മദീന: കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിൽ എത്തി. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹാജിമാരെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലമിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ പ്രതിനിധികളും സന്നദ്ധ സംഘടന പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.

196 സ്ത്രീകളടക്കം 377 തീർത്ഥാടകരാണ് നെടുമ്പാശ്ശേരിയിൽ നിന്ന് മദീനയിലെത്തിയത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള താമസ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജിദ്ദ ഹജ്ജ് ടെർമിനലിലാണ് ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം എത്തിയത്. പാക്കിസ്ഥാനിൽ നിന്നുള്ള നാനൂറോളം തീർത്ഥാടകരായിരുന്നു ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത്.

10 ലക്ഷം ഹാജിമാരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇതിൽ ഒന്നര ലക്ഷം സൗദിയിൽ നിന്നുള്ള ആഭയന്തര തീർത്ഥാടകരാണ്. 79362 ഹാജിമാരാണ് ഇന്ത്യയിൽ നിന്ന് എത്തുന്നത്. 5758 മലയാളികൾക്കും അവസരമുണ്ട്.