- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാദിയയുടെ അച്ഛൻ അശോകന്റെ മുന്നറിയിപ്പൊന്നും വിലപ്പോയില്ല; സേലത്തെ കോളജിലെത്തി ഹാദിയയെ ഭർത്താവ് ഷെഫിൻ ജഹാൻ കണ്ടു; സിസിടിവിയുള്ള സന്ദർശക മുറിയിലെ കൂടിക്കാഴ്ച മുക്കാൽ മണിക്കൂർ നീണ്ടു; കൂടിക്കാഴ്ച നടന്നത് കോളേജ് ഡീനിന്റെ പ്രത്യേക അനുമതിയോടെ
സേലം: ഹാദിയ ഭർത്താവ് ഷെഫിൻ ജഹാനുമായി കൂടിക്കാഴ്ച നടത്തി. സേലത്തെ കോളജിൽ അഭിഭാഷകനൊപ്പമെത്തിയാണു ഷെഫിൻ ഹാദിയയെ കണ്ടത്. കൂടിക്കാഴ്ച മുക്കാൽ മണിക്കൂർ നീണ്ടു. കോളജിലെ സിസിടിവിയുള്ള സന്ദർശക മുറിയിലായിരുന്നു കൂടിക്കാഴ്ചയെന്നു പൊലീസ് അറിയിച്ചു. കോളേജ് ഡീനിന്റെ അനുമതിയോടെയാണ് കൂടിക്കാഴ്ച നടന്നത്. അതേസമയം, സേലത്തെ കോളജിലെത്തി ഹാദിയയെ കാണാൻ ഭർത്താവ് ഷെഫിൻ ജഹാൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്ന്, ഹാദിയയുടെ അച്ഛൻ അശോകൻ മുന്നറിയിപ്പു നൽകിയിരുന്നു. ഹാദിയയ്ക്കു കോളജിലും ഹോസ്റ്റലിലും മുഴുവൻ സമയ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഷെഫിൻ ജെഹാന് ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ളതിന് തെളിവുകളുണ്ടെന്ന് നേരത്തെ എൻഐഎ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. ഹാദിയ കേസുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയായിരുന്നു എൻഐഎ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹാദിയയെ ഹോസ്റ്റലിൽപോയി കാണുന്നതിനെ കുറിച്ചു ഷഫിൻ ജഹാന് അനുകൂലമായ തീരുമാനം ഉണ്ടായിരുന്നു. എന്നാൽ ഷഫിൻ ജഹാനൊപ്പം പോകണമെന്ന ഹാദിയയുടെ ആവശ്യത്തിനു കോടതി അംഗീകാരം നൽകിയില്
സേലം: ഹാദിയ ഭർത്താവ് ഷെഫിൻ ജഹാനുമായി കൂടിക്കാഴ്ച നടത്തി. സേലത്തെ കോളജിൽ അഭിഭാഷകനൊപ്പമെത്തിയാണു ഷെഫിൻ ഹാദിയയെ കണ്ടത്. കൂടിക്കാഴ്ച മുക്കാൽ മണിക്കൂർ നീണ്ടു. കോളജിലെ സിസിടിവിയുള്ള സന്ദർശക മുറിയിലായിരുന്നു കൂടിക്കാഴ്ചയെന്നു പൊലീസ് അറിയിച്ചു. കോളേജ് ഡീനിന്റെ അനുമതിയോടെയാണ് കൂടിക്കാഴ്ച നടന്നത്.
അതേസമയം, സേലത്തെ കോളജിലെത്തി ഹാദിയയെ കാണാൻ ഭർത്താവ് ഷെഫിൻ ജഹാൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്ന്, ഹാദിയയുടെ അച്ഛൻ അശോകൻ മുന്നറിയിപ്പു നൽകിയിരുന്നു. ഹാദിയയ്ക്കു കോളജിലും ഹോസ്റ്റലിലും മുഴുവൻ സമയ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഷെഫിൻ ജെഹാന് ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ളതിന് തെളിവുകളുണ്ടെന്ന് നേരത്തെ എൻഐഎ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. ഹാദിയ കേസുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയായിരുന്നു എൻഐഎ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഹാദിയയെ ഹോസ്റ്റലിൽപോയി കാണുന്നതിനെ കുറിച്ചു ഷഫിൻ ജഹാന് അനുകൂലമായ തീരുമാനം ഉണ്ടായിരുന്നു. എന്നാൽ ഷഫിൻ ജഹാനൊപ്പം പോകണമെന്ന ഹാദിയയുടെ ആവശ്യത്തിനു കോടതി അംഗീകാരം നൽകിയില്ല. എൻഐഎയുടെ വാദങ്ങളെ കോടതി തള്ളിയിരുന്നില്ല. ഒപ്പം എൻഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനുവരി മൂന്നിനു കേസ് പരിഗണിക്കുമ്പോൾ ഈ വാദമുഖങ്ങൾ വീണ്ടും ഉയർന്നുവരും. ഐസിസുമായി ഷെഫിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഉണ്ടെന്ന് സുപ്രീംകോടതിയെ എൻഐഎ അറയിച്ചിരുന്നു. ഐസിസുകാരുമായി സംസാരിക്കുന്ന ഓഡിയോ ഉണ്ടെന്നാണ് എൻഐഎ കോടതിയെ ബോധിപ്പിച്ചത്.
ഹാദിയ കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിനും തമിഴ്‌നാടിനും ജാഗ്രതാ നിർദ്ദേശവും കേന്ദ്രം നൽകിയിട്ടുണ്ട്. കേരളത്തിനും കുടുംബത്തിനും സുരക്ഷ ഏർപ്പെടുത്തുന്നതിനൊപ്പം ഇരു സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിർദ്ദേശം നൽകിയിരുന്നു.
ഹാദിയയുടെ നിലപാട് കേട്ട സുപ്രീം കോടതി അവരെ തമിഴ്‌നാട് സർക്കാരിന്റെ സംരക്ഷണയിൽ വിട്ടിരുന്നു. ഹാദിയക്ക് സേലത്തെ കോളജിൽ പഠനം തുടരാമെന്ന് വ്യക്തമാക്കിയ കോടതി, അവരുടെ പഠനചെലവും സുരക്ഷയും തമിഴ്‌നാട് സർക്കാർ വഹിക്കണമെന്നും നിർദ്ദേശിച്ചു. ഹാദിയയെ തങ്ങൾക്കൊപ്പം വിട്ടില്ലെങ്കിലും ഷെഫിൻ ജഹാനോടൊപ്പം വിടരുതെന്നായിരുന്നു ഹാദിയയുടെ മാതാപിതാക്കളുടെ വാദം. ഇത് കോടതി അംഗീകരിച്ചതിൽ ഹാദിയയുടെ മാതാപിതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. ഷെഫിൻ ജെഹാന് ഐ.എസ് ബന്ധമുണ്ടെന്ന് പിതാവ് അശോകന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതാണ് എൻഐഎയും കോടതിയിൽ സ്ഥിരീകരിച്ചത്.