- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രിസാല സ്റ്റഡിസർക്കിൾ സൗദി നാഷണൽ കമ്മറ്റി ഹജ്ജ് വളണ്ടിയർ രണ്ടാം ഘട്ട പരിശീലനം നടത്തി
രിസാല സ്റ്റഡിസർക്കിൾ സൗദി നാഷണൽ കമ്മറ്റിയുടെ കീഴിൽ ജിദ്ധ സെന്റ്രലിൽ നിന്നും ഹജ്ജ് വളണ്ടിയർമാരായി പോകുന്നവർക്കുള്ള രണ്ടാം ഘട്ട പരിശീലനം വെള്ളിയാഴ്ച ശറഫിയ്യ യെല്ലോ ലെമൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അല്ലാഹുവിന്റെ അതിഥികളായി വിവധ രാജ്യങ്ങളിൽ നിന്ന് വരുന്ന ഹാജിമാർ പല പ്രയാസങ്ങൾ അനുഭവിക്കുന്നവർ ആയിരിക്കുമെന്നും അവർക്ക് വേണ്ട സേവനങ്ങൾ സഹിഷ്ണുതയോടെ ചെയ്തുകൊടുക്കണമെന്നും ഉദ്ഘാടനം നിർവഹിക്കവേ ഐ.സി.എഫ്. മിഡിൽ ഈസ്റ്റ് സെക്രട്ടറി മുജീബ് എ.ആർ നഗർ ഓർമിപ്പിച്ചു. അറഫ, മിന, മുസ്തലിഫ തുടങ്ങിയ സ്ഥലങ്ങളുടെ ഭൂപട സഹിതം ഉള്ള പരിശീലന ക്ലാസ് അബ്ദുന്നസീർ അൻവരി നിർവഹിച്ചു. മിനയിലെ എല്ലാ ഭാഗങ്ങൾക്കും സമാനത തോന്നുമെങ്കിലും അവയുടെ നമ്പറുകളും അടയാളങ്ങളും സൂക്ഷ്മായി നിരീക്ഷിച്ചാൽ വഴി തെറ്റി പ്രയാസപ്പെടുന്ന ഹാജിമാരെ എളുപ്പം അവരുടെ ട്ടെന്റുകളിൽ എത്തിക്കാൻ കഴിയുമെന്നും അതിനാൽ മിനയുടെ രൂപരേഖ ഹൃധ്യസത്യമാക്കി സേവനത്തിനിറങ്ങണമെന്നും അദ്ധേഹം പറഞ്ഞു. സെൻട്രൽ ചെയർമാൻ നൗഫൽ മുസ്ലിയാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹ്‌സിൻ സഖാഫി, ഖലീ
രിസാല സ്റ്റഡിസർക്കിൾ സൗദി നാഷണൽ കമ്മറ്റിയുടെ കീഴിൽ ജിദ്ധ സെന്റ്രലിൽ നിന്നും ഹജ്ജ് വളണ്ടിയർമാരായി പോകുന്നവർക്കുള്ള രണ്ടാം ഘട്ട പരിശീലനം വെള്ളിയാഴ്ച ശറഫിയ്യ യെല്ലോ ലെമൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
അല്ലാഹുവിന്റെ അതിഥികളായി വിവധ രാജ്യങ്ങളിൽ നിന്ന് വരുന്ന ഹാജിമാർ പല പ്രയാസങ്ങൾ അനുഭവിക്കുന്നവർ ആയിരിക്കുമെന്നും അവർക്ക് വേണ്ട സേവനങ്ങൾ സഹിഷ്ണുതയോടെ ചെയ്തുകൊടുക്കണമെന്നും ഉദ്ഘാടനം നിർവഹിക്കവേ ഐ.സി.എഫ്. മിഡിൽ ഈസ്റ്റ് സെക്രട്ടറി മുജീബ് എ.ആർ നഗർ ഓർമിപ്പിച്ചു.
അറഫ, മിന, മുസ്തലിഫ തുടങ്ങിയ സ്ഥലങ്ങളുടെ ഭൂപട സഹിതം ഉള്ള പരിശീലന ക്ലാസ് അബ്ദുന്നസീർ അൻവരി നിർവഹിച്ചു. മിനയിലെ എല്ലാ ഭാഗങ്ങൾക്കും സമാനത തോന്നുമെങ്കിലും അവയുടെ നമ്പറുകളും അടയാളങ്ങളും സൂക്ഷ്മായി നിരീക്ഷിച്ചാൽ വഴി തെറ്റി പ്രയാസപ്പെടുന്ന ഹാജിമാരെ എളുപ്പം അവരുടെ ട്ടെന്റുകളിൽ എത്തിക്കാൻ കഴിയുമെന്നും അതിനാൽ മിനയുടെ രൂപരേഖ ഹൃധ്യസത്യമാക്കി സേവനത്തിനിറങ്ങണമെന്നും അദ്ധേഹം പറഞ്ഞു.
സെൻട്രൽ ചെയർമാൻ നൗഫൽ മുസ്ലിയാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹ്‌സിൻ സഖാഫി, ഖലീല് റഹ്മാൻ കൊളപ്പുറം,നൗഫൽ കോടാമ്പുഴ, ജഫാറലി അരീക്കോട്,റസാക് എടവണ്ണപ്പാറ,യാക്കൂബ് ഊരകം തുടങ്ങിയവർ സംബന്ധിച്ചു.ഇർഷാദ് കടമ്പോട് സ്വാഗതവും അബ്ദുൽ റഹ്മാൻ സഖാഫി നന്ദിയും പറഞ്ഞു.