- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൊബേൽ സമ്മാന ജേതാവ് ഹാർ ഗോബിന്ദ് ഖൊറാനയെ ആദരിച്ച് ഗൂഗിൾ ഡൂഡിൽ; ഡിഎൻഎയെക്കുറിച്ച് നടത്തിയ ഗവേഷണത്തിലും സിന്തറ്റിക് ജീൻ നിർമ്മിക്കുന്നതിലും അഗ്രഗണ്യൻ
മുംബൈ: ഡിഎൻഎയെക്കുറിച്ച് നടത്തിയ ഗവേഷണത്തിലും സിന്തറ്റിക് ജീൻ നിർമ്മിക്കുന്നതിലും പ്രരശസ്തനായിരുന്ന നൊബേൽ സമ്മാന ജേതാവ് ഹാർ ഗോബിന്ദ് ഖൊറാനയുടെ 96-ാം ജന്മവാർഷികം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ. ജീവന്റെ ഭാഷമനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും നിർണായകമായ സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്ത്രജ്ഞനാണ് അദ്ദേഹം. 1922 ജനുവരി 9-ന് ഇപ്പോഴത്തെ പാക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ റായ്പൂരിലാണ് അദ്ദേഹം ജനിച്ചത്. .പിതാവ് ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റിൽ കാർഷികാദായ നികുതി ഗുമസ്തനായിരുന്നു. മുൾട്ടാൻ ഡി.എ.വി സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ് സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ഖൊറാന ഭാരത സർക്കാരിന്റെ സ്‌കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയിൽ നിന്ന് ഡോക്ടറൽ ബിരുദം നേടി. തുടർന്ന് സൂറച്ചിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണവും നടത്തി. ഭാരത്തിലെത്തി ഡൽഹി സർവകലാശാലയിൽ അദ്ധ്യാപകനാകാൻ ആഗ്രഹിച്ചെങ്കിലും അപേക്ഷ നിരസിച്ചതിനെ തുടർന്ന് വിദേശത്ത് ത
മുംബൈ: ഡിഎൻഎയെക്കുറിച്ച് നടത്തിയ ഗവേഷണത്തിലും സിന്തറ്റിക് ജീൻ നിർമ്മിക്കുന്നതിലും പ്രരശസ്തനായിരുന്ന നൊബേൽ സമ്മാന ജേതാവ് ഹാർ ഗോബിന്ദ് ഖൊറാനയുടെ 96-ാം ജന്മവാർഷികം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ. ജീവന്റെ ഭാഷമനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും നിർണായകമായ സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്ത്രജ്ഞനാണ് അദ്ദേഹം.
1922 ജനുവരി 9-ന് ഇപ്പോഴത്തെ പാക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ റായ്പൂരിലാണ് അദ്ദേഹം ജനിച്ചത്. .പിതാവ് ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റിൽ കാർഷികാദായ നികുതി ഗുമസ്തനായിരുന്നു. മുൾട്ടാൻ ഡി.എ.വി സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ് സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ഖൊറാന ഭാരത സർക്കാരിന്റെ സ്‌കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയിൽ നിന്ന് ഡോക്ടറൽ ബിരുദം നേടി. തുടർന്ന് സൂറച്ചിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണവും നടത്തി. ഭാരത്തിലെത്തി ഡൽഹി സർവകലാശാലയിൽ അദ്ധ്യാപകനാകാൻ ആഗ്രഹിച്ചെങ്കിലും അപേക്ഷ നിരസിച്ചതിനെ തുടർന്ന് വിദേശത്ത് തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട് അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്തു.
1952-ൽ കാനഡയിലെ വാൻകോവറിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ അദ്ധ്യാപകനായി. ശരീരത്തിൽ ജീവശാസ്ത്രപ്രവർത്തനത്തിന് ആവശ്യമായ 'കോഎൻസൈം എ' എന്ന രാസവസ്തു കണ്ടെത്തി. പരീക്ഷണശാലയിൽ ജനിതകരേഖ മനസ്സിലാക്കാൻ സാധിച്ചത് ജൈവസാങ്കേതിക രംഗത്തെ അമൂല്യ നേട്ടമായി. ഈ സംഭാവനക്ക് 1968-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം പങ്കിട്ടു. 1970ൽ അമേരിക്കയിലെ എം.ഐ.ടിയിൽ ആൽഫ്രഡ് സ്ലോവൻ പ്രൊഫസർ എന്ന അദ്ധ്യാപക സ്ഥാനം സ്വീകരിച്ചു.
1968ൽ ജനിതക കോഡും അവയുടെ പ്രോട്ടീൻ സംയുക്തവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് നോബൽ സമ്മാനം നേടി. ഡോ. ഖൊറാനയോടൊപ്പം റോബർട്ട് ഡബ്ല്യു ഹോളി, മാർഷൽ ഡബ്ല്യൂ. നെയ്‌ര്ൻബെർഗ് എന്നീ രണ്ട് ശാസ്ത്രജ്ഞന്മാർക്കും നോബൽ സമ്മാനം ലഭിച്ചിരുന്നു.