രാജ്യത്തെ വെബ് ക്യാം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി അധികൃതർ.  റഷ്യൻ വെബ് സൈറ്റിൽ ആയിരത്തിലേറെ സ്വകാര്യ ചിത്രങ്ങൾ ലൈവായി കാണിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ മുന്നറിയിപ്പ്. വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കുന്ന വെബ് ക്യാമറകൾ ഹാക്ക് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നാണ് അധികൃതർ നല്കുന്ന സൂചന

ഓസ്‌ട്രേലിയയിലെ വീടുകൾ ബിസ്‌നസ് സ്ഥാപനങ്ങൾ എന്നിവയെല്ലാം ഹാക്ക് ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നുണ്ട് അധികൃതർ പറയുന്നു. അതിനാൽ തന്നെ ഓസ്‌ട്രേലിയയിൽ വെബ് ക്യാം ഉപയോഗിക്കുന്നവർ അവ പാസ് വേർഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കണം. കമ്പ്യൂട്ടറിനൊപ്പം ലഭ്യമാകുന്ന ക്യാമറകൾ ഉപയോഗിക്കരുത്. വെബ് ക്യാം ലഭിക്കുമ്പോഴുള്ള പാസ് വേർഡ് മാറ്റാത്തത് മൂലം ഹാക്കർമാർക്ക് അതേ പാസ് വേർഡ് തന്നെ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പിൽ പറയുന്നു. ആവശ്യം കഴിഞ്ഞാൽ ക്യാമറകളുടെ കണക്ഷൻ വേർപ്പെടുത്തണമെന്നും സൂചിപ്പിക്കുന്നുണ്ട്.

റഷ്യൻ വെബസൈറ്റിൽ കാണുന്നവ ഏതെങ്കിലും രീതിയിലുള്ള ക്യാമറ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്താവുന്നവയാണെന്നും അധികൃതർ പറഞ്ഞു. വെബ് ക്യാമറകൾ സാധാരണ ഗതിയിൽ ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തന്നവയാകാറില്ല. പാസ് വേർഡുകളോ സെക്യൂരിറ്റികോഡുകളോ ഉപയോഗിച്ച് ഇവയുടെ ഉപയോഗം സുരക്ഷിതത്വം നിറഞ്ഞത് ആക്കിയിരിക്കില്ല. ഇത് മൂലം മറ്റൊരാൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളതെന്നും അവർ വ്യക്തമാക്കി.