തളിപ്പറമ്പ്: കോവിഡ് രോഗികളുടെ ചികിത്സാർത്ഥം വീട് വിട്ടു നൽകി മാതൃകയാകുകയാണ് ചെങ്ങളായി പെരുങ്കോന്ന് സ്വദേശിയും കാസർകോട് ഡിവൈ.എസ്‌പിയു മായ പി.പി സദാനന്ദൻ. ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന ഡോമിസിലറി കെയർ സെന്ററിന് വേണ്ടി സ്വന്തം വീട് വിട്ട് നൽകിയാണ് കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്നവർക്ക് പൊലീസ് ഉദ്യോഗസ്ഥൻ കൈത്താങ്ങാവുന്നത്.

പഞ്ചായത്തിലെ കോവിഡ് ബാധിതരായവർക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ പര്യാപ്തമാകുന്നില്ലെങ്കിൽ അത്തരക്കാരെ സുരക്ഷിത കേന്ദ്രത്തിൽ മാറ്റണമെന്ന സർക്കാർ നിർദ്ദേശം വന്നപ്പോൾ ഈ ഉദ്യമത്തിന് സ്വമേധയാ അദ്ദേഹം വീടു വിട്ടു നൽകുന്ന കാര്യം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ പഞ്ചായത്ത് അധികൃതർക്ക് കാസർകോട് കോവിഡ് പ്രതിരോധ ഡ്യൂട്ടിയിൽ മുഴുവൻ സമയവും വ്യാപൃതനായ ഡിവൈ.എസ്‌പി. ക്ക് വേണ്ടി വീടിന്റെ താക്കോൽ പി .പി.ശ്യാം കുമാർ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനന് കൈമാറി.

സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ. ജനാർദ്ദനൻ,എം എം പ്രജോഷ് പഞ്ചായത്ത് സെക്രട്ടറി ശാർങധരൻ പി.രാമചന്ദ്രൻ എന്നിവർ സന്നിഹിതരാ യിരുന്നു.