- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാർദിക് പട്ടേലിന് ജാമ്യമില്ലാ വാറണ്ട്; കോടതി ഉത്തരവ് പുറത്തുവന്നത് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൂട്ടുകൂടാൻ ഒരുങ്ങുന്നതിനിടെ; പട്ടേൽ സമുദായ നേതാവിനെ മെരുക്കാൻ തന്നെ ബിജെപിയുടെ തന്ത്രം
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൂട്ടുകൂടാൻ ഹാർദ്ദിക് പട്ടേൽ ഒരുങ്ങുന്നു എന്ന സൂചന പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട്. ഗുജറാത്തിലെ പട്ടീദാർ സംവരണ പ്രക്ഷോഭകാലത്ത് ബിജെപി എംഎൽഎയുടെ ഓഫീസ് തകർത്ത കേസിലാണ് പ്രക്ഷോഭ നേതാവ് ഹർദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയിലെത്തുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർന്നു വരുന്നതിനിടെയാണ് ഇത്. വിശാൽ നഗറിലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2015 ലെ പട്ടീദാർ അനാമത് ആന്ദോളൻ സമിതി നടത്തിയ പ്രക്ഷോഭത്തിനിടെ ബിജെപി എംഎൽഎ ഋഷികേശ് പട്ടേലിന്റെ ഓഫീസ് തകർത്തുവെന്നാണ് കേസ്. ലാൽജി പട്ടേൽ ഉൾപ്പെടെയുള്ള മറ്റ് പട്ടീദാർ നേതാക്കൾക്കെതിരേയും വാറണ്ടുണ്ട്. 2016 ൽ ഇതേ എംഎൽഎയുടെ കാറിനു നേരേ കല്ലേറുമുണ്ടായി. ഗുജറാത്തിൽ ഒമ്പതിനും 14നുമാണ് തിരഞ്ഞെടുപ്പ്. 22 വർഷം മുമ്പ് അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തിരിച്ചുവരവിനുള്ള കഠിന പ്രയത്നത്തിലാണ്. അതിനിടെയാണ്
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൂട്ടുകൂടാൻ ഹാർദ്ദിക് പട്ടേൽ ഒരുങ്ങുന്നു എന്ന സൂചന പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട്. ഗുജറാത്തിലെ പട്ടീദാർ സംവരണ പ്രക്ഷോഭകാലത്ത് ബിജെപി എംഎൽഎയുടെ ഓഫീസ് തകർത്ത കേസിലാണ് പ്രക്ഷോഭ നേതാവ് ഹർദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയിലെത്തുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർന്നു വരുന്നതിനിടെയാണ് ഇത്. വിശാൽ നഗറിലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
2015 ലെ പട്ടീദാർ അനാമത് ആന്ദോളൻ സമിതി നടത്തിയ പ്രക്ഷോഭത്തിനിടെ ബിജെപി എംഎൽഎ ഋഷികേശ് പട്ടേലിന്റെ ഓഫീസ് തകർത്തുവെന്നാണ് കേസ്. ലാൽജി പട്ടേൽ ഉൾപ്പെടെയുള്ള മറ്റ് പട്ടീദാർ നേതാക്കൾക്കെതിരേയും വാറണ്ടുണ്ട്. 2016 ൽ ഇതേ എംഎൽഎയുടെ കാറിനു നേരേ കല്ലേറുമുണ്ടായി.
ഗുജറാത്തിൽ ഒമ്പതിനും 14നുമാണ് തിരഞ്ഞെടുപ്പ്. 22 വർഷം മുമ്പ് അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തിരിച്ചുവരവിനുള്ള കഠിന പ്രയത്നത്തിലാണ്. അതിനിടെയാണ് സംസ്ഥാനം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭ നായകനുമായുള്ള ധാരണയേക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയരുന്നത്.
കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിൽ നിന്ന് ഹർദിക് പട്ടേൽ പുറത്തുവരുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. എന്നാൽ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഹർദിക് പട്ടേൽ തള്ളി. 2016 ലാണ് സംവണം ആവശ്യപ്പെട്ടുകൊണ്ട് പട്ടേൽ സമുദായക്കാർ നടത്തിയ പ്രക്ഷോഭം ശ്രദ്ധനേടുന്നത്. പ്രക്ഷോഭം അക്രമാസക്തമാകുകയും ഒമ്പത് പേർ മരിക്കുകയും ചെയ്തിരുന്നു.