- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാദിയയുടെ മൊഴിയെടുക്കാൻ അമിക്കസ് ക്യൂറിയെത്തുമോ? ലൗജിഹാദ് കത്തിയ കേസിൽ സുപ്രീംകോടതിയുടെ നിലപാട് ഇന്ന് അറിയാം; എൻഐഎയ്ക്കെതിരെ കോടതിലക്ഷ്യ നടപടികളുമായി ഷെഫൻ ജെഹാനും
ന്യൂഡൽഹി: ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയ(അഖില)യുടെ വിവാഹം അസാധുവാക്കിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹാദിയുടെ നിലപാട് അറിയാൻ അമിക്കസ് ക്യൂറിയെ സുപ്രീംകോടതി നിയോഗിക്കുമെന്ന് സൂചനയുണ്ട്. ഇത് ഏറെ നിർണ്ണായകമാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹാദിയയും ഷഫിൻ ജഹാനും തമ്മിലുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ വിമർശിച്ച സുപ്രീംകോടതി, ഇതും സംഭവത്തിലെ എൻ.ഐ.എ. അന്വേഷണവും രണ്ടായി കാണണമെന്ന് നിരീക്ഷിച്ചിരുന്നു. ഇതിനിടെ, ഷഫിൻ ജഹാന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹാദിയയുടെ അച്ഛൻ അശോകൻ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഭീകരബന്ധത്തിന് എൻ.ഐ.എ. കുറ്റപത്രം നൽകിയ മൻസി ബുറാഖുമായി ഷഫിൻ ജഹാന് സൗഹൃദമുണ്ടെന്ന് അശോകൻ നൽകിയ പുതിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മൻസി ബുറാഖ് ഫേസ്‌ബുക്കിൽ പങ്കുവെച്ച തീവ്രനിലപാടുകൾക്ക് ഷഫിൻ ജഹാൻ പ്രോത്സാഹനം നൽകിയിട്ടുണ്ടെന്നും കൂടുതൽ രേഖകൾ സമർപ്പിക്കാൻ അനുമതിയാവശ്യപ്പെട്ടുള്ള അപേക്ഷയിൽ അശോ
ന്യൂഡൽഹി: ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയ(അഖില)യുടെ വിവാഹം അസാധുവാക്കിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹാദിയുടെ നിലപാട് അറിയാൻ അമിക്കസ് ക്യൂറിയെ സുപ്രീംകോടതി നിയോഗിക്കുമെന്ന് സൂചനയുണ്ട്. ഇത് ഏറെ നിർണ്ണായകമാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഹാദിയയും ഷഫിൻ ജഹാനും തമ്മിലുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ വിമർശിച്ച സുപ്രീംകോടതി, ഇതും സംഭവത്തിലെ എൻ.ഐ.എ. അന്വേഷണവും രണ്ടായി കാണണമെന്ന് നിരീക്ഷിച്ചിരുന്നു. ഇതിനിടെ, ഷഫിൻ ജഹാന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹാദിയയുടെ അച്ഛൻ അശോകൻ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ഭീകരബന്ധത്തിന് എൻ.ഐ.എ. കുറ്റപത്രം നൽകിയ മൻസി ബുറാഖുമായി ഷഫിൻ ജഹാന് സൗഹൃദമുണ്ടെന്ന് അശോകൻ നൽകിയ പുതിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മൻസി ബുറാഖ് ഫേസ്‌ബുക്കിൽ പങ്കുവെച്ച തീവ്രനിലപാടുകൾക്ക് ഷഫിൻ ജഹാൻ പ്രോത്സാഹനം നൽകിയിട്ടുണ്ടെന്നും കൂടുതൽ രേഖകൾ സമർപ്പിക്കാൻ അനുമതിയാവശ്യപ്പെട്ടുള്ള അപേക്ഷയിൽ അശോകൻ വ്യക്തമാക്കുന്നു. ഷഫിൻ ജഹാനെതിരെ എൻ.ഐ.എ. കൂടുതൽ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
മുൻ ജസ്റ്റിസ് ആർ.വി. രവീന്ദ്രന്റെ മേൽനോട്ടത്തോടെയുള്ള എൻ.ഐ.എ. അന്വേഷണത്തിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ മേൽനോട്ടം ഏറ്റെടുക്കുന്നതിൽ നിന്ന് ജസ്റ്റിസ് രവീന്ദ്രൻ പിന്മാറിയിരുന്നു. അതിനാൽ ഇപ്പോൾ നടക്കുന്ന എൻ.ഐ.എ. അന്വേഷണം നിയമവിരുദ്ധമാണെന്നാണ് ഷഫിൻ ജഹാന്റെ വാദം. എൻ.ഐ.എ. നടപടിക്കെതിരെ ഷഫിൻ ജഹാൻ കോടതിയലക്ഷ്യ ഹർജിയും നൽകിയേക്കും. അങ്ങനെ ഏറെ നൂലാമാലകളിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.
കേസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്ന് ഷഫിൻ ജഹാന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കഴിഞ്ഞ ദിവസം കോടതിയിൽ ആരോപിച്ചിരുന്നു. എൻ.ഐ.എ.യുടെ അഭിഭാഷകൻ ഇതിനെ എതിർക്കുകയും ചെയ്തു. ഇത് നാടകീയ സംഭവങ്ങൾക്ക് വഴിവച്ചു.
മെയ് 24-നാണ് ഹാദിയയുടെയും ഷഫിൻ ജഹാന്റെയും വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. നിർബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു നടപടി. തുടർന്ന് ഹാദിയയെ കോടതി മാതാപിതാക്കൾക്കൊപ്പം അയയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് ഷഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്.