- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ട് കേസെടുത്തില്ല; പരിഹാരമില്ലെങ്കിൽ നാട്ടിലുള്ള എല്ലാ പെണ്ണുങ്ങളെയും ആക്രമിക്കുമെന്ന് പ്രതിജ്ഞയെടുത്തു: ക്രച്ചസ് കൊണ്ട് ബസ് സ്റ്റോപ്പിൽ നിന്ന യുവതിയുടെ കൈ തല്ലിയൊടിച്ചു; കാരണം തിരക്കിയ പൊലീസിനോട് യുവതിയെ അറിയുക പോലുമില്ലെന്ന് പറഞ്ഞ അംഗപരിമിതൻ അറസ്റ്റിൽ
പത്തനംതിട്ട: പൊലീസിൽ നൽകിയ പരാതിയിൽ നടപടിയില്ലാതെ വന്നപ്പോൾ വഴിയിൽ കാണുന്ന പെണ്ണുങ്ങളെയെല്ലാം ആക്രമിക്കാൻ തീരുമാനിച്ചു. തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ ആദ്യ ആക്രമണത്തിൽ ബസ് കാത്തു നിന്ന യുവതിയുടെ കൈയൊടിഞ്ഞു. തീരുമാനം നടപ്പാക്കിയ അംഗപരിമിതൻ പൊലീസ് കസ്റ്റഡിയിലുമായി. പത്തനംതിട്ട കുമ്പഴയിൽ തിങ്കളാഴ്ച രാവിലെ പതിനൊന്നിനാണ് സംഭവം. ഇലന്തൂർ വെട്ടത്തേതിൽ ഷാജി തോമസ് (45) ആണ് കുമ്പഴ കാക്കത്തോട്ടം ചെറിയത്ത് വീട്ടിൽ രാജേഷിന്റെ ഭാര്യ ശ്രീജ(31)യെ ക്രച്ചസ് കൊണ്ട് പൊതിരെ തല്ലിയത്. അപ്രതീക്ഷിത ആക്രമണത്തിൽ കൈയൊടിഞ്ഞ യുവതിയെ നാട്ടുകാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ഷാജിയെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയും ചെയ്തു. ആക്രമിക്കപ്പെട്ട യുവതിയുമായി എന്തെങ്കിലും പരിചയമുണ്ടോ എന്നായിരുന്നു പൊലീസ് ആദ്യം ഇയാളോട് തിരക്കിയത്. തനിക്ക് അറിയില്ല എന്നായിരുന്നു മറുപടി. പിന്നെ എന്തിനാണ് ആക്രമിച്ചത് എന്നു ചോദിച്ചപ്പോഴാണ് തന്റെ ശപഥം നിറവേറ്റിയ കഥ പറഞ്ഞത്. വർഷങ്ങൾക്ക് മുൻപ് അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടയാളാ
പത്തനംതിട്ട: പൊലീസിൽ നൽകിയ പരാതിയിൽ നടപടിയില്ലാതെ വന്നപ്പോൾ വഴിയിൽ കാണുന്ന പെണ്ണുങ്ങളെയെല്ലാം ആക്രമിക്കാൻ തീരുമാനിച്ചു. തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ ആദ്യ ആക്രമണത്തിൽ ബസ് കാത്തു നിന്ന യുവതിയുടെ കൈയൊടിഞ്ഞു. തീരുമാനം നടപ്പാക്കിയ അംഗപരിമിതൻ പൊലീസ് കസ്റ്റഡിയിലുമായി. പത്തനംതിട്ട കുമ്പഴയിൽ തിങ്കളാഴ്ച രാവിലെ പതിനൊന്നിനാണ് സംഭവം. ഇലന്തൂർ വെട്ടത്തേതിൽ ഷാജി തോമസ് (45) ആണ് കുമ്പഴ കാക്കത്തോട്ടം ചെറിയത്ത് വീട്ടിൽ രാജേഷിന്റെ ഭാര്യ ശ്രീജ(31)യെ ക്രച്ചസ് കൊണ്ട് പൊതിരെ തല്ലിയത്.
അപ്രതീക്ഷിത ആക്രമണത്തിൽ കൈയൊടിഞ്ഞ യുവതിയെ നാട്ടുകാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ഷാജിയെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയും ചെയ്തു. ആക്രമിക്കപ്പെട്ട യുവതിയുമായി എന്തെങ്കിലും പരിചയമുണ്ടോ എന്നായിരുന്നു പൊലീസ് ആദ്യം ഇയാളോട് തിരക്കിയത്. തനിക്ക് അറിയില്ല എന്നായിരുന്നു മറുപടി. പിന്നെ എന്തിനാണ് ആക്രമിച്ചത് എന്നു ചോദിച്ചപ്പോഴാണ് തന്റെ ശപഥം നിറവേറ്റിയ കഥ പറഞ്ഞത്.
വർഷങ്ങൾക്ക് മുൻപ് അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടയാളാണ് ഷാജി തോമസ്. അതിന്റെ നഷ്ടപരിഹാരമായി 10 ലക്ഷത്തോളം രൂപ ഇയാൾക്ക് ലഭിച്ചിരുന്നു. കൃത്രിമക്കാൽ ഘടിപ്പിച്ച് ക്രച്ചസിന്റെ സഹായത്തോടെയാണ് ഇയാൾ നടക്കുന്നത്. അടുത്തിടെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടി എടുത്തില്ലെന്നും അന്നു മുതൽ ഏത് സ്ത്രീകളെ കണ്ടാലും ആക്രമിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നുവെന്നും അതിന്റെ ഭാഗമായിട്ടാണ് ശ്രീജയെ തല്ലിയതെന്നുമാണ് ഇയാളുടെ മൊഴി.
എന്നാൽ ഷാജി നൽകിയ പരാതി ആറന്മുള പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ആയതിനാലാണ് കൈപ്പറ്റാതിരുന്നതെന്ന് എസ്ഐ സനൂജ് പറഞ്ഞു. ആറന്മുളയിൽ കൊണ്ടു കൊടുക്കാൻ പറഞ്ഞു വിട്ടിരുന്നു. ആ കേസ് പിന്നീട് അവിടെ ചർച്ച ചെയ്ത് പരിഹരിച്ചിരുന്നു. എന്നിട്ടും തന്റെ ശപഥത്തിൽ നിന്ന് പിന്മാറാതെ പ്രതി സ്ത്രീകളെ ആക്രമിക്കാൻ തക്കം പാർത്തു നടക്കുകയായിരുന്നു. ചൊവ്വാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും.