖലയിലെ തൊഴിലാളികളുടെ വിസാ വിനിമയ നിരക്ക് ഉയർത്തുന്നതിന് നിർദ്ദേശം മുന്നോട്ടു വച്ചു. വിസാ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ കഴിവും മികവുമുള്ള ഇന്ത്യൻ സാങ്കേതിക വിദഗ്തർക്ക് വലിയൊരു വെല്ലുവിളി ആയിരിക്കും. എച്ച് 1 വിസ നിരക്ക് ഉയർത്തിയത് വിവേചനപരമായ ഒരു തീരുമാനമാണ്. ഐടി വ്യവസായത്തിന് കനത്ത തിരിച്ചടി ആയിരിക്കും വിനിമയ നിരക്ക് ഉയരുന്നത്. നാസ്‌കോം പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. തൊഴിൽ വിസാ വിനിമയ നിരക്ക് വർദ്ധിപ്പിക്കുന്നതു സംബന്ധിച്ച രേഖകൾ പരിശോധിക്കുകയായിരുന്നു ആദ്ദേഹം. അമേരിക്ക വിസാ നിരക്ക് വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യ വേൾഡ് ട്രയ്ഡ് ഓ
ന്യൂഡൽഹി: എച്ച് 1 ബി വിസ നിരക്ക് വർധിപ്പിക്കാൻ അമേരിക്ക ഒരുങ്ങുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ ഐടി കമ്പനികളോടുള്ള അമേരിക്കൻ അധികാരികളുടെ വിവേചനപരമായ സമീപനങ്ങൾ രാജ്യത്തെ ഐടി പ്രൊഫഷനുകളിൽ ആശങ്ക പടർത്തിയിരിക്കുകയാണ്.
ഐടി പ്രൊഫഷണലുകൾക്ക് യുഎസിൽ മരണ മണി മുഴങ്ങിയിരിക്കുകയാണ്. റിപബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് ഐടി മേഖലയിലെ തൊഴിലാളികളുടെ വിസാ വിനിമയ നിരക്ക് ഉയർത്തുന്നതിന് നിർദ്ദേശം മുന്നോട്ടു വച്ചു. വിസാ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ കഴിവും മികവുമുള്ള ഇന്ത്യൻ സാങ്കേതിക വിദഗ്തർക്ക് വലിയൊരു വെല്ലുവിളി ആയിരിക്കും.
എച്ച് 1 വിസ നിരക്ക് ഉയർത്തിയത് വിവേചനപരമായ ഒരു തീരുമാനമാണ്. ഐടി വ്യവസായത്തിന് കനത്ത തിരിച്ചടി ആയിരിക്കും വിനിമയ നിരക്ക് ഉയരുന്നത്. നാസ്‌കോം പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. തൊഴിൽ വിസാ വിനിമയ നിരക്ക് വർദ്ധിപ്പിക്കുന്നതു സംബന്ധിച്ച രേഖകൾ പരിശോധിക്കുകയായിരുന്നു ആദ്ദേഹം.
അമേരിക്ക വിസാ നിരക്ക് വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യ വേൾഡ് ട്രയ്ഡ് ഓർഗനൈസേഷനെ സമീപിച്ചിരുന്നു. കുടിയേറ്റക്കാർക്ക് താത്കാലിക വിസ അനുവദിക്കണം എന്നതായിരുന്നു ഇന്ത്യയുടെ ആവശ്യം.
തിരഞ്ഞെടുപ്പു കഴിഞ്ഞു വരുന്ന ഗവൺമെന്റ് തിരുമാനത്തിൽ ഭേദഗതി വരുത്തുമെന്നാണ് പ്രതീക്ഷ. ഐടി വ്യവസായവും കാത്തിരിക്കുന്നത് അത്തരമൊരു തീരുമാനത്തിന് വേണ്ടിയാണ്. ആർ. ചന്ദ്രശേഖരൻ പറഞ്ഞു.