അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പിന്തുണ കോൺഗ്രസ് പാർട്ടിക്ക് തന്നെയെന്ന് ഉറപ്പിച്ചു പറഞ്ഞ് പട്ടേൽ സമര നേതാവ് ഹാർദ്ദിക പട്ടേൽ രംഗത്തെത്തിയതോടെ കോൺഗ്രസ് ക്യാമ്പിൽ ആത്മവിശ്വാസം. പാട്ടീദാർ വിഭാഗത്തെ സന്തോഷിപ്പിക്കാൻ വേണ്ടി പട്ടേൽ സമുദായക്കാരുടെ ഇഷ്ടക്കാർക്ക് സീറ്റുകൾ നൽകിയും മറ്റുമാണ് കോൺഗ്രസ് ഒരുങ്ങുന്നത്. എന്നാൽ, സീറ്റ് വിഭജനത്തെ തുടർന്നുള്ള വിമത ശബ്ദങ്ങൾ കോൺഗ്രസിനെ വലയ്ക്കുന്നുമുണ്ട്. എന്നാൽ, സമുദായങ്ങളെ കോർത്തിണക്കി മുന്നേറാനുള്ള രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങൾ വിജയം കാണുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതാക്കൾ പങ്കുവെക്കുന്നത്.

പാട്ടീദാർ വിഭാഗത്തിന ഒ.ബി.സി വിഭാഗത്തിന് സമാനമായ സംവരണം നൽകുമെന്ന് കോൺഗ്രസ് സമവാക്യം സ്വീകരിച്ചതായി പാട്ടീദാർ അനാമത് ആന്തോളൻ സമിതി നേതാവ് ഹാർദിക് പട്ടേൽ വ്യക്തമാക്കിയതാണ് ഇന്ന് ഗുജറാത്തിലുണ്ടായ നിർണായ രാഷ്ട്രീയ നീക്കം. കോൺഗ്രസുകാർ തങ്ങളുടെ ബന്ധുക്കളൊന്നുമല്ല. എന്നാൽ തങ്ങളുടെ പ്രശനങ്ങൾ കേൾക്കാനും അവകാശങ്ങൾക്കു വേണ്ടി സംസാരിക്കാനും അവർ കൂടെ നിൽക്കുന്നുണ്ട. സംവരണ വിഷയത്തിൽ കോൺഗ്രസ മുന്നോട്ടുവെച്ച സമവാക്യം ന്യായമായി തോന്നിയെന്നും അതിനാൽ അത സ്വകീരിച്ചുവെന്നും ഹാർദിക വാർത്താസമ്മേളനത്തിൽ അറിയിച്ചു.

താൻ ഒരു രാഷട്രീയ പാർട്ടിയിലേക്ക് ചേക്കേറാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ബിജെപിക്കെതിരേ വോട്ട് രേഖപ്പെടുത്താൻ ജനങ്ങളോട് ആവശ്യപ്പെടുമെന്നും ഹാർദിക് പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. ആർട്ടിക്കിൾ 46 പ്രകാരം സംവരണം ഉറപ്പാക്കുന്ന ബിൽ കോൺഗ്രസ് തയാറാക്കും. എന്നാൽ, നേരത്തെ നിലനിന്നിരുന്ന 49 ശതമാനം സംവരണം നീക്കില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രകടന പത്രികയിൽ പാട്ടീദാർ സംവരണം ഉൾപ്പെടുത്തുമെന്നും ഹാർദിക് പറഞ്ഞു.

ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവും ഹർദ്ദീക് ഉയർത്തി. പട്ടേൽ സംവരണ സമരം പിൻവലിക്കാൻ ബിജെപി 1200 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന ആരോപണമാണ് ഹർദ്ദീക് പുറത്തുവിട്ടത്. എന്നാൽ ഈ കെണിയിൽ താൻ വീണില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലിലായിരുന്നപ്പോൾ ബിജെപി പാർട്ടിയിൽ ചേരുന്നതിനായി പണം വാഗദാനം ചെയതിരുന്നു. കോൺഗ്രസിനൊപ്പം നിൽക്കുമ്പോഴും താൻ പണം കൊടുത്തുവാങ്ങാവുന്ന വ്യക്തിയാണെന്ന ധാരണ വേണ്ടെന്നും ഹാർദിക പറഞ്ഞു. ബിജെപി പാട്ടീദാർ വിഭാഗത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാൽ, കോൺഗ്രസുമായി പാട്ടീദാർ വിഭാഗത്തിന് അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ഹാർദിക് വ്യക്തമാക്കി.

ഗുജറാത്ത നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സീറ്റ വിഭജനത്തിൽ കോൺഗ്രസ രണ്ട സീറ്റ മാത്രം നൽകി അവഗണിച്ചെന്നാരോപിച്ച് പാട്ടീദാർ അനാമത ആന്ദോളൻ സമിതി (പി.എ.എ.എസ്) പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച 14 അംഗ സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം വരുത്തി ഹാർദിക പട്ടേലും പാട്ടീദാർ വിഭാഗവും പിന്തുണക്കുന്ന മൂന്ന് പേരെ കൂടി ഉൾപ്പെടുത്തുകയായിരുന്നു.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ പട്ടീദാർ സമുദായത്തിന് സീറ്റ് കുറഞ്ഞുപോയി എന്നാരോപിച്ച് കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കോൺഗ്രസിന്റെ സൂറത്തിലെ ഓഫീസ് അടിച്ചുതകർത്തിരുന്നു. ഈ പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷമാണ് കോൺഗ്രസ് ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. അതേസമയം സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ ബിജെപി ഒരു പടി മുന്നിലാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാമത്തെ സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു.

ബിജെപി വെള്ളിയാഴ്ച പുറത്തിറക്കിയ ആദ്യ ലിസ്റ്റിൽ 70 സ്ഥാനാർത്ഥികളെയാണ് ഉൾപ്പെടുത്തിയിരുന്നത്. രണ്ടാമത്തെ പട്ടിക ശനിയാഴ്ച പുറത്തിറക്കിയിരുന്നു. ഇതിൽ 36 സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇതോടെ 182 അംഗ നിയമസഭയിലേക്ക് 134 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിക്കഴിഞ്ഞു.

ഗുജറാത്ത് നിയമസഭാ സ്പീക്കർ രാമൻ വോറ, മുൻ കാബിനറ്റ് മന്ത്രി സൗരഭ് പട്ടേൽ, ജയറാംഭായ് ധഞ്ചിഭായ് സോനാഗ്ര തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ 28 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തു വിട്ടത്. ദസദ മണ്ഡലത്തിൽ എസ്.സിക്ക് സംവരണം ചെയ്ത സീറ്റിൽ നിന്നാണ് സ്പീക്കറും സിറ്റിങ് എംഎൽഎയുമായ രാമൻ വോറ ജനവിധി തേടുന്നത്. സൗരഭ് പട്ടേൽ ബോട്ടാടിലും ജയറാംഭായ് ധ്രാങ്കദ്ര മണ്ഡലത്തിലുമാണ് മത്സരിക്കുന്നത്. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഗോവിന്ദഭായ് പട്ടേൽ സിറ്റിങ് സീറ്റായ രാജ്ക്കോട്ടിൽ നിന്നും ജനവിധി തേടും. മുതിർന്ന നേതാവ് ഐകെ ജഡേജ ധരങ്കദ്രയിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ഇത്തവണ പാർട്ടി ടിക്കറ്റ് നൽകിയിട്ടില്ല.

നവംബർ 21നാണ് തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയം അവസാനിക്കുന്നത്. തെക്കൻ ഗുജറാത്തിലേയും സൗരാഷ്ട്രയിലേയും 84 സീറ്റുകളിലേക്കാണ് ഡിസംബർ 9ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 14നാണ് രണ്ടാം ഘട്ട പോളിങ്. ഡിസംബർ 19ന് വോട്ടെണ്ണൽ നടക്കും. രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനത്തോടെ ഊർജ്ജിതമായ കോൺഗ്രസ് ക്യാമ്പ് ഇത്തവണ ഗുജറാത്തിൽ ഭരണം പിടിക്കാൻ തക്കതായ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.