- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാർത്ഥനയുമായി ഇന്ത്യ മുഴുവൻ കാത്തിരുന്നതു വെറുതേയായി; സിയാച്ചിനിൽ മഞ്ഞിനിടയിൽ നിന്നും രക്ഷപെടുത്തിയ ലാൻസ് നായിക് ഹനുമന്തപ്പ അന്തരിച്ചു; ദേഹവിയോഗം രാവിലെ 11.45 മണിയോടെ ഡൽഹി ആർ ആർ ആശുപത്രിയിൽ; ധീരജവാൻ അനശ്വരനെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കണ്ണീരും പ്രാർത്ഥനയുമായി ഇന്ത്യ മുഴുവൻ കാത്തിരുന്നതു വിഫലമായി. സിയാച്ചിനിൽ മഞ്ഞിനിടയിൽ നിന്നും രക്ഷപെടുത്തിയ ലാൻസ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ഇന്ന് രാവിലെ 11.45ന് ഡൽഹി ആർ ആർ ആശുപത്രിയിലായിരുന്നു അന്ത്യം. കരളും വൃക്കയും പ്രവർത്തനരഹിതമായതും ന്യൂമോണിയ ഗുരുതരമായതുമാണ് മരണത്തിലേക്ക് നയിച്ചത്. എയിംസ് ആശുപത്രയിൽ നിന്നും
ന്യൂഡൽഹി: കണ്ണീരും പ്രാർത്ഥനയുമായി ഇന്ത്യ മുഴുവൻ കാത്തിരുന്നതു വിഫലമായി. സിയാച്ചിനിൽ മഞ്ഞിനിടയിൽ നിന്നും രക്ഷപെടുത്തിയ ലാൻസ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ഇന്ന് രാവിലെ 11.45ന് ഡൽഹി ആർ ആർ ആശുപത്രിയിലായിരുന്നു അന്ത്യം. കരളും വൃക്കയും പ്രവർത്തനരഹിതമായതും ന്യൂമോണിയ ഗുരുതരമായതുമാണ് മരണത്തിലേക്ക് നയിച്ചത്.
എയിംസ് ആശുപത്രയിൽ നിന്നും എതത്ിയ ഡോക്ടർ കഠിന പരിശ്രമം നടത്തിയിട്ടും പ്രവർത്തനരഹിതമായ അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾ സാധാരണ നിലയിലേക്കു കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. കർണാടകയിലെ ധാർവാഡ് സ്വദേശിയാണ് ഹനുമന്തപ്പ. മരണ സമയം ഹനുമന്തപ്പയുടെ കുടുംബവും ആശുപത്രിയിൽ ഉണ്ടായിരുന്നു. ധർവാഡിലെ ബെട്ടാദുർ ഗ്രാമമാണ് ഹനുമന്തപ്പയുടെ സ്വദേശം. മഹാദേവിയാണ് ഭാര്യ. നേത്ര (2 വയസ്) മകളാണ്.
മലയാളിയായ ഒരു സൈനികനടക്കം 10 സൈനികരാണ് സിയാച്ചിനിലുണ്ടായ അപകടത്തിൽ മരിച്ചത്. കൊല്ലം മൺറോ തുരുത്ത് സ്വദേശി ലാൻസ് നായിക് സുധീഷ് ആണ് മരിച്ച മലയാളി സൈനികൻ. നാലാം തിയതിയാണ് സൈനികർ നിന്നിരുന്നിടത്തേക്ക് മഞ്ഞുപാളി വീണ് പത്തുപേരും അതിനടിയിൽപ്പെട്ടത്.
കശ്മീരിലെ സിയാച്ചിനിലെ മഞ്ഞുവീഴ്ചയിൽ മരിച്ചുവെന്നു കരുതിയിരുന്ന ഹനുമന്തപ്പയെ ആറ് ദിവസങ്ങൾക്ക് ശേഷമാണ് 25 അടി താഴ്ചയിൽനിന്ന് സുരക്ഷാ സൈനികർ കണ്ടെത്തിയത്. അവശേഷിക്കുന്ന ജീവന്റെ നേരിയ തുടിപ്പുമായി ഹനുമന്തപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഒടുവിൽ ജീവിതമെന്ന പ്രകാശത്തിലേക്കു തിരികെ എത്താനാകാതെ യാത്രയാകുകയായിരുന്നു.
സിയാച്ചിനിൽ നിന്ന് അത്ഭുതകരമായ വിധം ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞുവെങ്കിലും ഇദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു. ഹനുമന്തപ്പയുടെ വൃക്കകളും കരളും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. കടുത്ത ന്യുമോണിയയും ബാധിച്ചിരുന്നു. തലച്ചോറിലേക്ക് ഓക്‌സിജൻ പ്രവഹിക്കുന്ന അവസ്ഥയിലായിരുന്നില്ല.
ഏവരെയും അദ്ഭുതപ്പെടുത്തിയാണ് ഹനുമന്തപ്പയെ മഞ്ഞുപാളിക്കടിയിൽനിന്ന് കണ്ടെടുത്തത്. മഞ്ഞുപാളികൾക്കിടയിൽ പത്തു സൈനികരാണ് അകപ്പെട്ടിരുന്നത്. ഇവരിൽ ഒമ്പതു പേരുടെ മൃതദേഹവും കണ്ടെടുത്തിരുന്നു. കണ്ടെടുത്തതിൽ ജീവനുണ്ടായിരുന്നത് ലാൻസ് നായിക് ഹനുമന്തപ്പയ്ക്കു മാത്രമാണ്. 25 അടി താഴ്ചയിൽ മഞ്ഞിൽ പുതഞ്ഞുകിടക്കുകയായിരുന്നു, സുരക്ഷാ സൈനികർ കണ്ടെത്തുമ്പോൾ ഹനുമന്തപ്പ.
പത്തൊമ്പതാം ബറ്റാലിയൻ മദ്രാസ് റെജിമെന്റിലെ ലാൻസ് നായിക്കായ ഹനുമന്തപ്പ ഫെബ്രുവരി മൂന്നിനാണ് പത്തു സൈനികർക്കൊപ്പം മഞ്ഞുപാളികളിൽപ്പെട്ടത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന, സമുദ്രനിരപ്പിൽനിന്ന് 19600 അടി മുകളിലുള്ള ഇവരുടെ പോസ്റ്റിൽ ഹിമപാതം ഉണ്ടാവുകയായിരുന്നു. അപകടം നടന്ന സ്ഥലത്തെ താപനില മൈനസ് 42 ഡിഗ്രിക്കും മൈനസ് 25 ഗിഗ്രിക്കും ഇടയിലായിരുന്നു.
അപകടത്തിൽ മിച്ച മറ്റ് ജവാന്മാർ ഇവരായിരുന്നു: സുബേദാർ രാഗേഷ് ടി.ടി, ശിപായി മഹേഷ് (കർണാടക), ഹവിൽദാർ ഏഴുമലൈ എം, ലാൻസ് ഹവിൽദാർ എസ്. കുമാർ, ശിപായി ഗണേശൻ ജി, ശിപായി രാമ മൂർത്തി എൻ. (തമിഴ്‌നാട്), ശിപായി മുഷ്താഖ് അഹമ്മദ് (ആന്ധ്ര പ്രദേശ്), ശിപായി നഴ്‌സിങ് അസിസ്റ്റന്റ് സൂര്യവംശി (മഹാരാഷ്ട്ര).
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സൈനികതാവളമാണ് സിയാച്ചിനിലേത്. സമുദ്രനിരപ്പിൽനിന്ന് ശരാശരി 20,000 അടിയാണ് ഉയരം. 1984ലാണ് ഇന്ത്യയും പാക്കിസ്ഥാനും ഇവിടെ സ്ഥിരമായി സൈനികരെ വിന്യസിച്ചുതുടങ്ങിയത്.