- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രങ്ങളിലെ ദൈവങ്ങൾക്ക് നേർച്ചയായി നൽകുന്ന നീണ്ട മുടി എങ്ങോട്ടുപോകുന്നു? ആർക്കും വേണ്ടാത്ത മുടി നിറം മാറ്റി വിദേശ രാജ്യങ്ങളിൽ വിൽക്കുന്നത് ലക്ഷങ്ങൾക്ക്
വിവിധ നിറങ്ങളിലുള്ള വിഗ്ഗുകൾ ധരിച്ച് വിദേശ സുന്ദരിമാർ മിന്നിത്തിളങ്ങുന്നത് കാണുമ്പോൾ ഒന്നോർക്കുക. ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രത്തിൽ പാവപ്പെട്ടൊരു ഇന്ത്യക്കാരി നേർച്ചയായി അർപ്പിച്ച തന്റെ മുടികളാവാം ഈ വിഗ്ഗുകൾക്ക് പിന്നിൽ. നേർച്ചയായിഅർപ്പിക്കപ്പെടുന്ന തലമുടികൾ ശേഖരിച്ച് വിദേശത്തെ കമ്പോളത്തിലേക്ക് ലക്ഷങ്ങൾക്ക് കയറ്റുമതി ചെയ്യുന്ന വലിയ സംഘങ്ങൾതന്നെ ഇവിടെയുണ്ട്. ഹെയർ എക്‌സ്റ്റൻഷൻ എന്ന ഏറെ ചെലവേറിയ സൗന്ദര്യവർധക ഏർപ്പാടിനുവേണ്ടിയാണ് ഈ മുടിനാരുകൾ ഉപയോഗിക്കുന്നത്. തലയിലെ മുടിവേരുകളിലേക്ക് പുതിയ മുടിവച്ചുപിടിപ്പിച്ച് ചെയ്യുന്ന ഈ രീതിക്ക് ഏറെ ചെലവുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വ്യവസായം കൂടിയാണ് ഹെയർ എക്സ്റ്റൻഷൻ. ഹോളിവുഡ് നടിമാരും ഫാഷൻ മോഡലുകളുമെല്ലാം ഹെയർ എക്‌സ്റ്റൻഷന്റെ വലിയ ആരാധകരാണ്. ഓരോ തവണയും പുതിയ ലുക്ക് പ്രദാനം ചെയ്യുമെന്നതുതന്നെയാണ് ഇതിന്റെ വലിയ ആകർഷണം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഹെയർ എക്സ്റ്റൻഷൻ ബിസിനസ് 70 ശതമാനത്തോളമാണ് വളർന്നത്. ലോകത്തേറ്റവും കൂടുതൽ മുടി ഇറക്കു
വിവിധ നിറങ്ങളിലുള്ള വിഗ്ഗുകൾ ധരിച്ച് വിദേശ സുന്ദരിമാർ മിന്നിത്തിളങ്ങുന്നത് കാണുമ്പോൾ ഒന്നോർക്കുക. ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രത്തിൽ പാവപ്പെട്ടൊരു ഇന്ത്യക്കാരി നേർച്ചയായി അർപ്പിച്ച തന്റെ മുടികളാവാം ഈ വിഗ്ഗുകൾക്ക് പിന്നിൽ. നേർച്ചയായിഅർപ്പിക്കപ്പെടുന്ന തലമുടികൾ ശേഖരിച്ച് വിദേശത്തെ കമ്പോളത്തിലേക്ക് ലക്ഷങ്ങൾക്ക് കയറ്റുമതി ചെയ്യുന്ന വലിയ സംഘങ്ങൾതന്നെ ഇവിടെയുണ്ട്.
ഹെയർ എക്‌സ്റ്റൻഷൻ എന്ന ഏറെ ചെലവേറിയ സൗന്ദര്യവർധക ഏർപ്പാടിനുവേണ്ടിയാണ് ഈ മുടിനാരുകൾ ഉപയോഗിക്കുന്നത്. തലയിലെ മുടിവേരുകളിലേക്ക് പുതിയ മുടിവച്ചുപിടിപ്പിച്ച് ചെയ്യുന്ന ഈ രീതിക്ക് ഏറെ ചെലവുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വ്യവസായം കൂടിയാണ് ഹെയർ എക്സ്റ്റൻഷൻ.
ഹോളിവുഡ് നടിമാരും ഫാഷൻ മോഡലുകളുമെല്ലാം ഹെയർ എക്‌സ്റ്റൻഷന്റെ വലിയ ആരാധകരാണ്. ഓരോ തവണയും പുതിയ ലുക്ക് പ്രദാനം ചെയ്യുമെന്നതുതന്നെയാണ് ഇതിന്റെ വലിയ ആകർഷണം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഹെയർ എക്സ്റ്റൻഷൻ ബിസിനസ് 70 ശതമാനത്തോളമാണ് വളർന്നത്.
ലോകത്തേറ്റവും കൂടുതൽ മുടി ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ബ്രിട്ടൻ. 4.3 കോടി ടൺ മുടിയാണ് ഓരോവർഷവും ബ്രിട്ടനിലെത്തുന്നത്. ലോകത്തെ 320 തവണ ചുറ്റിവരാവുന്ന നീളം ഈ മുടിക്കുണ്ടാവും. എന്നാൽ, ഹെയർ എക്‌സ്റ്റൻഷൻ ചെയ്യുന്നവരിൽ പാതിയിലേറെയും ഇത് യഥാർഥ മുടിയാണെന്ന് മനസ്സിലാക്കാറുമില്ല.
ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും വിശ്വാസത്തിന്റെ പേരിൽ അർപ്പിക്കുന്ന മുടിയാണ് കടൽ കടന്ന് കോടികളുടെ വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുവായി മാറുന്നത്. തിരുപ്പതിയിലും പഴനിയിലും അതുപോലെ പല ക്ഷേത്രങ്ങളിലും ഇത്തരത്തിൽ നേർ് അർപ്പിക്കുന്നവരുണ്ട്. എന്നാൽ, ഉപയോഗ ശൂന്യമെന്ന് നാം കരുതുന്ന മുടിയുടെ പിന്നീടുള്ള യാത്ര ഏതെങ്കിലും ഹോളിവുഡ് നടിയുടെ തലയിലേക്കായാൽപ്പോലും അതിശയിക്കേണ്ട.