- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തവണ ഹജ്ജിന് പോകാൻ കപ്പൽ സൗകര്യം; മുംബൈ- ജിദ്ദ ഹജ്ജ് കപ്പൽ സർവീസിനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു; ജലഗതാഗതം പുനരാരംഭിക്കുന്നത് 20 വർഷത്തിന് ശേഷം; സ്ത്രീകൾക്ക് മെഹ്റമില്ലാതെയും ഹജ്ജിനു പോകാൻ സാധിക്കും
മുംബൈ: 1995ൽ അവസാനിപ്പിച്ച ജിദ്ദയിലേക്കുള്ള ഹജ്ജ് കപ്പൽ യാത്ര 20 വർഷങ്ങൾക്ക് ശേഷം വീണ്ടും പുനരാരംഭിക്കുന്നു. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവച്ചപ്പോഴാണ് നിർണായകമായ തീരുമാനമുണ്ടാകുന്നത്. മക്കയിൽ നടന്ന ചടങ്ങിൽ സഊദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ താഹിർ ബെൻതനും കേന്ദ്ര മന്ത്രി മുഖ്്താർ അബ്ബാസ് നഖ്വിയുമാണ് കരാറിൽ ഒപ്പുവച്ചത്. കപ്പൽ വഴി തീർത്ഥാടന യാത്ര ഇരുപതു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ കപ്പലിൽ എത്തിക്കുന്നതിന് സൗദി ഹജ്ജ് മന്ത്രാലയം അനുമതി നൽകിയതായി കേന്ദ്ര മന്ത്രി മുഖ്്താർ അബ്ബാസ് നഖ്വിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇതിനെ വലിയ രീതിയിലാണ് ജനങ്ങൾ സ്വീകരിച്ചത്. ഇതുവഴി വിമാന കമ്പനികൾക്ക് നൽകി വരുന്ന വൻ സബ്സിഡി ഒഴിവാക്കാനും സാധിക്കുമെന്നും കപ്പൽ സർവീസ് പുനരാരംഭിക്കുന്നതിന് ഏതാനും മാസങ്ങളായി സൗദി അധികൃതരുമായി ഇന്ത്യ ആശയവിനിമയം നടത്തിവരികയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതിനോട് കൂടെ മറ്റൊരു സുപ്രധാന തീരുമാനവും സർക്കാർ എടുത്തിട്ടുണ
മുംബൈ: 1995ൽ അവസാനിപ്പിച്ച ജിദ്ദയിലേക്കുള്ള ഹജ്ജ് കപ്പൽ യാത്ര 20 വർഷങ്ങൾക്ക് ശേഷം വീണ്ടും പുനരാരംഭിക്കുന്നു. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവച്ചപ്പോഴാണ് നിർണായകമായ തീരുമാനമുണ്ടാകുന്നത്. മക്കയിൽ നടന്ന ചടങ്ങിൽ സഊദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ താഹിർ ബെൻതനും കേന്ദ്ര മന്ത്രി മുഖ്്താർ അബ്ബാസ് നഖ്വിയുമാണ് കരാറിൽ ഒപ്പുവച്ചത്.
കപ്പൽ വഴി തീർത്ഥാടന യാത്ര ഇരുപതു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ കപ്പലിൽ എത്തിക്കുന്നതിന് സൗദി ഹജ്ജ് മന്ത്രാലയം അനുമതി നൽകിയതായി കേന്ദ്ര മന്ത്രി മുഖ്്താർ അബ്ബാസ് നഖ്വിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇതിനെ വലിയ രീതിയിലാണ് ജനങ്ങൾ സ്വീകരിച്ചത്.
ഇതുവഴി വിമാന കമ്പനികൾക്ക് നൽകി വരുന്ന വൻ സബ്സിഡി ഒഴിവാക്കാനും സാധിക്കുമെന്നും കപ്പൽ സർവീസ് പുനരാരംഭിക്കുന്നതിന് ഏതാനും മാസങ്ങളായി സൗദി അധികൃതരുമായി ഇന്ത്യ ആശയവിനിമയം നടത്തിവരികയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇതിനോട് കൂടെ മറ്റൊരു സുപ്രധാന തീരുമാനവും സർക്കാർ എടുത്തിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾക്ക് ഇനി മെഹ്‌റമില്ലാതെ ഹജ്ജിനു പോകാമെന്ന പ്രഖ്യാപനമാണിത്. ഒന്നിച്ച് യാത്ര ചെയ്യാൻ അനുവദനീയമായ പുരുഷന്മാരോടൊപ്പം (മെഹ്‌റം) മാത്രമായിരുന്നു സ്ത്രീകൾക്ക് ഹജ്ജിന് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിരുന്നത്. ഈ നിബന്ധനയിൽ മാറ്റം വരുത്താൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ മന്ത്രിക്ക് ശുപാർശ നൽകിയിരുന്നു. ഹജ്ജ് അവലോകന കമ്മിറ്റിയായിരുന്നു ശുപാർശ നൽകിയത്. ഇവർക്കായി പ്രത്യേക താമസ-ഗതാഗത സൗകര്യങ്ങൾ ഒരുക്കുകയും കൂടാതെ സഹായിയായി ഒരു സ്ത്രീയെയും ഇവരുടെ കൂടെ അയക്കുകയും ചെയ്യും.
45 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് അടുത്ത ബന്ധുവായ പുരുഷന്റെ തുണയില്ലാതെ ഹജ്ജ് നിർവഹിക്കാൻ ഇത്തവണ സഊദി അറേബ്യ അനുമതി നൽകിയിട്ടുണ്ട്. ഇതുപ്രകാരം 1,300 വനിതകൾക്ക് ഇത്തവണ ഇന്ത്യയിൽ നിന്നും മഹ്റം ഇല്ലാതെ ഹജ്ജിനെത്താൻ കഴിയും. മെഹ്‌റമായി വരുന്ന വ്യക്തിക്ക് ഹജ്ജിന് അനുമതി ലഭിക്കാത്തതുമൂലം യാത്ര മുടങ്ങുന്ന സ്ത്രീകൾക്ക് ആശ്വാസമാകുന്ന നടപടിയാണിതെന്നാണ് വിലയിരുത്തൽ. കൂടാതെ മെഹ്‌റം യാത്രികർക്കുള്ള ക്വാട്ട 200ൽ നിന്ന് 500 ആയി വർധിപ്പിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് പത്തൊമ്പതിനാണ് ഈ വർഷത്തെ ഹജ് കർമങ്ങൾ ആരംഭിക്കുക.
അതേസമയം കരിപ്പൂരിൽ നിന്ന് ഈ വർഷവും ഹജ്ജ് വിമാന സർവീസ് ഉണ്ടാവില്ല. കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് സാങ്കേതിക പ്രയാസങ്ങളുണ്ട്. ഇക്കാര്യത്തിൽ വ്യോമയാന മന്ത്രാലയമാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും മുഖ്താർ അബ്ബാസ് നഖ്വി വിശദീകരിച്ചു. ഹാജിമാർക്ക് ഇന്ത്യയിലെ ഹജ്ജ് എംബാർക്കേഷനുകളിൽ നിന്ന് താത്പര്യമുള്ള തെരഞ്ഞെടുക്കാൻ അവസരം നൽകും.
കേന്ദ്രസർക്കാറിന്റെ പുതിയ ഹജ്ജ് നയം നിലവിൽ വന്നതിനുശേഷം നടക്കുന്ന ആദ്യ ഹജ്ജാണ് ഈ വർഷത്തേതെന്ന സവിശേഷതയുണ്ട്. പുതിയ ഹജ്ജ് നയപ്രകാരം സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്കുള്ള ക്വാട്ട അഞ്ച് ശതമാനം വർധിപ്പിച്ചിട്ടുണ്ട്. 170,000 പേരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി പോവുന്നത്.