- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീനും ഇസ്രയേലുമായി ദീർഘകാല വെടിനിർത്തലിനു ധാരണയായതായി ഹമാസ്; വരുന്നത് വെറും റിപ്പോർട്ടുകളെന്ന് ഇസ്രയേൽ പ്രതിനിധി
ഗസ്സ: ഏഴ് ആഴ്ചയായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലുമായി തുറന്ന മനസ്സോടെയുള്ള കരാറിൽ ഏർപ്പെട്ടതായി മുതിർന്ന ഹമാസ് നേതാക്കൾ അറിയിച്ചു. ഇപ്പോൾ എത്തിച്ചേരാനായ ദീർഘകാല വെടിനിർത്തൽ കരാർ ചെറുത്തുനില്പിന്റെ വിജയമാണെന്നും ഹമാസ് വ്യക്താവ് സമി അബു സുഹ്രി പറഞ്ഞു. വെടിനിർത്തൽ നടപ്പിലാക്കുന്നതിനുള്ള സമയക്രമം നിശ്ചയിക്കാൻ കെയ്റോ
ഗസ്സ: ഏഴ് ആഴ്ചയായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലുമായി തുറന്ന മനസ്സോടെയുള്ള കരാറിൽ ഏർപ്പെട്ടതായി മുതിർന്ന ഹമാസ് നേതാക്കൾ അറിയിച്ചു. ഇപ്പോൾ എത്തിച്ചേരാനായ ദീർഘകാല വെടിനിർത്തൽ കരാർ ചെറുത്തുനില്പിന്റെ വിജയമാണെന്നും ഹമാസ് വ്യക്താവ് സമി അബു സുഹ്രി പറഞ്ഞു. വെടിനിർത്തൽ നടപ്പിലാക്കുന്നതിനുള്ള സമയക്രമം നിശ്ചയിക്കാൻ കെയ്റോയിൽ നിന്നുള്ള പ്രഖ്യാപനത്തിന് തങ്ങൾ കാതോർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസത്തിലുള്ള ഹമാസ് ഡെപ്യൂട്ടി ലീഡർ മൂസാ അബു മർസൂക്ക് സോഷ്യൽ മീഡിയയിലൂടെയും വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു. നേരിട്ടല്ലാതെയുള്ള ചർച്ചയിലൂടെയാണ് ധാരണയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇവ വെറും റിപ്പോർട്ടുകളാണെന്ന് പറഞ്ഞ് ഇസ്രയേലി പ്രധാനമന്ത്രിയുടെ മുഖ്യ വക്താവ് മാർക് റെജീവ് ഹമാസ് അവകാശവാദം തള്ളിക്കളഞ്ഞു.
ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഏതാനും മണിക്കൂറുകൾക്കകം വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്ന് വെടിനിർത്തൽ ചർച്ചകൾക്കായുള്ള ഫലസ്തീൻ പ്രതിനിധി സംഘത്തെ നയിച്ച അസം അൽ അഹമദ് പറഞ്ഞു. ദോഹയിലും കയ്റോയിലും ഗസ്സയിലും റാമല്ലയിലുമായി 48 മണിക്കൂർ നീണ്ട ദീർഘമായ ചർച്ചകൾക്കൊടുവിലാണ് ധാരണയിലെത്താൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻവിച്ച് മീൻടൈം അഞ്ചുമണിക്ക് ഇതു സംബന്ധിച്ച പ്രസ്താവന ഉണ്ടാകുമെന്ന് രണ്ട് ഈജിപ്ഷ്യൻ അധികാരികൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
അതേ സമയം ഗസ്സയ്ക്ക് നേരെയുള്ള ഇസ്രയേലി മിസൈൽ ആക്രമണം ഇന്നും തുടർന്നു. അംബരചുംബികളായ രണ്ടുകെട്ടിടങ്ങളിൽ ഇന്ന് ഇസ്രയേൽ മിസൈൽ പതിച്ചു. 15 നിലകളുള്ള ബാഷാ ടവർ പൂർണ്ണമായും തകരുകയും 13 നിലകളുള്ള ഇറ്റാലിയൻ കോംപ്ലക്സിന് തുടർന്ന് ജീവിക്കാനാവാത്തവിധം നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. 70 കുടുംബങ്ങൾ താമസിക്കുകയും ഡസൻ കണക്കിന് കടകളും ഓഫീസുകളും പ്രവർത്തിക്കുകയും ചെയ്തിരുന്ന കെട്ടിടമാണിത്. ഈ ആക്രമണത്തിൽ 20 ഫലസ്തീനികൾക്ക് പരിക്കുപറ്റി.
ജൂലൈ എട്ടിന് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെ തുടർന്ന് 490 കുട്ടികളടക്കം 2138 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് വീടുകൾ നശിപ്പിക്കപ്പെട്ടു. 5.4 ലക്ഷം പേർ അഭയാർത്ഥികളായി.