അഹമ്മദാബാദ്: പരമ്പരാഗത വഴികളിലൂടെ പ്രചരണം നടത്തുന്നതിനോടൊപ്പം സോഷ്യൽ മീഡിയയിൽ ബിജെപിയ്്ക്ക് വെല്ലുവിളിയുയർത്തുകയാണ് ഹർദ്ദിക് പാട്ടിൽ. പ്രധാനമന്ത്രി മോദിയെപ്പോലും അതിശയിപ്പിക്കുന്നതാണ് ഈ യുവനേതാവിന് ഇന്റർനെറ്റ് പ്‌ളാറ്റ്‌ഫോമുകളിൽ കിട്ടുന്ന പിന്തുണ

പട്ടേൽ സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടി കോൺഗ്രസ്സിനെ വരുതിയിലെത്തിച്ച ഹാർദിക് ബിജെപിയെ വർഗ്ഗ ശത്രുവായാണ് കാണുന്നത്. വേരുകൾ നഷ്ടപ്പെട്ട കോൺഗ്രസിന് ഗുജറാത്തിൽ വിലപേശലിനുള്ള കരുത്തു പോലും ഇല്ല. ഈ ചെറുപ്പക്കാരന്റെ കരുത്തിൽ ബിജപിയെ വെല്ലുവിളിക്കുകയാണ് ഇപ്പോൾ കോൺഗ്രസ്.

ഇരുപത്തിനാലു വയസ്സു മാത്രം പ്രായമുള്ള ഈ സ്വീകാര്യതയുടെ തെളിവാണ് ബിജെപിയെപ്പോലും കടത്തിവെട്ടി മുന്നേറുന്ന ഹാർദിക് പട്ടേലിന്റെ ഫേസ്‌ബുക് പേജ്. ഡിജിറ്റൽ പ്രചാരണത്തിൽ അഗ്രഗണ്യരായ ബിജെപിയുടെ തന്ത്രങ്ങളൊന്നും ഹാർദികിന്റെ ജനപ്രിയതയ്ക്ക് കോട്ടം വരുത്താൻ പര്യാപ്തമല്ല. ഹാർദിക് പട്ടേലിന്റെ ഫേസ്‌ബുക് ലൈവുകൾക്ക് നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി ലൈവുകളെക്കാൾ വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ഐ ആം ഗുജറാത്ത്' എന്ന വെബ്സൈറ്റാണ് രണ്ട് ഫേസ്‌ബുക് പേജുകളുടെയും താരതമ്യപഠനം പുറത്തുവിട്ടിരിക്കുന്നത്.

ഇതുവരെയുള്ള ഫേസ്‌ബുക് ലൈവുകളുടെ കണക്കെടുത്താൽ ഹാർദികിന്റെ പ്രസംഗം കണ്ടവരുടെ എണ്ണം 33.24 ലക്ഷമാണ്. നരേന്ദ്ര മോദി പങ്കെടുത്ത പരിപാടികളുടെ ലൈവ് ഗുജറാത്ത് ബിജെപി ഫേസ്‌ബുക് പേജിലൂടെ കണ്ടവരുടെ എണ്ണം 10.09 ലക്ഷം മാത്രവും.
ഫേസ്‌ബുക്കിലെ സ്വീകാര്യതയെക്കുറിച്ചും തനിക്ക് ലഭിക്കുന്ന ജനപ്രിയ പരിവേഷത്തെക്കുറിച്ചും ഹാർദികിന് പറയാനുള്ളത് ഇങ്ങനെ. 'ഞാനെന്റെ റാലികൾക്ക് ബസ്സിലോ മറ്റ് വാഹനങ്ങളിലോ ശ്രേതാക്കളെ കൊണ്ടുവരാറില്ല. എന്റെ വാക്കുകൾ കേൾക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു, അവരെത്തുന്നു.

എന്നാൽ ഈ കണക്കുകളെ ചിരിച്ചു തള്ളുകയാണ് ബിജെ പി. ഈ താരതമ്യ തന്നെ ബാലിശമെന്നാണ് ബിജെപിയുടെ പ്രതികരണം. പോപ്പുലാരിറ്റി്ക്കു വേണ്ടിയുള്ള ഈ പ്രചരണത്തിൽ ഒരു യുക്തിപോലും ഇല്ലെന്നാണ് ഇവരുടെ വാദം. ജനപിന്തുണ ആർക്കാണെന്ന് ജനങ്ങൾക്ക് അറിയാമെന്നാണ് ബിജെപി സൈബർ സെല്ലിന്റെ മറുപടി