- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിക്കയറിയത് ഡ്രൈവർമാർ തമ്മിൽ; പിടിച്ചു കൊണ്ട് പോയത് സ്ത്രീകൾ അടക്കമുള്ള 27 അംഗ സംഘത്തെ; നിശ്ചയത്തെ കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ നീ ചത്താലും വിവാഹം നടക്കില്ലെന്ന് ആക്രോശിച്ചു; സഹോദരീപുത്രനെ മർദ്ദിച്ചത് അതിക്രൂരമായി; എല്ലാത്തിനും കാരണം ബസിലുണ്ടായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയുടെ ഇടപെടലും; മകളുടെ വിവാഹം നിശ്ചയം മുടക്കിയത് പൊലീസ് തന്നെ; പങ്ങോട് പൊലീസ് സ്റ്റേഷനിലെ കാളരാത്രി പ്രവാസി ബദറുദീൻ ഓർത്തെടുക്കുമ്പോൾ
തിരുവനന്തപുരം: വിവാഹ നിശ്ചയത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം കെഎസ്ആർടസി ബസിൽ ഇടിച്ച കേസ് കല്ലറ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ വിവാഹം മുടങ്ങിയ സംഭവം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഹക്കിം ബദറുദ്ദീന്റെ മകൾ ഡോക്ടർ ഹർഷിതയുടെ വിവാഹമാണ് ജനമൈത്രി പൊലീസ് കുളമാക്കിയത്. ബസിൽ സഞ്ചരിച്ചിരുന്ന ഒരു സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയുടെ ഇടപെടലാണ് കേസ് ഇത്രത്തോളം എത്തിച്ചതെന്നും ജനകീയ ജനമൈത്രി പൊലീസ് എന്നൊക്കെ പറച്ചിലിൽ മാത്രമെ ഉള്ളുവെന്നും സ്വന്തം അനുഭത്തിൽ നിന്ന് വിവരിക്കുകയാണ് ഹക്കിം എന്ന പിതാവ്. സംഭവത്തിൽ അപകടത്തെതുടർന്ന് ചികിത്സയിൽ കഴിയുന്ന തന്റെ അളിയനോട് പോലും മോശമായിട്ടാണ് പൊലീസ് പെരുമാറിയതെന്നും ഹക്കിം പറയുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങിയെത്താമെന്ന് പറഞ്ഞിട്ടും അത് ചെവിക്കൊള്ളാൻ പൊലീസ് തയ്യാറായില്ലെന്നും തന്റെ ബന്ധുക്കളെ പൊലീസ് മർദ്ദിച്ചുവെന്നും കാണേണ്ടപോലെ കണ്ടാൽ കേസ് ഒക്കെ ഒഴിവാക്കിതരാമെന്നും എസ്ഐ നിയാസ് പറഞ്ഞതായി ഹക്കി പറയുന്നു. തന്റ
തിരുവനന്തപുരം: വിവാഹ നിശ്ചയത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം കെഎസ്ആർടസി ബസിൽ ഇടിച്ച കേസ് കല്ലറ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ വിവാഹം മുടങ്ങിയ സംഭവം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഹക്കിം ബദറുദ്ദീന്റെ മകൾ ഡോക്ടർ ഹർഷിതയുടെ വിവാഹമാണ് ജനമൈത്രി പൊലീസ് കുളമാക്കിയത്. ബസിൽ സഞ്ചരിച്ചിരുന്ന ഒരു സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയുടെ ഇടപെടലാണ് കേസ് ഇത്രത്തോളം എത്തിച്ചതെന്നും ജനകീയ ജനമൈത്രി പൊലീസ് എന്നൊക്കെ പറച്ചിലിൽ മാത്രമെ ഉള്ളുവെന്നും സ്വന്തം അനുഭത്തിൽ നിന്ന് വിവരിക്കുകയാണ് ഹക്കിം എന്ന പിതാവ്. സംഭവത്തിൽ അപകടത്തെതുടർന്ന് ചികിത്സയിൽ കഴിയുന്ന തന്റെ അളിയനോട് പോലും മോശമായിട്ടാണ് പൊലീസ് പെരുമാറിയതെന്നും ഹക്കിം പറയുന്നു.
വിവാഹ നിശ്ചയം കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങിയെത്താമെന്ന് പറഞ്ഞിട്ടും അത് ചെവിക്കൊള്ളാൻ പൊലീസ് തയ്യാറായില്ലെന്നും തന്റെ ബന്ധുക്കളെ പൊലീസ് മർദ്ദിച്ചുവെന്നും കാണേണ്ടപോലെ കണ്ടാൽ കേസ് ഒക്കെ ഒഴിവാക്കിതരാമെന്നും എസ്ഐ നിയാസ് പറഞ്ഞതായി ഹക്കി പറയുന്നു. തന്റെ മകളുടെ വിവാഹനിശ്ചയം മുടക്കരുതെന്ന് അപേക്ഷിച്ചപ്പോൾ പൊലീസ് നൽകിയ മറുപടി നി ചത്താൽ വിവാഹം നടക്കില്ലേടാ എന്നായിരുന്നു. വിവാഹം നിശ്ചയം മുടങ്ങുകയും ഇപ്പോൾ കള്ളക്കേസ് ചുമത്തപ്പെടുകയും ചെയ്തതിലൂടെ തനിക്ക് കടുത്ത മാനസിക സംഘർഷമാണ് ഉണ്ടായതെന്നും ഇത് ഒരിക്കലും ക്ഷമിക്കാൻ കഴിയുന്ന ഒന്നല്ലെന്നും വിവാഹം മുടങ്ങിയ ഡോക്ടർ ഹർഷിദ മറുനാടൻ മലയാളിയോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഹക്കിം ബദറുദീൻ മറുനാടൻ മലയാളിയോട് പറഞ്ഞത്
ഈ മാസം 16ന് ആണ് സംഭവം നടന്നത്. എന്റെ മകളുടെ വിവാഹ നിശ്ചയമായിരുന്നു. കല്ലറ പാലോട് എന്ന സ്ഥലത്ത് വെച്ച് വരന്റെ വീട്ടിലായിരുന്നു വിവാഹ നിശ്ചയം നടക്കേണ്ടിയിരുന്നത്. കല്ലറയ്ക്ക് സമീപം പുലിപ്പാറ എന്ന സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്. വിവാഹ നിശ്ചയിക്കുന്നതിനായി പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പടെ 27 പേരടങ്ങുന്ന സംഘമാണ് വരന്റെ വീട്ടിലേക്ക് പോയത്. പുലിപ്പാറ എന്ന സ്ഥലത്ത് വെച്ച് ഒരു കെഎസ്ആർടിസി ബസ് എതിരെ വരികയും അവിടെ വെച്ച് അമിതവേഗത്തിലായിരുന്ന ബസ് വാനിൽ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാനിന്റെ ഗ്ലാസ് ഉൾപ്പടെ പൊട്ടിയെങ്കിലും ആളുകൾക്ക് അപകടമുണ്ടായില്ല. ഉടൻ തന്നെ ബസിന്റെ ഡ്രൈവറും ഞങ്ങൾ സഞ്ചരിച്ച് വാനിന്റെ ഡ്രൈവറും ചേർന്ന് സംസാരിക്കുകയും ചെയ്യുന്നതിനിടയിൽ അയാൾ തട്ടിക്കയറി. ഇത് കണ്ട് ഞങ്ങൾ അങ്ങോട്ട് പോയി കാര്യം തിരക്കിയപ്പോൾ ഞാൻ കെഎസ്ആർടിസി ഡ്രൈവറാണെന്നും എനിക്ക് നിയമ പരിരക്ഷയുണ്ടെന്നും അതുകൊണ്ട് പ്രശ്നമല്ലെന്നും പറയുകയായിരുന്നു. ഇതിന് പിന്നാലെ ബസിലുണ്ടായിരുന്ന ഒരു സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ഇടപെട്ട് പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു.
പൊലീസ് എത്തിയ ശേഷമുള്ള സംഭവങ്ങൾ എങ്ങനെയായിരുന്നു.
സംഭവത്തെ തുടർന്ന് സ്ഥലതെത്തിയത് ലത്തീഫ് എന്ന ഒരു എസ്ഐയുടെ നേതൃത്വത്തിൽ ചില പൊലീസുകാരായിരുന്നു. ഇനി ബാക്കിയൊക്കെ സ്റ്റേഷനിലെത്തിയ ശേഷം സംസാരിക്കാം എന്ന് പറഞ്ഞ് പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. വിവാഹ നിശ്ചയമാണെന്ന് പറഞ്ഞപ്പോൾ പറഞ്ഞത് വിവാഹ നിശ്ചയം നടക്കണോ വേണ്ടയോ എന്നൊക്കെ ഞങ്ങൾ തീരുമാനിക്കാം എന്നായിരുന്നു. തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ ബിജുമോൻ ആശുപത്രിയിൽ അഡ്‌മിറ്റാവുകയായിരുന്നു.
സ്റ്റേഷനിലെത്തിയ ശേഷം ഡ്രൈവറെ മർദ്ദിച്ചുവെന്ന് ആരോപിച്ച് അകത്തേക്ക് കൊണ്ട് പോയ ശേഷം ഹക്കിമിന്റെ സഹോദരി പുത്രനെ പൊലീസ് മർദ്ദിച്ച് നാക്കിൽ നിന്ന് രക്തം വരികയും ഇതിന് പിന്നാലെ അയാളുടെ താടി രോമങ്ങൾ വലിച്ച് പറിക്കുകയുമായിരുന്നു. മർദ്ദിക്കരുതേ എന്ന് പറഞ്ഞ് ഇടപെട്ടപ്പോൾ നീ മാറി നിക്കടാ എന്നായിരുന്നു മറുപടി.
വിവാഹ നിശ്ചയം മുടങ്ങും എന്ന് പറഞ്ഞപ്പോൾ
നിന്റെ മകളുടെ വിവാഹം മുടങ്ങിയാൽ ഞങ്ങളെന്തിനാണ് വേദനിക്കുന്നത് എന്നായിരുന്നു ചോദ്യം. വരന്റെ വീട്ടിൽ നിന്നുൾപ്പെടെ ആളുകളെത്തി കാര്യം ബോധിപ്പിക്കുകയും തിരിച്ചറിയൽ കാർഡ് ഉൾപ്പടെ നൽകാം ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്താം എന്നൊക്കെ പറഞ്ഞെങ്കിലും വധുവിന്റെ വാപ്പ മരിച്ച് പോയാൽ ചടങ്ങ് നടക്കില്ലായിരുന്നോ എന്നായിരുന്നു ചോദ്യം. പിന്നീട് വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് നൽകാൻ ഉണ്ടാക്കിയ ഭക്ഷണം പോലും കുഴിച്ച് മൂടേണ്ട അവസ്ഥയായിരുന്നു. രാത്രിയോടെ എസ്ഐ നിയാസ് സ്ഥലതെത്തുകയായിരുന്നു. ആശുപത്രിയിലുള്ള കെഎസ്ആർടിസി ഡ്രൈവറോട് പോയി കേസില്ലെന്ന് എഴുതി വാങ്ങിച്ച് സെറ്റിൽ ചെയ്യാൻ എസ്ഐ നിർദ്ദേശിക്കുകയും എന്നാൽ എല്ലാം ശരിയാക്കി തരാം എന്നായിരുന്നു മറുപടി.
ഇതനുസരിച്ച് ഡ്രൈവറോട് സംസാരിച്ച് എല്ലാം ഒത്ത് തീർപ്പായെങ്കിലും പൊലീസുകാർ പറഞ്ഞത് എഫ്ഐആർ ഇട്ടുകഴിഞ്ഞുവെന്നാണ്. ഇതിന് ശേഷം ഹക്കിം ഉൾപ്പടെയുള്ള 5പേരെ സ്ലെല്ലിൽ അടയ്ക്കുകയും ചെയ്തു. ഇതിൽ ഒരാൾ ഹക്കിമിന്റെ അളിയനായ മാഹിൻ എന്നയാളായിരുന്നു. ഒരു ആക്സിഡന്റിനെ തുടർന്ന് കാലിൽ കമ്പിയിട്ട അവസ്ഥയിലായിരുന്നു ഇയാൾ. കൈക്കും പ്ലാസ്റ്ററും ഒടിവും ഉണ്ടായിരുന്നു.
സെല്ലിൽ മണിക്കൂറുകളോളം നിന്ന ശേഷം ഇയാൾക്ക് കടുത്ത വേദനയായിട്ട് പോലും പൊലീസ് തിരിഞ്ഞ് നോക്കിയില്ല.അടുത്ത ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
കൈക്കൂലി ചോദിച്ച് എസ്ഐ നിയാസ്
വിഷയത്തിൽ സ്റ്റേഷനിൽ കഴിയുമ്പോൾ തന്നെ മകളുടെ വിവാഹനിശ്ചയം മുടങ്ങിയ ശേഷം ആ അച്ഛനോട് കൈക്കൂലി ചോദിക്കുക എന്ന മനുഷ്യത്വരഹിതമായ പ്രവർത്തിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഹക്കിമെ നിന്നെ ഞാൻ കേസിൽ നിന്നൊക്കെ ഒഴിവാക്കി തരാം പക്ഷേ നീ എന്നെ കാണേണ്ട പോലെ കാണണം എന്നായിരുന്നു. അടുത്ത ദിവസം വൈകുന്നേരത്തോടെ ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം കോടതി ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു. എല്ലാ തിങ്കൾ വ്യാഴം ദിവസങ്ങളിലും രാവിലെ 10നും 11നും ഇടയിൽ സ്റ്റേഷനിലെത്തി ഒപ്പിടണമെന്നാണ് ഉപാധി.
തൊട്ടടുത്ത ദിവസം ഒപ്പിടാൻ പോകണമായിരുന്നു. അളിയൻ മാഹിനെ ആശുപത്രിയിലെത്തിച്ച് ഡ്രസ് ചെയ്യിച്ച ശേഷമാണ് സ്റ്റേഷനിലേക്ക് എത്തിയത്. ഗതാഗത കുരുക്കിൽ ഉൾപ്പടെ കുടുങ്ങി വൈകിയപ്പോലഞ് എന്താ കാരണം എന്ന് പൊലീസ് ചോദിച്ചു. സാറെ അത് കഴക്കൂട്ടത്തും വെഞ്ഞാറംമുട്ടിലും ബ്ലോക്കായിരുന്നു. പിന്നെ തിരുവനന്തപുരത്ത് നിന്ന് എത്തിയപ്പോൾ വൈകിപോയി എന്നായിരുന്നു.
ഉടനെ ഫയലെടുത്ത ശേഷം എനിക്ക് ഇങ്ങനെയൊക്കെയെ സൗകര്യമുള്ളുവെന്ന ഇയാൾ പറഞ്ഞതായി എഴുതി ചേർക്കുകയായിരുന്നു. ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ എന്ന് പറഞ്ഞപ്പോൾ യൂണിഫോം ചൂണ്ടിക്കാണിച്ച ശേഷം പറഞ്ഞത് ഇത് വേറയാടാ എന്നായിരുന്നു.
വിഷയത്തിൽ നിയമ നടപടി
ഈ സംഭത്തെ തുടർന്ന് കനത്ത സാമ്പത്തിക, മാനസിക ബുദ്ധിമുട്ടുകളാണ് ഉണ്ടായിരിക്കുന്നത്. ഇതെ തുടർന്ന് മുഖ്യമന്ത്രിക്കും, ഡിജിപിക്കും, മനുഷ്യാവകാശ കമ്മീഷനും, പ്രതിപക്ഷ നേതാവിനും പരാതി നൽകിയിട്ടുണ്ട്. ഇപ്പോൾ നിയമ നടപടി സ്വീകരിച്ചതിന് പകരമായി ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്‌പി അശോക് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ശ്യാംലാലിനാണ് അന്വേഷണ ചുമതല.
(നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)