- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുംബന സമരക്കാർക്ക് തല്ലുമായെത്തിയ ഹനുമാൻ സേന പി.കെയ്ക്കെതിരെ മാർച്ചുമായി കോഴിക്കോട്ട്; വർഗീയത വളരുന്നതിന്റെ തെളിവെന്ന് സംവിധായകൻ കമൽ
കോഴിക്കോട്: ചുംബന സമരക്കാർക്ക് തല്ലുമായെത്തിയ ഹനുമാൻ സേന ആമിർഖാൻ ചിത്രമായ പി കെ യ്‌ക്കെതിരെയും പ്രതിഷേധവുമായി രംഗത്തെത്തി. പി കെ കളിക്കുന്ന കോഴിക്കോട്ടെ ക്രൗൺ തീയറ്ററിന് മുമ്പിലേക്ക് ഹനുമാൻ സേന പ്രവർത്തകർ പ്രകടനുമായെത്തി. പികെ യിൽ ഹിന്ദു ദേവീദേവന്മാരെ അപമാനിക്കുന്ന എന്ന് ആരോപിച്ചാണ് ഇരുപതോളം വരുന്ന ഹനുമാൻ സേന പ്രവർത്തകർ ക്രൗ
കോഴിക്കോട്: ചുംബന സമരക്കാർക്ക് തല്ലുമായെത്തിയ ഹനുമാൻ സേന ആമിർഖാൻ ചിത്രമായ പി കെ യ്‌ക്കെതിരെയും പ്രതിഷേധവുമായി രംഗത്തെത്തി. പി കെ കളിക്കുന്ന കോഴിക്കോട്ടെ ക്രൗൺ തീയറ്ററിന് മുമ്പിലേക്ക് ഹനുമാൻ സേന പ്രവർത്തകർ പ്രകടനുമായെത്തി. പികെ യിൽ ഹിന്ദു ദേവീദേവന്മാരെ അപമാനിക്കുന്ന എന്ന് ആരോപിച്ചാണ് ഇരുപതോളം വരുന്ന ഹനുമാൻ സേന പ്രവർത്തകർ ക്രൗൺ തിയറ്ററിലേക്ക് മാർച്ച് നടത്തിയത്. തിയറ്ററിന്റെ ഗേറ്റിനു മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. സിനിമയുടെ പ്രദർശനം നിർത്തിവെക്കണമെന്ന് ഹനുമാൻ സേന ആവശ്യപ്പെട്ടു. ആമിർഖാനെതിരായ മുദ്രാവാക്യങ്ങളും മുഴക്കിയാണ് ഹനുമാൻ സേനക്കാർ എത്തിയത്.
അതേസമയം പി.കെ സിനിമയ്‌ക്കെതിരായ പ്രതിഷേധം സാംസ്‌കാരിക ഫാസിസമാണെന്ന് സംവിധായകൻ കമൽ പറഞ്ഞു. സിനിമക്കെതിരായ പ്രതിഷേധം രാജ്യത്ത് വർഗീയത വളരുന്നതിന്റെ ഭാഗമാണെന്ന് സംവിധായകൻ കമൽ പ്രതികരിച്ചു. കലാകാരന്മാർക്കും കലാസൃഷ്ടികൾക്കുമെതിരെ ഭീഷണി സൃഷ്ടിക്കുന്ന ഹിന്ദുത്വ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത മേജർ രവിക്കും പ്രിയദർശശനും തെറ്റ് മനസ്സിലായിട്ടുണ്ടെന്നും കമൽ പറഞ്ഞു. ഹിന്ദുത്വ വാദികളെ പോലെ തീവ്ര മുസ്ലിം പക്ഷക്കാരും സിനിമയ്ക്ക് എതിരായ നിലപാടാണ് കൈക്കൊള്ളുന്നത്. എം ടി വാസുദേവൻ നായർ എടുത്ത നിർമ്മാല്യം പോലൊരു ചിത്രം ഇനിയും എടുക്കാൻ സാധിക്കില്ല വിധത്തിലാണ് സംസ്‌ക്കാരിക ഫാസിസത്തിന്റെ വളർച്ചയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പികെയുടെ ഉള്ളടക്കം പരിശോധിക്കാൻ പൊലീസിനോട് മഹാരാഷ്ട്ര സർക്കാർ നിർദ്ദേശം നൽകി. മതവികാരം വൃണപ്പെടുത്തുന്ന രംഗങ്ങളോ സംഭാഷണങ്ങളോ ചിത്രത്തിൽ ഉണ്ടോ എന്ന് പരിശോധിക്കാനാണ് നിർദ്ദേശം. ചിത്രത്തിന്റെ ഉള്ളടക്കം പരിശോധിക്കാൻ മുതിർന്ന പൊലീസുദ്യോഗസ്ഥനായ ദവൻ ഭാരതിയെ ചുമതലപ്പെടുത്തി.