മക്ക: ഹജ് തീർത്ഥാടകരുടെ മടക്കവിമാന സർവീസുകളിൽ സൗദി ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ മാറ്റം വരുത്തി. 26നു ക്രമീകരിച്ച മടക്ക സർവീസുകളെല്ലാം 27ലേക്കു മാറ്റി. ദുൽഹജ് മാസപ്പിറവി ഒരു ദിവസം വൈകിയതിനെ തുടർന്നാണിത്. ഇതനുസരിച്ചു നേരത്തേ നിശ്ചയിച്ചിട്ടുള്ള തുടർവിമാന ഷെഡ്യൂളുകൾക്കും മാറ്റമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു