- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പെഷ്യാലിറ്റി ഒക്യുപ്പേഷന് കടുത്ത നിർവചനം നൽകി പുതിയ നിയമം; എൻജിനിയറിങ്ങും എംബിഎയും ഒക്കെ പുറത്ത്; ഐടി കമ്പനി ജോലികൾക്ക് ഇനി എച്ച്1-ബി വിസ ലഭിക്കില്ല; ആശ്രിത വിസയിൽ ഉള്ളവർക്ക് ജോലി നിരോധിക്കും; ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്നങ്ങൾ തല്ലിക്കെടുത്തി ട്രംപിന്റെ എച്ച്1-ബി വിസ പരിഷ്കാരം
പ്രൊഫഷണലുകൾക്ക് മാത്രം നൽകിയിരുന്ന എച്ച്1-ബി വിസാ നിയമങ്ങളിൽ അമേരിക്ക വീണ്ടും കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. എച്ച്1-ബി വിസയ്ക്കുള്ള അപേക്ഷകളും വിസ ദീർഘിപ്പിക്കുന്നതിനുള്ള അപേക്ഷകളും നിരസിക്കുന്ന യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നത്. സ്‌പെഷ്യാലിറ്റി ഒക്യുപ്പേഷൻ എന്നതിന്റെ നിർവചനം കൂടുതൽ കർശനമാക്കിയാണ് എച്ച്1-ബി വിസ കടുപ്പമാക്കിയത്. ഏറ്റവും മികച്ച പ്രൊഫഷണലുകളെ മാത്രം അനുവദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വിസ നടപടികൾ കർശനമാക്കുന്നത്. ഏതെങ്കിലും മേഖലയിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ ബിരുദമോ ഉന്നതബിരുദമോ ഉള്ളവർ മാത്രമേ സ്‌പെഷ്യാലിറ്റി ഒക്യുപ്പേഷന്റെ നിർവചനത്തിൽവന്നിരുന്നത്. അതുതന്നെ, കൂടുതൽ സൂക്്ഷ്മമാക്കുകയാണ് ഇപ്പോൾ. പല മേഖലകളെയും ഇപ്പോൾ എച്ച്1-ബി വിസയിൽനിന്ന് ഇമിഗ്രേഷൻ വകുപ്പ് ഒഴിവാക്കിയിട്ടുണ്ട്. പ്രോഗ്രാമർ, സിസ്റ്റംസ് അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ്, മാർക്കറ്റ് റിസർച്
പ്രൊഫഷണലുകൾക്ക് മാത്രം നൽകിയിരുന്ന എച്ച്1-ബി വിസാ നിയമങ്ങളിൽ അമേരിക്ക വീണ്ടും കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. എച്ച്1-ബി വിസയ്ക്കുള്ള അപേക്ഷകളും വിസ ദീർഘിപ്പിക്കുന്നതിനുള്ള അപേക്ഷകളും നിരസിക്കുന്ന യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നത്.
സ്‌പെഷ്യാലിറ്റി ഒക്യുപ്പേഷൻ എന്നതിന്റെ നിർവചനം കൂടുതൽ കർശനമാക്കിയാണ് എച്ച്1-ബി വിസ കടുപ്പമാക്കിയത്. ഏറ്റവും മികച്ച പ്രൊഫഷണലുകളെ മാത്രം അനുവദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വിസ നടപടികൾ കർശനമാക്കുന്നത്. ഏതെങ്കിലും മേഖലയിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ ബിരുദമോ ഉന്നതബിരുദമോ ഉള്ളവർ മാത്രമേ സ്‌പെഷ്യാലിറ്റി ഒക്യുപ്പേഷന്റെ നിർവചനത്തിൽവന്നിരുന്നത്. അതുതന്നെ, കൂടുതൽ സൂക്്ഷ്മമാക്കുകയാണ് ഇപ്പോൾ.
പല മേഖലകളെയും ഇപ്പോൾ എച്ച്1-ബി വിസയിൽനിന്ന് ഇമിഗ്രേഷൻ വകുപ്പ് ഒഴിവാക്കിയിട്ടുണ്ട്. പ്രോഗ്രാമർ, സിസ്റ്റംസ് അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ്, മാർക്കറ്റ് റിസർച്ച് അനലിസ്റ്റ്, പ്രോജക്ട് മാനേജർ, ജനറൽ മാനേജർ, ഓപ്പറേഷൻസ് മാനേജർ, കൺസ്ട്രക്ഷൻ മാനേജർ എന്നീ തസ്തികകളെയാണ് ഒഴിവാക്കിയത്. ഇപ്പോൾ, എംബിഎ ബിരുദത്തെയും എച്ച്1-ബി വിസയിൽനിന്ന് ഒഴിവാക്കി. എംബിഎ ഒരു സ്‌പെസിഫിക് മേഖലയിലുള്ള ബിരുദമല്ലെന്നാണ് ഇമിഗ്രേഷൻ വിഭാഗത്തിന്റെ നിരീക്ഷണം.
എച്ച്1-ബി വിസയിൽ അമേരിക്കയിലെത്തിയിട്ടുള്ളവരുടെ ആശ്രിതർക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാകും. കുടുംബാംഗങ്ങളെയും തൊഴിലുടമ സ്‌പോൺസർചെയ്യണമെന്ന വ്യവസ്ഥയും നേരട്ടെ സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് നേരത്തെ കൊണ്ടുവന്നിരുന്നു. ഇതും ആശ്രിതരെ കൊണ്ടുപോകാനുള്ള സാധ്യതകൾ ഇല്ലാതാക്കും.
വിദ്യാർത്ഥി വിസയിലെത്തുന്നവർക്കും കടുത്ത നിയന്ത്രണങ്ങൾ വരുന്നുണ്ട്. മുമ്പ് സ്റ്റുഡന്റ് സ്റ്റാറ്റസ് ഉണ്ടായിരുന്ന മുഴുവൻ കാലയളവവിലും അവർക്ക് അമേരിക്കയിൽ തങ്ങാനാകുമായിരുന്നുവെങ്കിൽ, ഇനിമുതൽ കോഴ്‌സ് കഴിയുന്ന മുറയ്ക്ക് സ്റ്റുഡന്റ് സ്റ്റാറ്റസ് ഇല്ലാതാവുകയും വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്യും.
എച്ച്1-ബി വിസ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇന്ത്യയിൽനിന്നുള്ളവരാണ് എന്നതുകൊണ്ടുതന്നെ ഈ പരിഷ്‌കാരങ്ങൾ തിരിച്ചടിയാകുന്നതും ഇന്ത്യക്കാർക്കാകും. 2017 സെപ്റ്റംബർ 30-ന് അവസാനിച്ച 12 മാസ കാലയളവിൽ അമേരിക്ക അനുവദിച്ച 3.65 ലക്ഷം എച്ച്1-ബി വിസകളിൽ 2.56 ലക്ഷവും ഇന്ത്യക്കാരാണ് സ്വന്തമാക്കിയിരുന്നത്.