- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുംബനസമരത്തെ പ്രതിരോധിച്ചു വാർത്തകളിൽ ഇടംപിടിച്ചു; നാലാൾ കേട്ടാൽ പേടിക്കുന്ന പേരായപ്പോൾ ഗുണ്ടാപ്പിരിവു നടത്തി ഉപജീവനം: കോഴിക്കോട്ടെ ഹനുമാൻസേന പ്രവർത്തകർ അകത്തായതിങ്ങനെ
കോഴിക്കോട്: ചുംബനസമരം വാർത്തയായപ്പോഴാണു ഹനുമാൻസേന എന്ന പേരു കേരളം കേൾക്കുന്നത്. ചുംബനസമരം ശക്തമായതോടെ പ്രതിഷേധക്കാരെന്ന നിലയിൽ ഹനുമാൻസേനക്കാരും വാർത്തകളുടെ ഭാഗമായി. നാലാൾ കേട്ടാൽ അറിയാവുന്ന നിലയിൽ എത്തിയപ്പോൾ പിന്നെ ഉപജീവനത്തിനും ആ വഴി തെരഞ്ഞെടുത്തിരിക്കുകയാണു ഹനുമാൻസേനക്കാർ. ഗുണ്ടാപ്പിരിവു നടത്തിയ നാലു ഹനുമാൻസേന പ്രവർത്തകർ കഴിഞ്ഞ ദിവസം പിടിയിലാകുകയും ചെയ്തു. ഹനുമാൻസേന ജില്ലാ സെക്രട്ടറി ബേപ്പൂർ കരുവന്തറ ദിജിൽദാസ് (27), നോർത് ബേപ്പൂർ കച്ചാട്ട് വീട്ടിൽ വിബീഷ് (27), നടുവട്ടം സ്വദേശി തേറമ്പാട്ടിൽ അനൂപ് (24), ഗുരുവായൂരപ്പൻ കോളജിനു സമീപത്തുള്ള നരീക്കരവീട്ടിൽ ബൈജു (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (അഞ്ച്) റിമാൻഡ് ചെയ്തു. 24നും 26നുമാണ് കേസിനാസ്പദമായ സംഭവം. പാലാഴി ഹൈലൈറ്റ് മാളിനോടനുബന്ധമായി നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഗുണ്ടാപ്പിരിവ് നടത്തിയതിനെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. നിർമ്മാണം നടക്കുന്ന സ്ഥലത്ത് 24ന് എത്തി 50,000 രൂപ കരാറുകാരനിൽനിന്ന് ആവ
കോഴിക്കോട്: ചുംബനസമരം വാർത്തയായപ്പോഴാണു ഹനുമാൻസേന എന്ന പേരു കേരളം കേൾക്കുന്നത്. ചുംബനസമരം ശക്തമായതോടെ പ്രതിഷേധക്കാരെന്ന നിലയിൽ ഹനുമാൻസേനക്കാരും വാർത്തകളുടെ ഭാഗമായി.
നാലാൾ കേട്ടാൽ അറിയാവുന്ന നിലയിൽ എത്തിയപ്പോൾ പിന്നെ ഉപജീവനത്തിനും ആ വഴി തെരഞ്ഞെടുത്തിരിക്കുകയാണു ഹനുമാൻസേനക്കാർ. ഗുണ്ടാപ്പിരിവു നടത്തിയ നാലു ഹനുമാൻസേന പ്രവർത്തകർ കഴിഞ്ഞ ദിവസം പിടിയിലാകുകയും ചെയ്തു.
ഹനുമാൻസേന ജില്ലാ സെക്രട്ടറി ബേപ്പൂർ കരുവന്തറ ദിജിൽദാസ് (27), നോർത് ബേപ്പൂർ കച്ചാട്ട് വീട്ടിൽ വിബീഷ് (27), നടുവട്ടം സ്വദേശി തേറമ്പാട്ടിൽ അനൂപ് (24), ഗുരുവായൂരപ്പൻ കോളജിനു സമീപത്തുള്ള നരീക്കരവീട്ടിൽ ബൈജു (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (അഞ്ച്) റിമാൻഡ് ചെയ്തു.
24നും 26നുമാണ് കേസിനാസ്പദമായ സംഭവം. പാലാഴി ഹൈലൈറ്റ് മാളിനോടനുബന്ധമായി നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഗുണ്ടാപ്പിരിവ് നടത്തിയതിനെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. നിർമ്മാണം നടക്കുന്ന സ്ഥലത്ത് 24ന് എത്തി 50,000 രൂപ കരാറുകാരനിൽനിന്ന് ആവശ്യപ്പെടുകയായിരുന്നു.
രണ്ടുദിവസം കഴിഞ്ഞ വീണ്ടുമെത്തി ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ നിർമ്മാണം തടസ്സപ്പെടുത്തുമെന്നുപറഞ്ഞ് കരാറുകാരനെ ഭീഷണിപ്പെടുത്തി. ഇതത്തേുടർന്നാണ് കരാറുകാരനായ ചാലിയം സ്വദേശി അബ്ദുൽ നാസർ നല്ലളം പൊലീസിൽ പരാതി നൽകിയത്.
എന്നാൽ, ഗുണ്ടാപ്പിരിവ് വാങ്ങിയെന്നാരോപിച്ച് നാലു ഹനുമാൻസേന പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം വ്യാജമാണെന്നാണ് ഹനുമാൻസേന ചെയർമാന്റെ വാദം. സംസ്ഥാന പൊലീസ് കംപ്‌ളയ്ന്റ് അഥോറിറ്റിക്കും മുഖ്യമന്ത്രിക്കും ഇക്കാര്യത്തിൽ പരാതി നൽകുമെന്നും ഹനുമാൻസേന നേതാക്കൾ പറയുന്നു.