- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ വിവാഹം തട്ടിപ്പായിരുന്നു എന്നതിന് പുതിയ തെളിവുകളുമായി എൻഐഎ; പിതാവുമായുള്ള കേസിൽ വിജയം ഉറപ്പിക്കാൻ സൈനബ ഡ്രൈവറുടെ സഹായത്തോടെ ഷെഫിനെ വരനായി കണ്ടെത്തി; കോടതിയെ തെറ്റധരിപ്പിക്കാൻ വേണ്ടി വിവാഹ വെബ് സൈറ്റിൽ പരസ്യം നൽകിയത് വിവാഹത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ്; ഹാദിയാ കേസിൽ പൊലീസ് പറഞ്ഞതും കോടതി ശരിവച്ചതും അംഗീകരിച്ച് എൻ ഐ എ
കൊച്ചി: ഹാദിയ കേസിൽ കേരളാ പൊലീസിന്റെ നിഗമനങ്ങളെ ശരിവച്ച് എൻ ഐഎയും. കോടതിയെ തെറ്റിധരിപ്പിക്കാനുള്ള നാടകമായിരുന്നു ഷെഷിൻ ജെഹാനുമായുള്ള ഹാദിയയുടെ വിവാഹമെന്ന് എൻ ഐ എ പറയുന്നു. സത്യസരണിയുടെ കള്ളക്കളിയാണ് ഇതിന് പിന്നിൽ. ഇതു സംബന്ധിച്ച് പുതിയ കണ്ടെത്തലുകളും ഉണ്ടായിട്ടുണ്ട്. വിവാഹ വെബ് സൈറ്റിലൂടെയാണ് ഷെഫിൻ ജഹാനെ വരനായി കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി തെറ്റാണെന്ന് സ്ഥാപിക്കുന്ന എൻ.ഐ.എ.യുടെ പുതിയ കണ്ടെത്തൽ കേസിൽ നിർണ്ണായകമാകും. ഹാദിയ കേസ് ഈ മാസം അവസാനത്തോടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് എൻ.ഐ.എ. അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാനൊരുങ്ങുന്നത്. ഹാദിയയും ഭർത്താവ് ഷെഫിൻ ജഹാനുമായുള്ള വിവാഹം സംബന്ധിച്ച് കിട്ടിയ പുതിയ വിവരങ്ങളായിരിക്കും അന്വേഷണ പുരോഗതി റിപ്പോർട്ടിലുണ്ടാകുക. പോപ്പുലർ ഫ്രണ്ട് പ്രവർത്തകയായിരുന്ന സൈനബയുടെ ഡ്രൈവറാണ് ഹാദിയയ്ക്ക് വിവാഹം കഴിക്കാനായി ഷെഫിൻ ജഹാനെ കണ്ടെത്തിയതെന്നാണ് എൻ.ഐ.എ. പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഡ്രൈവറുടെ മൊഴി എൻ.ഐ.എ.ക്ക
കൊച്ചി: ഹാദിയ കേസിൽ കേരളാ പൊലീസിന്റെ നിഗമനങ്ങളെ ശരിവച്ച് എൻ ഐഎയും. കോടതിയെ തെറ്റിധരിപ്പിക്കാനുള്ള നാടകമായിരുന്നു ഷെഷിൻ ജെഹാനുമായുള്ള ഹാദിയയുടെ വിവാഹമെന്ന് എൻ ഐ എ പറയുന്നു. സത്യസരണിയുടെ കള്ളക്കളിയാണ് ഇതിന് പിന്നിൽ. ഇതു സംബന്ധിച്ച് പുതിയ കണ്ടെത്തലുകളും ഉണ്ടായിട്ടുണ്ട്. വിവാഹ വെബ് സൈറ്റിലൂടെയാണ് ഷെഫിൻ ജഹാനെ വരനായി കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി തെറ്റാണെന്ന് സ്ഥാപിക്കുന്ന എൻ.ഐ.എ.യുടെ പുതിയ കണ്ടെത്തൽ കേസിൽ നിർണ്ണായകമാകും. ഹാദിയ കേസ് ഈ മാസം അവസാനത്തോടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് എൻ.ഐ.എ. അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാനൊരുങ്ങുന്നത്.
ഹാദിയയും ഭർത്താവ് ഷെഫിൻ ജഹാനുമായുള്ള വിവാഹം സംബന്ധിച്ച് കിട്ടിയ പുതിയ വിവരങ്ങളായിരിക്കും അന്വേഷണ പുരോഗതി റിപ്പോർട്ടിലുണ്ടാകുക. പോപ്പുലർ ഫ്രണ്ട് പ്രവർത്തകയായിരുന്ന സൈനബയുടെ ഡ്രൈവറാണ് ഹാദിയയ്ക്ക് വിവാഹം കഴിക്കാനായി ഷെഫിൻ ജഹാനെ കണ്ടെത്തിയതെന്നാണ് എൻ.ഐ.എ. പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഡ്രൈവറുടെ മൊഴി എൻ.ഐ.എ.ക്ക് ലഭിച്ചിട്ടുണ്ട്. മതം മാറ്റ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കാനാണ് എൻ ഐ എയുടെ ശ്രമം.
ഹൈക്കോടതിയിലെ കേസിൽ അനുകൂല ഉത്തരവ് ലഭിക്കാനാണ് ഹാദിയയും ഷെഫിൻ ജഹാനുമായുള്ള വിവാഹം പെട്ടെന്ന് നടത്തിയതെന്നാണ് എൻ.ഐ.എ.യുടെ കണ്ടെത്തൽ. ഹൈക്കോടതിയിലെ കേസിൽ അനുകൂല ഉത്തരവ് ലഭിക്കുന്നതിന് വിവാഹം മികച്ച ഘടകമായിരിക്കുമെന്ന് സൈനബയ്ക്ക് അറിയാമായിരുന്നു. ഇതിനായി ഒരു മുസ്ലിം യുവാവിനെ കണ്ടെത്താൻ സൈനബ ഡ്രൈവറോട് നിർദ്ദേശിക്കുകയായിരുന്നു. ആ സമയത്ത് ഗൾഫിൽ നിന്ന് ലീവിൽ നാട്ടിലെത്തിയ ഷെഫിന്റെ കാര്യം ഡ്രൈവർ സൈനബയോട് പറയുകയായിരുന്നു. ഷെഫിന്റെ കാര്യങ്ങൾ അറിഞ്ഞ ഉടനെ സൈനബ ഹാദിയയുടെ വിവാഹം തീരുമാനിക്കുകയായിരുന്നെന്നും എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.
വിവാഹം സംബന്ധിച്ച് ഡ്രൈവറുടെ മൊഴി വന്നതോടെ ഹാദിയ പറഞ്ഞ കാര്യങ്ങൾ തെറ്റായിരുന്നെന്നും എൻ.ഐ.എ. വിലയിരുത്തുന്നു. ഹാദിയ പറഞ്ഞ വിവാഹ വെബ് സൈറ്റ് പണം നൽകുന്നവർക്കു മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ഷെഫിൻ ഈ വെബ് സൈറ്റിൽ അക്കൗണ്ട് തുടങ്ങിയതെന്നും എൻ.ഐ.എ. കണ്ടെത്തി. ഇതും കോടതിയെ തെറ്റിധരിപ്പിക്കാനായിരുന്നു. കോട്ടയം ജില്ലയിൽ വൈക്കം സ്വദേശികളായ അശോകൻ, പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില എന്ന 25 വയസുകാരിയായ ഹോമിയോപതി ഡോക്ടർ ട്രെയിനി ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയായി മാറിയതും തുടർന്ന നടന്ന വിവാഹ സംബന്ധമായ നടപടികളുമായും ബന്ധപ്പെട്ട് നിലനിൽക്കുന്നതാണ് ഈ കേസ്. .
അഖിലയുടെ അഭിഭാഷകന്റെ വാക്കുകളിൽ ഏതാനും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ സൈനബയുടെ വീട്ടിൽ വച്ച് അഖിലയുടെ വിവാഹം നടന്നതായും പുത്തൂർ ജുമാമസ്ജിദ് ഖാസി വിവാഹശുശ്രൂഷകൾ നടത്തുകയും ചെയ്തുവെന്നാണ്. ഇപ്പോൾ നടന്നിരിക്കുന്ന സംഭവങ്ങൾ രാജ്യത്തിനു പുറത്തേയ്ക്ക് അവരെ കടത്തിക്കൊണ്ടു പോകാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമല്ലേയെന്നു സംശയിക്കാമെന്നും അവരെ വിവാഹം ചെയ്തതായി പറയപ്പെടുന്ന ആളുടെ വ്യക്തിത്വത്തെക്കുറിച്ചോ, മുൻകാലങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചോ കോടതിക്കു യാതൊരു ധാരണയുമില്ല എന്ന കാര്യങ്ങളിലും കോടതി ഉത്ക്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എൻഐഎ അന്വേഷണത്തിന് കോടതി നിർദ്ദേശിച്ചത്. എസ്.ഡി.പി.ഐ യുടെ സജീവ അംഗമാണ് ഷാഫിൻ ജഹാൻ എന്നു കണ്ടെത്തിയിരുന്നു. വിവാഹത്തിനുശേഷം തന്റെ മാതാവു താമസിക്കുന്ന ഗൾഫിലേക്ക് അഖിലയെ കൊണ്ടുപോകാൻ ആഗ്രഹമുണ്ടെന്ന് കോളേജ് ബിരുദധാരിയായ കൊല്ലം സ്വദേശി പറഞ്ഞിരുന്നുവെന്നു പറയപ്പെടുന്നു. ഷാഫിനു സത്യസരണിയുമായി ബന്ധമുണ്ടെന്നും 2017 ജനുവരിയിൽ ഒരു ക്രിമിനൽ കേസിൽ അദ്ദേഹം കുറ്റക്കാരനായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
2016 ഏപ്രിൽ മാസത്തിൽത്തന്നെ വിവാഹിതയാകാൻ ആഗ്രഹമുണ്ടെന്നു കാണിച്ച് ''വേ റ്റു നിക്കാഹ്'' എന്ന ഒരു വിവാഹ രജിസ്‌ട്രേഷൻ സൈറ്റിൽ അഖിലയുടെ പേര് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചു. ഷെഫിന്റെ വിവാഹാലോചന ഈ സൈറ്റിലൂടെയായിരിക്കണം എത്തിയത് എന്നായിരുന്നു വിലയിരുത്തൽ. ഇതാണ് എൻഐഎ പൊളിക്കുന്നത്. 2017 മാർച്ചിലെ കേരള ഹൈക്കോടതിയുടെ ഇതേ ബെഞ്ചുതന്നെ 2017 മെയ് മാസം 24 ന് അഖിലയ്ക്കു തന്റെ ഇഷ്ടപ്രകാരമുള്ള ജീവിതം നയിക്കാൻ അനുവദിക്കുകയും അവളുടെ വിവാഹം ഒരു തട്ടിപ്പാണെന്ന് അഭിപ്രയപ്പെടുകയും ചെയ്തിരുന്നു. ഒരു വിവാഹ ചടങ്ങിലൂടെ കടന്നു പോകാനുള്ള വേഷം മാത്രം ചെയ്യാൻ നിയോഗിക്കപ്പെട്ട ഒരു പിണിയാൾ മാത്രമാണ് ജഹാനെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
കോടതി വിവാഹം റദ്ദാക്കുകയും അഖിലയെ അവരുടെ മാതാപിതാക്കളുടെ കസ്റ്റഡിയിൽ തിരികെ നൽകുകയും ചെയ്തു. ഹൈക്കോടതി ഈ വിവാഹം റദ്ദു ചെയ്ത് രണ്ടു മാസത്തിനു ശേഷം ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ഒരു പ്രത്യോക പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചു.കേസ് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഓഗസ്റ്റ് 16 ന് സുപ്രീംകോടതി ഈ കേസിൽ ഒരു എൻ.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടു. എൻ.ഐ.എ റിപ്പോർട്ട് സമർപ്പിച്ചാലുടനെ കേസ് വീണ്ടും പരിഗണിക്കും.