- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹലാൽ ശർക്കര വിവാദത്തിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണർ വിശദീകരണം നൽകണം; നിർദ്ദേശം നൽകി ഹൈക്കോടതി
കൊച്ചി: ശബരിമല ഹലാൽ ശർക്കര വിവാദത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നടപടി. ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്ജെആർ കുമാർ ആണ് കോടതിയെ സമീപിച്ചത്.
ഭക്ഷ്യയോഗ്യമായ ശർക്കരയല്ല പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്നതെന്നായിരുന്നു പ്രധാനമായും പരാതി. വിഷയത്തിൽ സംസ്ഥാന സർക്കാരും ദേവസ്വവും കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് പ്രസാദനിർമ്മാണത്തിനായി ശർക്കര ഉപയോഗിക്കുന്നത്. വിദേശത്തേക്ക് അയക്കുന്ന കാരണം കൊണ്ടാണ് ചില ശർക്കരയ്ക്ക് മുകളിൽ ഹലാൽ സ്റ്റിക്കർ പതിച്ചിരുന്നത്.
അല്ലാതെ ഭക്ഷ്യയോഗ്യമല്ലാത്ത ഒന്നും ശബരിമലയിൽ ഉപയോഗിക്കുന്നില്ലെന്നാണ് സർക്കാരും ദേവസ്വം ബോർഡും കോടതിയെ അറിയിച്ചത്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തി കൂടുതൽ റിപ്പോർട്ട് നൽകുന്നത് അടക്കമുള്ള കാര്യങ്ങൾക്കാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് കോടതി വിശദീകരണം തേടിയത്. ശബരിമലയിലെ പ്രസാദവിതരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും.