- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പുകാരൻ ഇറാനി പൊലീസിന് നൽകിയത് മുട്ടൻ പണി; ഹാദി അബ്ബാസിക്ക് കോവിഡ് സ്ഥിരീകരിച്ചു; കസ്റ്റഡിയിൽ എടുത്ത പൊലീസുകാരും ചോദ്യം ചെയ്യാൻ വന്ന റോ, ഐബി, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പോകേണ്ടി വരും
തിരുവല്ല : മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ ഇറാൻ പൗരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തിരുവല്ല പൊലീസ് സ്റ്റേഷൻ താൽക്കാലികമായി അടയ്ക്കാൻ സാധ്യതയേറി. കഴിഞ്ഞ 22 ന് പിടിയിലായ ഹാദി അബ്ബാസിയുടെ പരിശോധനാ ഫലം ഇന്ന് രാവിലെയാണ് വന്നത്. ഇയാൾക്ക് കോവിഡ് പോസിറ്റീവ് ആയതോടെ വലിയൊരു സംഘം പൊലീസുകാരും കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരും ക്വാറന്റൈനിൽ പോകേണ്ടി വരും.
അഹല്യ മണി എക്സ്ചേഞ്ചിലാണ് ഇയാൾ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. കോടതി റിമാൻഡ് ചെയ്ത് ഇയാളെ നിരീക്ഷണത്തിൽ അയച്ചിരിക്കുകയായിരുന്നു. അബ്ബാസിയെ ചോദ്യം ചെയ്ത തിരുവല്ല ഡിവൈഎസ്‌പി, പൊലീസ് ഇൻസ്പെക്ടർ വിനോദ്, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ, റോയിലെയും ഐ ബി യിലെയും ഉന്നത ഉദ്യോഗസ്ഥർ, ഫോറൻസിക് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേരുടെ സ്രവം പരിശോധനയ്ക്ക് അയക്കുമെന്ന് നോഡൽ മെഡിക്കൽ ഓഫീസർ ഡോ. മാമ്മൻ പി ചെറിയാൻ പറഞ്ഞു.
മാർച്ച് നാലിന് ഡൽഹിയിലാണ് ഹാദി വിമാനമിറങ്ങിയത്. സൊഹ്റാബ് എന്ന വ്യാജപ്പേരിലുള്ള പാസ്പോർട്ടിലാണ് ഇയാൾ എത്തിയത്. തുടർന്ന് സഹായിക്കൊപ്പം ഹരിയാന രജിസ്ട്രേഷൻ പഴയ മോഡൽ മാരുതി ബലനോ കാറിലാണ് കേരളത്തിൽ വന്നത്. കാറിനകത്തു തന്നെ താമസ സൗകര്യവും ഒരുക്കിയിരുന്നു. ഇതെല്ലാം വലിച്ചിട്ടും കുടഞ്ഞിട്ടും പൊലീസ് പരിശോധിച്ചിരുന്നു. തട്ടിപ്പിന് ശ്രമിച്ച മണി എക്സ്ചേഞ്ച് സ്ഥാപനത്തിലെ ജീവനക്കാരും ക്വാറന്റൈനിൽ പോകേണ്ടി വരും. ഇയാൾ അവിടെ നിന്ന് പണം വാങ്ങി എണ്ണിയതാണ് കാരണം.