- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുർമീതിന്റെ ദത്തുപുത്രി ഹണിപ്രീത് പൊലീസ് തേടുന്ന കൊടും കുറ്റവാളി; പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളിൽ പ്രധാനി; ഹണിപ്രീതിന് വേണ്ടി പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്; നേപ്പാളിലേക്ക് കടന്നെന്നും സൂചന
ചണ്ഡിഗഡ്: ആശ്രമത്തിലെ അന്തേവാസികളായ രണ്ടു യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിംഗിന്റെ ദത്തുപുത്രിയും അടുത്ത അനുയായിയുമായ ഹണിപ്രീത് ഇൻസാൻ പൊലീസ് തേടുന്ന കൊടും കുറ്റവാളി. പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളിൽ ഒരാളാണ് ഹണിപ്രീത്. ഇതിനിടെ ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. കലാപത്തിനായി ഗൂഢാലോചന നടത്തി മുന്നിൽ നിന്ന ദേര സച്ചാ സൗദ(ഡിഎസ്എസ്) വക്താവ് ആദിത്യ ഇൻസാനും പട്ടികയിലെ ആദ്യസ്ഥാനങ്ങളിലുണ്ട്. മൊത്തം 43 പേർക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരിക്കുന്നത്. വിധിപ്രഖ്യാപനത്തിനു ശേഷം ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസുണ്ട്. പഞ്ച്കുളയിലെ കോടതിയിൽ നിന്ന് രോത്തക്ക് ജയിലിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടു പോകുന്ന സമയത്ത് ഗുർമീതിനൊപ്പം ഹണിപ്രീത് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് കാണാതാകുകയായിരുന്നു. ഗുർമീതിനു ശേഷം ദേര സച്ചാ സൗദയെ നയിക്കുക ഹണിപ്രീത് ആയിരി
ചണ്ഡിഗഡ്: ആശ്രമത്തിലെ അന്തേവാസികളായ രണ്ടു യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിംഗിന്റെ ദത്തുപുത്രിയും അടുത്ത അനുയായിയുമായ ഹണിപ്രീത് ഇൻസാൻ പൊലീസ് തേടുന്ന കൊടും കുറ്റവാളി. പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളിൽ ഒരാളാണ് ഹണിപ്രീത്. ഇതിനിടെ ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
കലാപത്തിനായി ഗൂഢാലോചന നടത്തി മുന്നിൽ നിന്ന ദേര സച്ചാ സൗദ(ഡിഎസ്എസ്) വക്താവ് ആദിത്യ ഇൻസാനും പട്ടികയിലെ ആദ്യസ്ഥാനങ്ങളിലുണ്ട്. മൊത്തം 43 പേർക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരിക്കുന്നത്. വിധിപ്രഖ്യാപനത്തിനു ശേഷം ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസുണ്ട്.
പഞ്ച്കുളയിലെ കോടതിയിൽ നിന്ന് രോത്തക്ക് ജയിലിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടു പോകുന്ന സമയത്ത് ഗുർമീതിനൊപ്പം ഹണിപ്രീത് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് കാണാതാകുകയായിരുന്നു. ഗുർമീതിനു ശേഷം ദേര സച്ചാ സൗദയെ നയിക്കുക ഹണിപ്രീത് ആയിരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇവരെ കാണാതായത്. ഇവർ നേപ്പാളിലേക്കു കടന്നതായും അതല്ല സിർസയിൽ തന്നെയുമുണ്ടെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു.
നേപ്പാളിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ അതിർത്തിയിലേക്കും പൊലീസ് പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്. ഹണിപ്രീതിന്റെ ഫോട്ടോകളും എല്ലാ സ്റ്റേഷനുകളിലും എത്തിച്ചിട്ടുണ്ട്. ബുർഖയോ മുഖാവരണമോ ധരിച്ച് സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. ദേര സച്ച സൗദയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ആളാണ് ഹണിപ്രീത് എന്നാണ് പൊലീസിന്റെ വിശ്വാസം.
ദേര സച്ച സൗദയിലെ രണ്ടാം സ്ഥാനത്തുള്ള ഹണിപ്രീത് 2009 മുതൽ ഗുർമീതിന്റെ വിശ്വസ്തയാണ്. ഗുർമീത് അഭിനയിച്ച സിനിമകളിലും സാമൂഹിക പ്രവർത്തനങ്ങളിലും ഇവർ സജീവ സാന്നിധ്യമായിരുന്നു. തത്ത്വ ചിന്തക, നടി, സംവിധായക എന്നിങ്ങനെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ആളെന്നാണ് ഹണിപ്രീത് സ്വയം പറയുന്നത്. റാം റഹിമിനെ നായകനാക്കി എംഎസ് ജി ദ വാരിയർ ലയൺ ഹാർട്ട് എന്ന സിനിമ ഹണിപ്രീത് സംവിധാനം ചെയ്തു. എംഎസ്ജി ഹിന്ദ് കാ നപക് കോ ജവാബ് എന്ന സിനിമയിൽ ഹണിപ്രീത് 21 റോളുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. സംവിധാനവും, അഭിനയവും, എഡിറ്റിഗും മാത്രമല്ല സിനിമയുടെ സകലമേഖലകളിലും ഹണിപ്രീത് കൈവെച്ചിരുന്നു.
ഹണിപ്രീത് ഇൻസാൻ എന്ന പ്രിയങ്ക തനേജയെ തന്റെ ദത്തുപുത്രിയായി ഗുർമീത് റഹീം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗുർമീതും ഹണിയും തമ്മിലുള്ളത് അച്ഛൻ- മകൾ ബന്ധമല്ലെന്നും, ഇരുവരും ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്നും ഹണിയുടെ മുൻ ഭർത്താവ് വിശ്വാസ് ഗുപ്ത വെളിപ്പെടുത്തിയിരുന്നു. ഗുർമീതിന്റെ ഭക്തനായിരുന്ന താൻ ഭാര്യക്കൊപ്പം നടത്തിയ ആശ്രമ സന്ദർശനത്തിനിടെ ഗുർമീത് ഭാര്യയെ വശീകരിച്ച് സ്വന്തമാക്കുകയായിരുന്നുവെന്നാണ് ഗുപ്ത പറഞ്ഞത്.
ഗുർമീതിനെ കോടതിയിൽനിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഹണിപ്രീതിനെയും ദേരാ സച്ച സൗദ ഉദയ്പൂർ ആശ്രമത്തിന്റെ ചുമതലയുള്ള പ്രദീപ് ഗോയലിനെയും പൊലീസ് തെരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ച ദിവസം ഹരിയാനയിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ ദിവസം ദേരാ അനുയായികൾ നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെടുകയും 268 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
കലാപത്തിൽ പങ്കെടുത്ത ഒട്ടേറെ അനുയായികളെയും അറസ്റ്റ് ചെയ്യാനുണ്ട്. ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടു. കലാപത്തിനിടയിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങളിൽ നിന്നും ഫോട്ടോകളിൽ നിന്നുമാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചാൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ഡിഎസ്എസിലെ മുഖ്യശക്തികളായ പ്രദീപ് ഗോയൽ ഇൻസാൻ, ആദിത്യയുടെ ബന്ധു പ്രകാശ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹണിപ്രീതിനും ആദിത്യയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ഹരിയാനയിലെ സിർസയിലുള്ള ഡിഎസ്എസ് ആസ്ഥാനത്ത് രണ്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കി എന്ന കേസിലാണ് ഗുർമീതിന് 20 വർഷത്തെ തടവുശിക്ഷ വിധിച്ചത്.