- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച്1 ബിക്കു പകരം ട്രംപ് കൊണ്ടുവരുന്ന പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ സിസ്റ്റം ഇന്ത്യക്കാർക്കു ഗുണകരമായേക്കാം; പ്രതിഭയുള്ളവർക്കു മാത്രം അവസരം ഒരുക്കുന്ന പുതിയ നയത്തെകുറിച്ച് പ്രതീക്ഷിക്കാൻ ഏറെ
ഇന്ത്യൻ ടെക്കികളെ അമേരിക്കയിലേക്ക് എത്തിച്ചിരുന്ന എച്ച്1ബി വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി പകരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ സംവിധാനം ഇന്ത്യക്കാർക്ക് ഗുണകരമായേക്കുമെന്ന് സൂചന. നിലവിൽ കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും വിദേശ കുടിയേറ്റക്കാർക്കായി പോയിന്റ് ബേസ്ഡ് സിസ്റ്റമാണ് നിലനിൽക്കുന്നത്. ട്രമ്പ് പ്രസിഡന്റായി ചാർജെടുത്ത അന്നു മുതൽ തുടങ്ങിയതാണ് എച്ച്1 ബി വിസയ്ക്കു നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ. കുടിയേറ്റ വിരുദ്ധനായ ട്രമ്പ് എച്ച്1ബി വിസയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ഐടി വിദഗ്ധരുടെ ഒഴുക്കിന് തടയിടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പകരം പോയിന്റ് ബേസ്ഡ് സിസ്റ്റം നടപ്പാക്കുന്നതോടെ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഹൈടെക് പ്രൊഫഷണലുകൾക്ക് അതു ഗുണകരമാകും എന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. രാജ്യത്ത് ലോവർ സ്‌കിൽഡ് ഇമിഗ്രേഷൻ തടയാനാണ് എച്ച്1ബി വിസ നിയന്ത്രിക്കുന്നതെന്ന് ട്രമ്പ് പറയുമ്പോൾ തന്നെ അമേ
ഇന്ത്യൻ ടെക്കികളെ അമേരിക്കയിലേക്ക് എത്തിച്ചിരുന്ന എച്ച്1ബി വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി പകരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ സംവിധാനം ഇന്ത്യക്കാർക്ക് ഗുണകരമായേക്കുമെന്ന് സൂചന. നിലവിൽ കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും വിദേശ കുടിയേറ്റക്കാർക്കായി പോയിന്റ് ബേസ്ഡ് സിസ്റ്റമാണ് നിലനിൽക്കുന്നത്.
ട്രമ്പ് പ്രസിഡന്റായി ചാർജെടുത്ത അന്നു മുതൽ തുടങ്ങിയതാണ് എച്ച്1 ബി വിസയ്ക്കു നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ. കുടിയേറ്റ വിരുദ്ധനായ ട്രമ്പ് എച്ച്1ബി വിസയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ഐടി വിദഗ്ധരുടെ ഒഴുക്കിന് തടയിടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പകരം പോയിന്റ് ബേസ്ഡ് സിസ്റ്റം നടപ്പാക്കുന്നതോടെ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഹൈടെക് പ്രൊഫഷണലുകൾക്ക് അതു ഗുണകരമാകും എന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്.
രാജ്യത്ത് ലോവർ സ്‌കിൽഡ് ഇമിഗ്രേഷൻ തടയാനാണ് എച്ച്1ബി വിസ നിയന്ത്രിക്കുന്നതെന്ന് ട്രമ്പ് പറയുമ്പോൾ തന്നെ അമേരിക്കക്കാരുടെ ഡെയ്‌ലി വേജ് ഉയർത്തുന്നതുൾപ്പെടെയുള്ള പ്രയോജനങ്ങൾ പോയിന്റ് ബേസ്ഡ് സംവിധാനം നിലവിൽ വരുന്നതോടെ നടപ്പാക്കാൻ സാധിക്കുമെന്നാണ് പ്രസിഡന്റ് വിലയിരുത്തുന്നത്. അമേരിക്കയിലേക്ക് ഹൈ സ്‌കിൽഡ് ലേബർ മൊബിലിറ്റി പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് പോയിന്റ് ബേസ്ഡ് സിസ്റ്റം നടപ്പാക്കാൻ ഒരുങ്ങുന്നത്. അമേരിക്കയിലുള്ള ഹൈ സ്‌കിൽഡ് വർക്കർമാരെ ഇവിടെ തന്നെ നിലനിർത്തുകയെന്നതും വിദേശരാജ്യങ്ങളിൽ നിന്ന് ഈ ഗണത്തിൽ പെടുന്നവരെ മാത്രം എത്തിക്കുകയെന്നതുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
എച്ച്1ബി വിസയുടെ ദുരുപയോഗം തടയാനും കൂടിയാണ് ഇതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്നാണ് ഇമിഗ്രേഷൻ അറ്റോർണി മാർക്ക് ഡേവീസ് വെളിപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ എൽ-1 വിസാ പ്രോഗ്രാമിൽ ഏറെ മാറ്റം വരില്ലെന്നും മാർക്ക് ഡേവീസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഹൈലി സ്‌കിൽഡ് എക്‌സിക്യുട്ടീവുകളെ എത്തിക്കുകയെന്നതാണ് പോയിന്റ് ബേസ്ഡ് സിസ്റ്റം കൊണ്ടുവരുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇമിഗ്രേഷൻ അറ്റോർണി വ്യക്തമാക്കുന്നു.
അതേസമയം എച്ച്1ബി വിസയ്ക്കു പകരം പോയിന്റ് ബേസ്ഡ് സംവിധാനം വരുമ്പോൾ ഐടി കമ്പനികൾക്ക് ഹയറിങ് ചെലവുകൾ വർധിച്ചേക്കുമെന്നും ആശങ്കയുണ്ട്. വർക്കർമാരുടെ വേജ് വർധിപ്പിക്കുകയെന്നത് ട്രംപിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാകുമ്പോൾ ഇതു തള്ളിക്കളയാനാകില്ല.