ന്യൂഡൽഹി: ഹജ് തീർത്ഥാടനത്തിനുള്ള നടപടികൾ അടുത്തമാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. നടപടികൾ പൂർണമായി ഡിജിറ്റലാക്കുമെന്ന് ന്യൂനപക്ഷകാര്യമന്ത്രാലയം വ്യക്തമാക്കി.

രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ചവർക്കാകും അനുമതി നൽകുക. ഇന്ത്യയുടെയും സൗദിയുടെയും നിർദേശങ്ങൾ ഉൾപെടുത്തി തീർത്ഥാടനമാർഗരേഖ തയാറാക്കുമെന്ന് മനോരമ ന്യൂസിനോട് പറഞ്ഞു. കോവിഡ് മൂലം വിദേശതീർത്ഥാടകർക്ക് സൗദി അനുമതി നൽകിയിരുന്നില്ല.