- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ കൊന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബ്രിട്ടനിലെ നഴ്സിങ് ഹോം ഉടമയായ ഇന്ത്യക്കാരന്റെ റെന്റ് ബോയ് തൂങ്ങി മരിച്ചു; മരിച്ചത് വിവാഹശേഷവും ഒരു തവണ നാൽപതിനായിരം രൂപ ഈടാക്കിയിരുന്നെന്ന മൊഴി കൊടുത്ത വിവാദ ഇടപാടുകാരൻ
ബ്രിട്ടനിലെ കോടീശ്വരനായ ബിസിനസുകാരനും നഴ്സിങ് ഹോം ഉടമയുമായ ഷ്രിയൻ ദീവാനിയുടെ റെന്റ് ബോയ് തൂങ്ങി മരിച്ചു. തന്റെ ക്ലൈന്റുകൾക്കിടയിൽ ദി ജർമൻ മാസ്റ്റർ എന്നറിയിപ്പെട്ടിരുന്ന മുൻ ലൈംഗിക തൊഴിലാളി ലിയോപോൾഡ് ലെയ്സെർ എന്ന 45കാരനാണ് തൂങ്ങി മരിച്ചിരിക്കുന്നത്. തന്റെ ഭാര്യയായ ആന്നിയെ കൊല ചെയ്യപ്പെട്ട കേസിൽ കുറ്റ വിമുക്തനാക്കപ്പെട്ട വ്യക്തിയാണ് ദീവാനി. ഈ സംഭവത്തിലെ പ്രധാനപ്പെട്ട സാക്ഷിയാണിപ്പോൾ തൂങ്ങിമരിച്ചിരിക്കുന്നത്. ദീവാനിയുടെ വിവാഹ ശേഷവും ലൈംഗിക പ്രവർത്തിക്ക് പ്രതിഫലമായി താൻ ഒരു തവണ 400 പൗണ്ട് ഈടാക്കിയിരുന്നുവെന്ന് മൊഴി കൊടുത്ത വിവാദ ഇടപാടുകാരനാണ് ഇപ്പോൾ ആത്മഹത്യ ചെയ്തിരിക്കുന്നത്. ദീവാനി ഉൾപ്പെട്ട കേസിന്റെ വിചാരണ 2014ൽ നടക്കവെ അതിൽ ഭാഗഭാക്കായതിനെ തുടർന്ന് ലെയ്സർ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിലൂടെ വെളിപ്പെട്ടിരന്നു. 2010ൽ ദക്ഷിണാഫ്രിക്കയിൽ വച്ച് ഹണിമൂൺ ആഘോഷിക്കുന്നതിനിടയിലായിരുന്നു ദീവാനി തന്റെ ഭാര്യയെ വകവരുത്തിയിരുന്നത്. തുടർന്ന് കേപ്ടൗണിൽ വച്ച് 2014ൽ നടന്ന വിചാര
ബ്രിട്ടനിലെ കോടീശ്വരനായ ബിസിനസുകാരനും നഴ്സിങ് ഹോം ഉടമയുമായ ഷ്രിയൻ ദീവാനിയുടെ റെന്റ് ബോയ് തൂങ്ങി മരിച്ചു. തന്റെ ക്ലൈന്റുകൾക്കിടയിൽ ദി ജർമൻ മാസ്റ്റർ എന്നറിയിപ്പെട്ടിരുന്ന മുൻ ലൈംഗിക തൊഴിലാളി ലിയോപോൾഡ് ലെയ്സെർ എന്ന 45കാരനാണ് തൂങ്ങി മരിച്ചിരിക്കുന്നത്. തന്റെ ഭാര്യയായ ആന്നിയെ കൊല ചെയ്യപ്പെട്ട കേസിൽ കുറ്റ വിമുക്തനാക്കപ്പെട്ട വ്യക്തിയാണ് ദീവാനി. ഈ സംഭവത്തിലെ പ്രധാനപ്പെട്ട സാക്ഷിയാണിപ്പോൾ തൂങ്ങിമരിച്ചിരിക്കുന്നത്.
ദീവാനിയുടെ വിവാഹ ശേഷവും ലൈംഗിക പ്രവർത്തിക്ക് പ്രതിഫലമായി താൻ ഒരു തവണ 400 പൗണ്ട് ഈടാക്കിയിരുന്നുവെന്ന് മൊഴി കൊടുത്ത വിവാദ ഇടപാടുകാരനാണ് ഇപ്പോൾ ആത്മഹത്യ ചെയ്തിരിക്കുന്നത്. ദീവാനി ഉൾപ്പെട്ട കേസിന്റെ വിചാരണ 2014ൽ നടക്കവെ അതിൽ ഭാഗഭാക്കായതിനെ തുടർന്ന് ലെയ്സർ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിലൂടെ വെളിപ്പെട്ടിരന്നു. 2010ൽ ദക്ഷിണാഫ്രിക്കയിൽ വച്ച് ഹണിമൂൺ ആഘോഷിക്കുന്നതിനിടയിലായിരുന്നു ദീവാനി തന്റെ ഭാര്യയെ വകവരുത്തിയിരുന്നത്.
തുടർന്ന് കേപ്ടൗണിൽ വച്ച് 2014ൽ നടന്ന വിചാരണയിൽ ദീവാനി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ആന്നിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കുറ്റത്തിൽ മറ്റ് മൂന്ന് പേരെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു. ദീവാനി അദ്ദേഹത്തിന്റെ വിവാഹത്തിന് മുമ്പ് താനുമായി ലൈംഗിക പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നുവെന്നും ഓരോ പ്രാവശ്യവും തനിക്കതിന് പ്രതിഫലമായി 400 പൗണ്ട് നൽകിയിരുന്നുവെന്നും ലെയ്സർ വിചാരണവേളയിൽ കോടതിയിൽ ബോധിപ്പിച്ചിരുന്നു. 2009ൽ ലെയ്സറിന്റെ വെബ്സൈറ്റായ ജർമൻ മാസ്റ്ററിലൂടെയായിരുന്നു ദീവാനി അയാളുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത്. എന്നാൽ ദീവാനിയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടതിന് ശേഷം തനിക്ക് ആ വെബ്സൈറ്റ് ക്ലോസ് ചെയ്യേണ്ടി വന്നുവെന്നും തൽഫലമായി മാസത്തിൽ ലഭിച്ചിരുന്ന 5000 പൗണ്ട് ഇല്ലാതായെന്നും ലെയ്സെർ വെളിപ്പെടുത്തിയിരുന്നു.
ലെയ്സറുടെ ആത്മഹത്യയുടെ വെർഡിക്ട് ബെർമിങ്ഹാം ആൻഡ് സോളിഹുളില കൊറോണറായ എലിസബത്ത് ബുസെ ജോൺസ് റെക്കോർഡ് ചെയ്തിരുന്നു. വിചാരണയ്ക്ക് ശേഷം ലെയ്സെർ കടുത്ത മാനസിക സമ്മർദത്തിന് അടിപ്പെട്ടിരുന്നുവെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് കൊറോണർ വ്യക്തമാക്കുന്നത്. 2010 നവംബർ 14ന് റഫ് ടൗൺഷിപ്പിലെ ഒരു ടാക്സിയുടെ പുറകിലായിരുന്നു ആന്നിയുടെ മൃതദേഹം കാണപ്പെട്ടിരുന്നത്. കൊലപാതക കേസിൽ ടോൻഗോ, സിവാമഡോഡ ക്വാബെ, ഗൺമാൻ സോലിലെ മാൻഗെനി എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്. സ്വീഡിഷ് കാരിയായ ഭാര്യ ആന്നിയെ കൊല ചെയ്യാൻ ദീവാനി കുറച്ച് കാലമായി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പ്രോസിക്യൂട്ടർമാർ കോടതിയിൽ വെളിപ്പെടുത്തിയിരുന്നത്. തുടർന്ന് തന്ത്രപരമായി ഇതിന് പദ്ധതി തയ്യാറാക്കുകയുമായിരുന്നു. എന്നാൽ മറ്റ് പ്രതികളുടെ മൊഴികളിലെ വൈരുധ്യം കാരണമായിരുന്നു ദീവാനി കേസിൽ നിന്നും കുറ്റ വിമുക്തനായിരുന്നത്.