- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്രയേൽ - ഫലസ്തീൻ സംഘർഷത്തിൽ മിസൈൽ, റോക്കറ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് മലയാളി നഴ്സ് അടക്കം 31 പേർ; സൗമ്യയുടെ കൊലപാതകത്തെ അപലപിച്ചു ഇന്ത്യ; കുടുംബത്തിന് എല്ലാ സഹായവും നൽകും; ഇസ്രയേൽ ലക്ഷ്യമാക്കി ഹമാസ് തൊടുത്തത് 130തോളം മിസൈലുകൾ; തിരിച്ചടിയിൽ ഗസ്സയിൽ ഒരു കെട്ടിടം നിലംപൊത്തി; ബൈഡന്റെ മൃദുസമീപനത്തെ കുറ്റപ്പെടുത്തി ട്രംപും രംഗത്ത്
ടെൽ അവീവ്: ഇസ്രയേൽ- ഫലസ്തീൻ സംഘർഷം രൂക്ഷമായതോടെ മിസൈൽ, റോക്കറ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് മലയാളികൾ അടക്കം 31തോളം പേരാണ്. മരിച്ചവരിൽ 28 ഫലസ്തീൻ സ്ത്രീകളും രണ്ട് ഇസ്രയേൽ വനിതകളും ഒരു ഇന്ത്യക്കാരിയും ഉൾപ്പെടുന്നു. ഇസ്രയേൽ റോക്കറ്റ് ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരി മലയാളിയായ സൗമ്യയാണ്. കൊല്ലപ്പട്ടെവരിൽ ഒമ്പത് കുട്ടികളും ഉൾപ്പെടുന്നുണ്ട്.
ഗസ്സയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേലി പട്ടണമായ അഷ്കെലോണിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്. ഗസ്സയിൽ വ്യോമാക്രമണങ്ങളിൽ നൂറ്റൻപതിലേറെപ്പർക്കു പരുക്കേറ്റു. മേഖലയിൽ 2019 നു ശേഷം ഏറ്റവും രൂക്ഷമായ സംഘർഷമാണിത്. 130 തവണ ഇസ്രയേൽ ലക്ഷ്യമിക്കി ഹമാസ് മിസൈലുകൾ പറന്നു പൊങ്ങിയെങ്കിലും മിക്കതും ഇസ്രയേൽ മിസൈൽ സംവിധാനത്തിൽ തകർന്നു.
ഇതിനിടെ ഇസ്രയേലിലെ റോക്കറ്റാക്രമണത്തെ അപലപിച്ച് ഇന്ത്യ. ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. കുടുംബവുമായി സംസാരിച്ചെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വി മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.
സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് റോക്കറ്റ് വീണതും ദുരന്തമുണ്ടായതും. മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്ത വാർത്ത അറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കളും മലയാളി നഴ്സുമാരും ആശുപത്രിയിലേക്ക് എത്തിട്ടുണ്ട്.
സൗമ്യ ഇന്നലെ വൈകിട്ട് 5.30നു കീരിത്തോട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണു റോക്കറ്റ് താമസസ്ഥലത്ത് പതിച്ചത്. ഇവിടെത്തന്നെയുള്ള ബന്ധുവാണു പിന്നാലെ മരണവിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗങ്ങളായ സതീശന്റെയും സാവിത്രിയുടെയും മകളാണു സൗമ്യ. 7 വർഷമായി ഇസ്രയേലിലാണ്. 2 വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്നത്. ഏക മകൻ: അഡോൺ (7).
സംഭവുമായി ബന്ധപ്പെട്ട് ഇസ്രായിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. ഇസ്രായോൽ പാലീസ്തീൻ അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഈ മേഖലയിൽ ചെയ്യുന്ന മലയാളിസമൂഹം വലിയ ആശങ്കയിലാണ്.
അതിനിടെ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സമീപത്തിനെ വിമർശിച്ച് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് പൂർണസ്വാതന്ത്ര്യം നൽകണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. സംഘർഷത്തിൽ ബൈഡൻ സ്വീകരിക്കുന്നത് തണുപ്പൻ സമീപനമാണെന്നും ട്രംപ് വിമർശിച്ചു. അതേസമയം റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേൽ സ്ത്രീകൽ കൊല്ലപ്പട്ടതോടെ കൃത്യമായ മറുപടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി.
അതേസമയം ഇസ്രയേൽ തിരിച്ചടിയിൽ ഗസ്സയിൽ ഒരു റെസിഡൻഷ്യൽ കെട്ടിടം മുഴുവൻ നിലംപതിച്ചിട്ടുണ്ട്. ഇവിടെ എത്രപേർ കൊല്ലപ്പെട്ടു എന്ന വിവരം വ്യക്തമല്ല. ഇരു രാജ്യങ്ങൾക്കുമിടയിൽ ഇപ്പോൾ മിസൈൽ മഴ പെയ്യുന്ന അവസ്ഥയാണുള്ളത്. ഷെയ്ഖ് ജാറ മേഖലയിലെ ഫലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ തുടർന്ന് ഇവിടെ രണ്ടാഴ്ചയായി സംഘർഷം നിലനിന്നിരുന്നു.
അൽ അഖ്സയിൽ നിന്ന് ഇസ്രയേൽ സേന പിൻവാങ്ങാൻ ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് നൽകിയ സമയം തിങ്കളാഴ്ച തീർന്നതിനെ തുടർന്ന് ഹമാസ് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തിയതോടെ ഇസ്രയേൽ നടപടികൾ കടുപ്പിച്ചു. അൽ അഖ്സ പള്ളി വളപ്പിൽ നടത്തിയ കണ്ണീർവാതക, റബർ ബുള്ളറ്റ് പ്രയോഗത്തിൽ നാനൂറോളം ഫലസ്തീൻകാർക്കു പരുക്കേറ്റിരുന്നു. സംഘർഷം നിയന്ത്രിക്കാൻ യുഎൻ നേതൃത്വത്തിൽ ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ ശ്രമിക്കുന്നു.
അതേസമയം, ഗസ്സയിലെ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയുടെ മുതിർന്ന കമാൻഡർ അടക്കം നേതാക്കളെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗസ്സ സിറ്റിയിലെ അപാർട്മെന്റിനു നേരെയുണ്ടായ ആക്രമണത്തിൽ 3 നേതാക്കൾ കൊല്ലപ്പെട്ടെന്നു സംഘടനയും വ്യക്തമാക്കി.