റിയാദ് :  ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ഹാജിമാരെ സഹായിക്കാൻ ആരോഗ്യമന്ത്രാലയം ടോൾഫ്രീ നമ്പർ സൗകര്യം ഏർപ്പെടുത്തും. പ്രശ്‌നങ്ങൾ നേരിടുന്ന ഹാജിമാർക്ക് ഇനി മുതൽ ഈ സേവനം ഉപയോഗപ്പെടുത്താം.

ഉറുദു, ഫ്രഞ്ച്, ടർക്കിഷ്, പേർഷ്യൻ, ഇംഗ്ലിഷ്, അറബിക്, തുടങ്ങിയ ഭാഷകളിലാണ് സേവനം ലഭ്യമാവുന്നത്. വി ടേക്ക് കെയർ ഓഫ് യുവർ ഹെൽത്ത് എന്നാണ് പദ്ധതിക്ക് പേരു നൽകിയിരിക്കുന്നത്. മൊബൈൽ ഫോൺ വഴിയോ ലാന്റ് ലൈൻ വഴിയോ സേവനം ഉപയോഗപ്പെടുത്താം. എസ്സ് എം എസ് വഴിയും വിവരങ്ങൾ അരിയികകാവുന്നതാണ്.  

തീർത്ഥാടകർക്കുള്ള പരാതിയും പ്രശ്‌നങ്ങളും കംപ്ലയ്ന്റ് സെന്ററിൽ രേഖപ്പെടുത്തിയാൽ അത് യഥാസമയം ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് ഉടൻ നടപടി കൈക്കൊള്ളാനുള്ള  സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.  ഈ വർഷം ഇതുവരെ ഹജ്ജിനെത്തിയ തീർത്ഥാടകരുടെ എണ്ണം 1,372,148 ആയി. ഇതിൽ 308 പേരാണ് മരണപ്പെട്ടിട്ടുള്ളത്.