- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാദിയയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിക്കണം; ഭർത്താവിന് പറയാനുള്ളത് കേൾക്കാതെയുള്ള ഹൈക്കോടതി വിധി റദ്ദാക്കണം; പ്രമുഖ അഭിഭാഷകൻ ഹാരീസ് ബീരാൻ ഷെഫിനു വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകി
ന്യൂഡൽഹി: കൊച്ചി: മതപരിവർത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭർത്താവ് സുപ്രീംകോടതിയിൽ ഹർജി നൽകി. ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാനു വേണ്ടി ഹാരീസ് ബീരാനാണ് ഹർജി നൽകിയത്. വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും മറ്റൊരു സ്ത്രീയെയും അവരുടെ ഭർത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം സാധുവല്ലാത്തതും നിലനിൽക്കാത്തതുമാണെന്ന് കാട്ടിയാണ് ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. ഹാദിയ ഇപ്പോൾ പൊലീസ് സംരക്ഷണത്തോടുകൂടി മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത്. വിവാഹം അസാധുവാക്കിയെങ്കിലും ഹാദിയ മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറാകാത്തതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. താൻ സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം നടത്തിയതാണെന്നും തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി പെൺകുട്ടിയുടെ ഭാഗം കോൾക്കാതെയാണ് വിധി പ്രഖ്യാപിച്ചതെന്നും ആരോപണമുണ്ട്. മതപരിവർത്തനം നടത്തി ഐഎസിൽ ചേർക്കാൻ തടഞ്ഞു വെച്ചിരിക്കുന്ന മകളെ വിട്ടുകിട്
ന്യൂഡൽഹി: കൊച്ചി: മതപരിവർത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭർത്താവ് സുപ്രീംകോടതിയിൽ ഹർജി നൽകി. ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാനു വേണ്ടി ഹാരീസ് ബീരാനാണ് ഹർജി നൽകിയത്. വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും മറ്റൊരു സ്ത്രീയെയും അവരുടെ ഭർത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം സാധുവല്ലാത്തതും നിലനിൽക്കാത്തതുമാണെന്ന് കാട്ടിയാണ് ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. ഹാദിയ ഇപ്പോൾ പൊലീസ് സംരക്ഷണത്തോടുകൂടി മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത്.
വിവാഹം അസാധുവാക്കിയെങ്കിലും ഹാദിയ മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറാകാത്തതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. താൻ സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം നടത്തിയതാണെന്നും തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി പെൺകുട്ടിയുടെ ഭാഗം കോൾക്കാതെയാണ് വിധി പ്രഖ്യാപിച്ചതെന്നും ആരോപണമുണ്ട്. മതപരിവർത്തനം നടത്തി ഐഎസിൽ ചേർക്കാൻ തടഞ്ഞു വെച്ചിരിക്കുന്ന മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് വൈക്കം സ്വദേശി അശോകൻ നൽകിയ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതി വിധി. ഈ വിധി സമാന്യനീതിക്ക് വിരുദ്ധമാണെന്നാണ് ഷെഫിന്റെ വാദം.
ഹാദിയ വീട്ടുതടങ്കലിലാണെന്നും ഭർത്താവിന് പറയാനുള്ളത് കേൾക്കാതെയുള്ള വിധി സമാന്യ നീതിക്ക് എതിരാണെന്നും ഹർജിയിൽ ഷെഫിൻ പറയുന്നു. തന്റെയോ ഭാര്യ ഹാദിയയുടേയോ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതിയുടെ വിധിയെന്നും വിശദീകരിക്കുന്നു. ഭർത്താവിനു പറയാനുള്ളതു കൂടി കേൾക്കാതെ വിവാഹം റദ്ദാക്കുന്നത് സ്വാഭാവികനീതിക്ക് എതിരാണ്. വിവാഹം അസാധുവാക്കാനുള്ള കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലെന്നതാണ്. എന്നാൽ മുസ്ലിംവിവാഹ നിയമപ്രകാരം വധുവിന്റെ മാതാപിതാക്കൾ അമുസ്ലിംകൾ ആണെങ്കിൽ താൽക്കാലികരക്ഷിതാവിന്റെ സാന്നിധ്യത്തിൽ വിവാഹം നടത്താവുന്നതാണ്.
അതിനാൽ താൽക്കാലികരക്ഷിതാവിന്റെ സാന്നിധ്യത്തിൽ നടന്ന വിവാഹം മുസ്ലിം വ്യക്തിനിയമപ്രകാരം സാധുവാണെന്നും അതിൽ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്നും ഷെഫിനുവേണ്ടി പ്രമുഖ അഭിഭാഷകൻ ഹാരിസ് ബീരാൻ സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി. വിവാഹം റദ്ദാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ജഡ്ജി അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തിയെന്നും ഷെഫിൻ വ്യക്തമാക്കി. വ്യക്തിപരമായ നിരവധി പരാമർശങ്ങളും തനിക്കെതിരേ ഹൈക്കോടതി നടത്തുകയുണ്ടായി. ഹാദിയയുടെ അച്ഛന്റെ പരാതി ശരിവയ്ക്കുന്ന വിധത്തിലാണ് കോടതി ഐസിസ് പരാമർശങ്ങൾ നടത്തിയത്. അതുനീക്കണമെന്നും ഷെഫിൻ ആവശ്യപ്പെട്ടു.
പ്രായപൂർത്തിയായ ഡോക്ടറായ ഭാര്യ ഹാദിയ സാമാന്യം വിവരമുള്ള പെൺകുട്ടിയാണ്. ഇസ്ലാമിനെ കുറിച്ച് പഠിച്ച ശേഷം സ്വന്തം ഇഷ്ടപ്രകാരമാണ് അവൾ മതംമാറിയത്. ഇപ്പോൾ സ്വകാര്യതപോലും ഹനിക്കുന്ന വിധത്തിൽ ബന്ധനസ്ഥയാക്കിയ അവരെ മോചിപ്പിക്കാൻ ഇടപെടണമെന്നും അതിനായി കേരളാ ഡി.ജി.പിക്കു നിർദ്ദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഡിവൈ.എസ്‌പിയുടെ നാലഞ്ച് റിപ്പോർട്ടുകൾ ഉണ്ട്. അതുകണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ ഹാദിയയെ കൂടി കക്ഷിചേർക്കണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
വൈക്കം ടി.വി. പുരം സ്വദേശിനിയാണ് അഖില എന്ന ഹാദിയ. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാത്ത വിവാഹം നടത്തി എന്ന കാരണത്താലാണ് വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. കൊല്ലം സ്വദേശി ഷെഫിൻ ജഹാനെയാണ് ഹാദിയ വിവാഹം കഴിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് ഹാദിയ ടി.വി പുരത്തെ വസതിയിൽ കഴിയുന്നത്. അച്ഛന്റെ പരാതി കോടതിയുടെ പരിഗണനയിൽ ഇരിക്കെ മുസ്ലിം യുവാവിനെ കോടതിയുടെ അറിവില്ലാതെ നിക്കാഹ് ചെയ്തത് ഏറെ ചർച്ചയായി. ഇതോടെയാണ് അച്ഛനും അമ്മയ്ക്കും ഒപ്പം വിടാനുള്ള ഹൈക്കോടതി ഉത്തരവിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഈ വിവാഹത്തിൽ കോടതി അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. കാര്യം നേടാൻ വേണ്ടി ഉണ്ടാക്കിയ തട്ടിപ്പ് പരിപാടിയിൽ കോടതി അത്ഭുതപ്പെട്ടു എന്നാണ് ഇത് സംബന്ധിച്ച് വിധിയിലെ നിരീക്ഷണം.
വിവാഹത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ അന്വേഷിക്കാൻ പെരിന്തൽമണ്ണ ഡിവൈഎസ്‌പി ക്ക് കോടതി നിർദ്ദേശം നൽകി. ഒപ്പം അഖിലയുടെ പിതാവ് അശോകന്റെ വാദങ്ങൾ മുഖവിലയ്ക്ക് എടുക്കാൻ തീരുമാനിച്ചു. തന്റെ മകളെ നിരോധിത സംഘടനകൾ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നു എന്ന ആരോപണത്തെ കോടതി പരിഗണിച്ചു. അതിനാൽ തന്നെ ഈ വിഷയത്തിൽ തുടർ ഉത്തരവ് ഉണ്ടാകുന്നത് വരെ അഖിലയെ എറണാകുളം എസ്.എൻ.വി സദനത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സംരക്ഷിക്കാനും, അവളുമായി ആരും ബന്ധപ്പെടുകയോ, മൊബൈൽ ഫോൺ നൽകുകയോ ചെയ്യാൻ പാടില്ല എന്നും ഉത്തരവിട്ടു. തുടർന്നാണ് വീട്ടിലേക്ക് മാറ്റാനായി ഉത്തരവ് വന്നത്. ഇതിനെതിരെയാണ് സുപ്രീംകോടതിയിലെ ഹർജി.